നയന്‍താര ഒരിക്കല്‍ തന്നെ ഞെട്ടിച്ചു! ആ അനുഭവം തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍

By Midhun Raj

മലയാള സിനിമയിലെ സകലകലാ വല്ലഭനായി തിളങ്ങിനില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. തുടര്‍ച്ചയായുളള വിജയ ചിത്രങ്ങളിലൂടെ ഗംഭീര തിരിച്ചുവരവാണ് നടന്‍ നടത്തിയത്. വിനീത് ശ്രീനിവാസന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മനോഹരവും ഹിറ്റായി മാറിയിരുന്നു. വിനീതിന് പിന്നാലെയാണ് അനിയന്‍ ധ്യാന്‍ ശ്രീനിവാസനും സിനിമാരംഗത്ത് സജീവമായത്. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.

സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍

സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ വിനീത് ശ്രീനിവാസനും അഭിനയിച്ചിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയില്‍ നായികയായി എത്തിയ നയന്‍താരയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. അഭിമുഖത്തില്‍ നയന്‍താരയെ ആദ്യമായി നേരിട്ട് കണ്ടതിന്റെ അനുഭവമായിരുന്നു വിനീത് പങ്കുവെച്ചത്.

തെലുങ്ക് താരം നാഗചൈതന്യയെ

തെലുങ്ക് താരം നാഗചൈതന്യയെ കാണാന്‍ ഹൈദരാബാദില്‍ പോയപ്പോഴാണ് നയന്‍താരയെ ആദ്യമായി നേരിട്ട് കണ്ടതെന്ന് വിനീത് പറയുന്നു. താന്‍ അവിടെ വന്നിട്ടുണ്ടെന്ന് മനസിലാക്കിയ നയന്‍താര അവിടെയുളള ഒരു പ്രമുഖ നിര്‍മ്മാതാവിനോട് പറഞ്ഞത് ശ്രീനിവാസന്‍ സാറിന്റെ മകനോട് തനിക്കൊന്നു സംസാരിക്കണം എന്നായിരുന്നു. ആ സമയത്താണ് അവരെ ആദ്യമായി കണ്ടതെന്നും ഇപ്പോള്‍ തന്റെ അനുജന്‍ സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര നായികാ വേഷം ചെയ്തതില്‍ വലിയ സന്തോഷം ഉണ്ടെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിനേതാവ് എന്ന നിലയിലും

അഭിനേതാവ് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും കരുത്തുറ്റ നായികമാര്‍ക്ക് ഒപ്പം അരങ്ങേറ്റം കുറിക്കാന്‍ ധ്യാനിന് കഴിഞ്ഞുവെന്നും വിനീത് തുറന്നുപറഞ്ഞു. നിവിനും നയന്‍താരയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ലവ് ആക്ഷന്‍ ഡ്രാമയില്‍ അതിഥി താരമായിട്ടാണ് വിനീത് എത്തിയിരുന്നത്. സുമന്‍ എന്ന നെഗറ്റീവ് സ്വഭാവമുളള റോളിലാണ് നടന്‍ അഭിനയിച്ചിരുന്നത്.

അഭിനയത്തിന് പുറമെ

അഭിനയത്തിന് പുറമെ ലവ് ആക്ഷന്‍ ഡ്രാമയില്‍ വിനീത് പാടിയ കുടുക്ക് പാട്ടും തരംഗമായി മാറിയിരുന്നു. വിനീതിന്റെയും ധ്യാനിന്റെയും സുഹൃത്തുക്കളെല്ലാം ഒത്തുച്ചേര്‍ന്നൊരു സിനിമ കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിര്‍മ്മാതാവായി അജു വര്‍ഗീസ് എത്തിയപ്പോള്‍ സംഗീതം ഷാന്‍ റഹ്മാനും ഛായാഗ്രഹണം ജോമോന്‍ ടി ജോണുമായിരുന്നു. കൂടാതെ ലവ് ആക്ഷന്‍ ഡ്രാമയിലെ ഒരു ഗാനരംഗത്തില്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് ടീമും എത്തിയിരുന്നു.

സിനിമ 50 കോടി ക്ലബില്‍

സിനിമ 50 കോടി ക്ലബില്‍ ഇടംനേടിയതായി കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. 50 കോടി നേട്ടത്തിന് പിന്നാലെ ലവ് ആക്ഷന്‍ ഡ്രാമയുടെ പുതിയ സക്‌സസ് ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഓണം റിലീസായി എത്തിയ ലവ് ആക്ഷന്‍ ഡ്രാമ ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X