ഇതാണ് ഞങ്ങളുടെ കുഞ്ഞുമാലാഖ! മകളുടെ ആദ്യചിത്രം പുറത്തുവിട്ട് വിനീത് ശ്രീനിവാസന്‍! കാണൂ!

ഗായകനായി തുടക്കം കുറിച്ച് പിന്നീട് മറ്റ് മേഖലകളിലും കഴിവ് തെളിയിച്ചയാളാണ് വിനീത് ശ്രീനിവാസന്‍. അച്ഛന് പിന്നാലെയായാണ് മകനും സിനിമയിലേക്ക് എത്തിയത്. പാട്ടിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും പിന്നീട് അഭിനയത്തിലേക്കും സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും തിരിയുകയായിരുന്നു അദ്ദേഹം. ചേക്കേറിയ മേഖലകളിലെല്ലാം സ്വന്തം പേര് രേഖപ്പെടുത്തിയാണ് അദ്ദേഹം മുന്നേറുന്നത്. ശ്രീനിവാസനെപ്പോലെ വിനീതും ധ്യാനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. എഴുത്തിലും സംവിധാനത്തിലുമൊക്കെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിനീത് പങ്കുവെക്കുന്ന വിവരങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

അടുത്തിടെയായിരുന്നു വിനീതിന്റേയും ദിവ്യയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. വിവാഹന് കൂട്ടായി കുഞ്ഞനിയത്തി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനിടയിലെ പ്രണയമാണ് ഇരുവരും ജീവിതത്തിലേക്ക് പകര്‍ത്തിയത്. വിനീതിന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് ദിവ്യ നല്‍കുന്നത്. മകളേയും എടുത്ത് നില്‍ക്കുന്ന ദിവ്യയുടെ ചിത്രവുമായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇതാദ്യമായാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം താരം പോസ്റ്റ് ചെയ്തത്.

Vineeth Sreenivasan

ഇതാണ് ഞങ്ങളുടെ കുഞ്ഞുമാലാഖ, ഷനയ ദിവ്യ വിനീത് എന്ന ക്യാപ്ഷനോടെയായിരുന്നു വിനീത് ചിത്രം പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മകള്‍ ജനിച്ചുവെന്നറിയിച്ചപ്പോള്‍ മുതല്‍ ഫോട്ടോ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമാജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും കുടുംബത്തെ മിസ്സ് ചെയ്യാതിരിക്കാന്‍ ശ്രമിക്കുന്നയാളാണ് താനെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ഹൃദയമാണ് ഇനി താരത്തിന്റെതായി ഒരുങ്ങുന്ന ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X