ഈ വർഷം തനിക്ക് കിട്ടയ അമൂല്യ സമ്മാനം! ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

ഗായകനായി എത്തി പിന്നീട് സംവിധാനം, കഥ, തിരക്കഥ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച കലാകാരനാണ് വിനീത് ശ്രീനിവാസൻ. അച്ഛന്റെ പേരിലൂടെയല്ല സ്വന്തം പേരിലാണ് വിനീതിനെ പ്രേക്ഷകർ അറിയുന്നത്. എല്ലാവരോടും വളരെ വിനയത്തോടെയാണ് വിനീത് ഇടപെടുന്നത്. ഇത് തന്നെയാണ് താരത്തെ പ് പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റുന്നത്.

vineeth

സോഷ്യൽ മീഡിയയിൽ സജീവമാണ് വനീത്. ഇപ്പോൾ സമൂഹ മധ്യമങ്ങളിൽ വൈറലാകുന്നത് താര പങ്കുവെച്ച ഒരു ചിത്രമാണ്. തനിക്ക ലഭിച്ച വിലപ്പെട്ട സമ്മാനം എന്ന് കുറിച്ച് കൊണ്ടാണ് ആ ചിത്രം വിനീത് പങ്കുവെച്ചത്. അത് മറ്റാരുടേയും ചിത്രമല്ല അമ്മ വിമലയുടെ ഒരു പഴയകാല ചിത്രമായിരുന്നു അത്. 70 കളിലെ അമ്മ. ഈ വർഷം തനിക്ക് ലഭിച്ച ഏറ്റവും വിലമതിക്കാനാവാത്ത സമ്മനം എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. വിനീതിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആർജെ മാത്തുക്കുട്ടി കമന്റുമായി എത്തിയിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ ചിത്രങ്ങൾക്കായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . പ്രേക്ഷകർക്ക് ഒരുു ഉറപ്പ് നൽകുന്ന സംവിധായകനാണ വിനീത്. മലർവാടി മുതൽ ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. മലയാള സിനിമയ്ക്ക് ഒരു മാറ്റം കൊണ്ട് വന്ന ചിത്രമാണ മലർവാടി ആട്സ്ക്ലബ്ബ്. സംവിധായകനായുള്ള വിനീതിന്റെ തുടക്കം തന്നെ പുതുമുഖ താരങ്ങളെ വെച്ചായിരുന്നു. പരീക്ഷണം വൻ വിജയവുമായിരുന്നു. മലയാളി പ്രേക്ഷകർക്ക് മികച്ച താരങ്ങളെയാണ് വിനീത് മലർവാടിയിലൂടെ നൽകിയത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ഹൃദയം. ഒരുകാലത്ത് മലയാളികൾക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ അടുത്ത തലമുറ ഒന്നിക്കുന്ന ചിത്രമാണിത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്ന റൊമാന്റിക് ചിത്രമാണിത്. ചിത്രീകരണം പുരോഗമിക്കവെയായിരുന്നു കൊവിഡ് വ്യാപനവും ലോക്ക് ഡൗണും എത്തിയത്. കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് ഹൃദയം. ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് വൻ വിജയമായിരുന്നു. ദുൽഖറിന്റെ നായികയായിട്ടാണ് താരപുത്രി ആദ്യം എത്തിയത്. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവർ ഉൾപ്പെടെ വൻ താരനിരയായിരുന്നു അണിനിരന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണിത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X