'പാട്ട് പാടിയാ പോരെ എന്ന് ചോദ്യം, നാണം കെട്ട് വിനീത്'; ആ സിനിമ കണ്ടപ്പോള്‍ തോന്നിയെന്ന് ധ്യാനും

നടനായും സംവിധായകനായും പാട്ടുകാരനായും സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയും മലയാള സിനിമയില്‍ ഓള്‍ ഇന്‍ റോള്‍ ആണ് വിനീത് ശ്രീനിവാസന്‍. വിനീത് നായകനായി എത്തിയ ആദ്യ ചിത്രം സൈക്കിള്‍ ആണ്. 2008ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായില്ലെങ്കിലും തുടര്‍ന്ന് മകന്റെ അച്ഛന്‍, ട്രാഫിക്, ചാപ്പാ കുരിശ്, പ്ദമശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, ഓം ശാന്തി ഓശാന തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

എന്നാല്‍ വിനീത് തന്റെ സംവിധാന സംരംഭം ആരംഭിക്കുന്നത് 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ്. തുടര്‍ന്ന് തട്ടത്തിന്‍ മറയത്ത്, തിര, ഒരു വടക്കന്‍ സെല്‍ഫി, ജേക്കബിന്റെ സ്വര്‍ഗരാജ്യം, കുഞ്ഞെല്‍ദോ, ഹൃദയം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏറ്റവും അവസാനം സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് തിയേറ്ററുകളില്‍ റിലീസായി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

vineeth

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, തങ്കം, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, കൊറോണ പേപ്പേഴ്‌സ്, അരവിന്ദന്റെ അതിഥികള്‍, പൂക്കാലം തുടങ്ങിയ ചിത്രങ്ങളിലെ വിനീതിന്റെ പ്രകടനങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതുമായിരുന്നു. എന്നാല്‍ തന്റെ ആദ്യ ചിത്രമായ സൈക്കിളിന്റെ കാര്യം അങ്ങനെയല്ലെന്ന പറയുകയാണ് വിനീത്.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തലശ്ശേരിയില്‍, സ്വന്തം നാട്ടില്‍ ആദ്യ സിനിമയുടെ ഷൂട്ടിന് ചമ്മിയ അവസ്ഥ പങ്കുവെക്കുന്നത്. 24-ാമത്തെ ടേക്കിലാണ് തന്റെ ഒരു ഷോട്ട് ഓകെ ആയതെന്ന് പറയുകയാണ് വിനീത്.

ഞാനും ഭാമയും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീന്‍ ആയിരുന്നു. ഭാമയ്ക്ക് ഒരു 2000 രൂപയോ മറ്റോ കൊടുത്തിട്ട് ഒന്നു ചിരിക്കണം. ആ ചിരി ശരിയാവുന്നേ ഇല്ല. 23 ടേക്ക് വരെ പോയി. അവസാനം 24 മത്തെ ടേക്കില്‍ ഷോട്ട് ഒക്കെ എന്ന് പറഞ്ഞു. ആ സമയത്ത് ഫുള്‍ മാളില്‍ നിന്ന് ആള്‍ക്കാര്‍ മൊത്തം കൈയ്യടിക്കുകയായിരുന്നുവെന്ന് പറയുകയാണ് വിനീത്. താന്‍ ആകെ നാണം കെട്ടുപോയി എന്നും വിനീത് പറയുന്നു.

vineeth

അത് കഴിഞ്ഞ് ഗ്രൗണ്ട് ഫ്‌ളോര്‍ കയറി ഫസ്റ്റ് ഫ്‌ളോറിലെത്തി, കഴിക്കാന്‍ പോവുകയാണ്. കയറി വരുമ്പോള്‍, നമ്മുടെ നാട്ടിലുള്ള തലശ്ശേരിക്കാരനായ പയ്യന്‍ പാട്ട് പാടിയാ പോരെ എന്ന് ചോദിച്ചു. അവന്റെ മുഖം ഇന്നും മനസിലുണ്ട് എന്നും വിനീത് പറയുന്നു. ആ സിനിമ കണ്ടപ്പോള്‍ എനിക്കും തോന്നയിരുന്നു ഏട്ടന് പാട്ട് പാടിയാല്‍ പോരെ എന്ന് ധ്യാന്‍ ശ്രീനിവാസനും പറയുന്നുണ്ടായിരുന്നു. എന്നാല്‍ അത് പലര്‍ക്കും തോന്നിയിരുന്നു എന്നാണ് വിനീതിന്റെ മറുപടി.

ഇതിന്റെ പേരില്‍ വിനീതിന്റെ വിവാഹത്തിന് വണ്ടിയില്‍ പോകുമ്പോള്‍ ഈ സിനിമയുടെ കാര്യം പറഞ്ഞ് അടിയുണ്ടായിട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. അന്ന് തന്നെ അച്ഛന്‍ വീട്ടില്‍ കയറ്റാത്ത സമയം ആയിരുന്നെന്നും ധ്യാന്‍ ഓര്‍ത്തെടുത്തു. താന്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അച്ഛന്‍ കല്യാണത്തിന് പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X