ഓട്ടോ വിളിച്ചും ധ്യാന്‍ വരും! ഡബ്ബിന് വന്ന അനിയന്റെ വീഡിയോ പുറത്ത് വിട്ട് വിനീത് ശ്രീനിവാസന്‍

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരസഹോദരന്മാരുടെ ലിസ്റ്റ് എടുത്താല്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ലിസ്റ്റിലുണ്ടാവും. ചെറിയ പ്രായം മുതലേ ഇരുവരും തമ്മിലുള്ള സ്‌നേഹവും ഐക്യവുമൊക്കെ ചര്‍ച്ചയാവുന്നത് ധ്യാനിന്റെ അഭിമുഖങ്ങളിലൂടെയാണ്. എല്ലാം വെട്ടിത്തുറന്ന് സംസാരിച്ചാണ് ധ്യാന്‍ പ്രേക്ഷകപ്രശംസ നേടിയെടുത്തത്.

ഇക്കാര്യത്തില്‍ വിനീത് ശ്രീനിവാസന്‍ കുറച്ച് പുറകിലോട്ടാണ്. പല കാര്യങ്ങളും പുറത്ത് പറയാതെ ഉള്ളിലൊതുക്കുന്നതാണ് വിനീതിന്റെ രീതി. എന്നാല്‍ ഇപ്പോള്‍ ധ്യാനിന്റെ രസകരമായൊരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിനീത് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

vineeth

ഹൃദയം എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്റെ പുത്തന്‍ സിനിമ വരാന്‍ പോവുകയാണ്. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രീപ്രെഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ചിത്രത്തില്‍ വിനീതിന്റെ സഹോദരനും നടനുമായ ധ്യാന്‍ ശ്രീനിവാസനും പ്രധാനപ്പെട്ടൊരു റോളില്‍ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ ഡബ്ബിങ്ങിന് വരുന്ന ധ്യാനിന്റെ ഏറ്റവും പുതിയൊരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിനീത് പങ്കുവെച്ചിരിക്കുന്നത്. 'വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ഡബ്ബിന് വന്ന ധ്യാന്‍. എ വിശാഖ് സുബ്രഹ്മണ്യം പ്രൊഡക്ഷന്‍' എന്നാണ് വീഡിയോയ്ക്ക് വിനീത് നല്‍കിയ ക്യാപ്ഷന്‍.

ഇതില്‍ രസകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ ധ്യാന്‍ ഒരു ഓട്ടോറിക്ഷയിലാണ് ഡബ്ബിങ് സ്റ്റുഡിയോയുടെ മുന്നില്‍ വന്നിറങ്ങുന്നത്. വീട്ടിലൂടെ നടക്കുന്നത് ഡ്രൗസറും ടീഷര്‍ട്ടുമിട്ട് വളരെ സിംപിളായി ഓട്ടോയില്‍ വരുന്ന ധ്യാനിന്റെ വീഡിയോ വിനീത് പകര്‍ത്തുകയായിരുന്നു. ശേഷം നീ ഡബ്ബിങ്ങിന് വന്നതാണോ എന്നും ചോദിക്കുന്നുണ്ട്. അതേ എന്നായിരുന്നു ധ്യാനിന്റെ മറുപടി.

പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ വിനീതിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി. 'കാഞ്ചന മൊയ്ദീനു ഉള്ളത് ആണേല്‍ തമിഴ്‌നാട് വിനീതിനുള്ളതാണ്. പടം ലോ ബഡ്ജസ്റ്റ് ആണന്ന് പറയാതെ പറഞ്ഞ ഡയറക്ടര്‍ ബ്രില്യണ്‍സ്. ലേ ധ്യാന്‍ : എന്നെ ട്രോളാന്‍ എനിക്ക് വേറൊരു തെണ്ടിടേം ആവശ്യമില്ല.

vineeth

ഇപ്പോള്‍ ഓട്ടോയും പിടിച്ചാണെലും എല്ലാരും കൂടി ഏപ്രില്‍ ഒരു വരവുണ്ട്. അതൊരു ഒന്നെന്നര വരവായിരിക്കും. മീന്‍ മേടിക്കാന്‍ വരുന്നത് പോലെയാണ് ചെക്കന്‍ ഡബ്ബിങ്ങിന് വരുന്നത്. ധ്യാന്‍ ചേട്ടന്‍ മാസ്സ്. ധ്യാന്‍ സിംപിള്‍ ആണ് ്ബട്ട് പവര്‍ഫുളുമാണ്. സിംപിളിസിറ്റിയാണ് സാറേ ഞങ്ങളുടെ മെയിന്‍ ഐറ്റം, ലേ ധ്യാന്‍ - ഏട്ടാ ആ ഓട്ടോ ക്യാഷ് ഒന്ന് ഡീലാക്കിയേക്ക്', എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകളാണ് വിനീതിന്റെ വീഡിയോയ്ക്ക് വന്ന് കൊണ്ടിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലായിരുന്നു പ്രധാന റോളില്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചിരുന്നത്. ശേഷം ഇരുവരും കുഞ്ഞിരാമായണം പോലെ നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും വിനീത് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചിരിക്കുകയാണ് ധ്യാന്‍. ചേട്ടനും അനിയനും തമ്മിലുള്ള കോംബോ എങ്ങനെയായിരിക്കുമെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

2022 ല്‍ പുറത്തിറങ്ങിയ ഹൃദയം ആണ് ഈ ലിസ്റ്റില്‍ ഏറ്റവും ഹിറ്റായി മാറിയ ചിത്രം. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിച്ച ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലായിരുന്നു നായകന്‍. ഇതേ കൂട്ടുകെട്ടിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയും നിര്‍മ്മിക്കുന്നത്. 2024 ഏപ്രിലോട് കൂടി ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X