പ്രൊഡ്യൂസറടക്കം എല്ലാവരും ക്രിക്കറ്റ് കളിക്കാന്‍ പോയി; ഷൂട്ട് തീര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്; വിനീത്

വിനീത് ശ്രീനിവാസന്റെ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍, നിവന്‍ പോളി, ബേസില്‍ ജോസഫ് എന്നിവരെല്ലാം ആദ്യമായി സിനിമാ ലോകത്തേക്ക് എത്തുന്നത്. ബേസില്‍ അസോസിയേറ്റ് ആയാണ് വിനീതിനൊപ്പമെത്തുന്നത്. ഇവരെല്ലാം അടങ്ങുന്ന വലിയ താര നിര തന്നെയാണ് വര്‍ങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ അഭിനയിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പടം റിലീസാവുന്നതിന് മുമ്പേ തന്നെ അഭിമുഖങ്ങളിലൂടെ ഹിറ്റാണ്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രം ഇന്ന് തിയേറ്ററുകളില്‍ റിലീസായിരിക്കുകയുമാണ്. ഇപ്പോഴിതാ സിനിമ ഷൂട്ടിംഗിന്റെ സമയത്തുണ്ടായ രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ട് വിനീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

vineeth

വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ അഭിനയിക്കുമ്പോള്‍ എല്ലാവരും തമ്മില്‍ കളിയാക്കുകയും ഷൂട്ട് ചെയ്യട്ടെ എന്ന് പറയാന്‍ അവരോട് അപേക്ഷിക്കുകയും ചെയ്യേണ്ടി വരാറുണ്ടെന്ന് പറയുകയാണ് വിനീത് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങള്‍ പറയുന്നത്

ധ്യാനിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എളുപ്പമായിരുന്നു. മാത്രമല്ല, ഞാന്‍ അവനെയല്ല അവന്‍ എന്നെയാണ് കളിയാക്കാറ്. അത് ഒരു മലയാളി ആയാലേ മനസിലാകൂ. എല്ലാ ദിവസവും പണിയെടുക്കാന്‍ ഇഷ്ടമുള്ള ആളാണ് ധ്യാന്‍. എല്ലാ ദിവസവും ഷൂട്ടിന് പോകും. ഇന്ന് മലയാളത്തില്‍ ഒരു വര്‍ഷം ധ്യാനിന്റെ അത്ര സിനിമ ചെയ്ത നടന്‍ വേറെ ഉണ്ടാവില്ല. എല്ലാ ദിവസവും ധ്യാനിന് സിനിമയുണ്ട്.

അവന്‍ ഒരു ഹോളിഡേ ഒക്കെ എടുക്കുന്നത് ഫാമിലിക്ക് അവന്റെ കൂടെ നില്‍ക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. അവന്‍ ഒന്നിനെക്കുറിച്ചും ബോധവാനല്ല. എല്ലാദിവസവും ഷൂട്ട് ഉണ്ടാകും. അവന് നല്ല എക്‌സ്പരിയന്‍സ് ഉള്ളതുകൊണ്ട് തന്നെ അവനോട് കൂടുതലൊന്നും പറയേണ്ടി വരാറില്ല. അവന്‍ ചെയ്‌തോളും എന്നാണ് വിനീത് പറയുന്നത്.

ആകെ ഉണ്ടായിരുന്ന ബുദ്ധിമുട്ട് എന്ന് പറയുന്നത് സിനിമയില്‍ ധ്യാനും നിവിനും ബേസിലും ഒരുമിച്ചുണ്ടാകുന്ന സമയത്ത് ക്യാമറയുെട ഫോകസ് ചെയ്യാന്‍ പറ്റില്ല. കാരണം അവരോട് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി കൊണ്ടേ ഇരിക്കും. അടങ്ങി നിക്കില്ല. അവരുടെ തമാശ നില്‍ക്കാന്‍ വേണ്ടി എനിക്ക് റോള്‍ ക്യാമറ എന്ന് പറയേണ്ടി വന്നിട്ടുണ്ട്. സത്യമായിട്ടും ഷൂട്ട് തുടങ്ങട്ടേ എന്ന് എനിക്ക് അവരോട് അപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും വിനീത് പറഞ്ഞു.

vineeth

മൂന്നാറില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഷൂട്ടിന്റെ ഇടയില്‍ എല്ലാവരും ക്രിക്കറ്റ് കളിക്കാന്‍ പോയി. പ്രൊഡ്യൂസറടക്കം. എന്റെ അസോസിയേറ്റ് ഡയറക്ടര്‍ വരെ ക്രിക്കറ്റ് കളിക്കുകയായിരുന്നു. തിരിച്ച് വരൂ എനിക്ക് ഷൂട്ട് എനിക്ക് ഇത് എടുത്ത് തീര്‍ക്കണം, ലൈറ്റ് പോവാണ് എന്നൊക്കെ അവരോട് അപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് മലയാള സിനിമ ഇത്രയും നല്ലതായിരിക്കുന്നതെന്നാണ് അവതരാക വിനീത് പറയുന്നത് കേട്ടിട്ട് പറയുന്നത്.

രാത്രിയും അവര്‍ പുലര്‍ച്ചെ വരെ ഒക്ക പാട്ട് പാടി ഇരിക്കും. അവര്‍ പാടാന്‍ തുടങ്ങിയാല്‍ ഞാന്‍ ഉറങ്ങാന്‍ പോകും. കാരണം എനിക്ക് അടുത്ത ദിവസത്തെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുണ്ടാകും. പക്ഷെ ഇവര്‍ നാല് മണി വരെ ഒക്കെ ഇതുപോലെ പാട്ട് പാടി ഇരിക്കും. എന്നിട്ട് കൃത്യം 6.30 ആവുമ്പോള്‍ സെറ്റിലെത്തുമെന്നും വിനീത് അഭിമുഖത്തില്‍ പറയുന്നു.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X