മകളുടെ ആദ്യ ചിത്രം പുറത്ത് വിട്ട് വിനീത് ശ്രീനിവാസന്‍! ഫോട്ടോ എടുത്തത് സൂപ്പര്‍സ്റ്റാറാന്നെന്ന് താരം
ശ്രീനിവാസന്റെ മകന്‍ എന്ന ലേബലില്‍ എത്തിയതാണെങ്കിലും വിനീത് ശ്രീനിവാസന്‍ അതിവേഗം സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കി എടുത്ത ആളാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് താരപുത്രനിപ്പോള്‍ സഞ്ചരിക്കുന്നത്. കഴിഞ്ഞ ആഴ്ച കുടുംബത്തിലേക്ക് എത്തിയ കുഞ്ഞതിഥിയെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് താരകുടുംബം.
ഒക്ടോബര്‍ ഒന്നിന് പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെ ഒക്ടോബര്‍ മൂന്നിനാണ് വിനീതിന് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് മകന്‍ വിഹാന് കൂട്ടായി ഒരു അനിയത്തി കൂടി എത്തിയ കാര്യം താരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ മകളുടെ ആദ്യ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. കട്ടിലില്‍ കിടക്കുന്ന മകളുടെ മുഖം വ്യക്തമല്ലെങ്കിലും കട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ നോക്കി ചിരിക്കുകയാണ് വിനീത്.

രസകരമായ കാര്യം വിനീതിന്റെ ചുമലില്‍ കേറി ഇരിക്കുന്ന മകന്‍ വിഹാനും ചിത്രത്തിലുണ്ടെന്നുള്ളതാണ്. ഭാര്യ ദിവ്യ എടുത്ത ചിത്രമായിരുന്നിത്. എന്റെ മക്കളുടെ അമ്മയും എന്റെ സൂപ്പര്‍സ്റ്റാറുമായ ദിവ്യ ക്ലിക്ക് ചെയ്ത ചിത്രമാണെന്നും വിനീത് സൂചിപ്പിച്ചിട്ടുണ്ട്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് വിനീതിന്റെ സഹോദരനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസനും ഒരു മകള്‍ പിറക്കുന്നത്. രണ്ട് താരപുത്രിമാരുടെ വരവിലുള്ള സന്തോഷത്തിലാണ് താരകുടുംബം.
കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു വിനീത് ശ്രീനിവാസനും ദിവ്യ നാരായണനും വിവാഹിതരാവുന്നത്. 2017 ലായിരുന്നു ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. വിഹാന്‍ എന്ന് പേരിട്ടിരിക്കുന്ന താരപുത്രന്‍ ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications