അപ്പു കുറേക്കാര്യങ്ങളിൽ അച്ഛനെ പോലെ; ലാലങ്കിളിന് അന്ന് സ്വന്തം വീട്ടിലേക്ക് കയറാൻ കഴിഞ്ഞില്ല; വിനീത്

പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഇന്ന് മലയാള സിനിമാ ലോകത്തെ ശ്രദ്ധേയ കൂട്ടുകെട്ടാണ്. പ്രണവിനെ അഭിനേതാവെന്ന നിലയിൽ പ്രേക്ഷകർ അം​ഗീകരിച്ചത് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയ്ക്ക് ശേഷമാണ്. പ്രണവിന് കഴിവുകൾ പുറത്തെത്തിക്കാൻ വിനീതിന് കഴിഞ്ഞു. ഇരുവരും ഒന്നിക്കുന്ന അടുത്ത സിനിമയാണ് വർഷങ്ങൾക്ക് ശേഷം. പ്രണവിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചട് കൊണ്ട് വിനീത് ശ്രീനിവാസൻ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാൻ ചാനൽ മീഡിയയിലാണ് വിനീത് മനസ് തുറന്നത്.

ഹൃദയം സിനിമ പോലെ ഒരനുഭവം ഉണ്ടാകുമോ എന്നറിയില്ല. രണ്ട് വർഷം ഒരു സിനിമയുമായി ഫുൾ ക്രൂ മൂവ് ചെയ്യുന്നു. 2019 ലാണ് ഞാൻ അപ്പുവിനോട് ( പ്രണവ്) കഥ പറയുന്നത്. 2022 ലാണ് സിനിമ വരുന്നത്. അവസാന ദിവസം ഞങ്ങൾ കെട്ടിപ്പിടിച്ച് നിൽക്കുമ്പോൾ അപ്പു എന്റെ ചെവിയിൽ ഇനിയും ഒരു പടം ചെയ്യണമെന്ന് പറഞ്ഞു. എന്റെ ഉള്ളിലും അതുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം എന്ന സിനിമ പൂർ‌ത്തിയാക്കുന്നത് പൊള്ളാച്ചിയിലാണ്.

Vineeth Sreenivasan  Pranav Mohanlal

തീരുമ്പോൾ എന്നെ കെട്ടിപ്പിടിച്ച് ഒരിക്കൽ കൂടി ഒരു പ‌ടം ചെയ്യാൻ തോന്നുന്നുണ്ടെന്ന് പറഞ്ഞു. ഈ സിനിമയിൽ അപ്പുവും ധ്യാനും തമ്മിൽ നല്ല സിങ്കിലായിരുന്നെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. ടീസർ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ അപ്പുവിന്റെ മോ​ഹൻ ചേട്ടനെന്ന അങ്കിളിനെ കാണിച്ച് കൊടുത്തു. പുള്ളി ടീസർ കണ്ടിട്ട് ആദ്യം എന്നോട് പറഞ്ഞത് ഇത് ഇവൻ നമ്മുടെ ഇടയിൽ നിന്ന് ചെയ്യുന്നത് പോലെ ചെയ്തിട്ടുണ്ടെന്നാണ്.

അവർ ലാലങ്കിളുമായല്ല താരതമ്യം ചെയ്യുന്നത്. അവർ നേരിട്ട് അപ്പുവിനെ അത്രയും ക്ലോസ് ആയി അറിയാം. ഹൃദയത്തിൽ പുതിയൊരു ലോകം എന്ന പാട്ട് ഷൂട്ട് ചെയ്യാൻ പോയി. അധികമാളൊന്നുമില്ലാതെ അഞ്ചാറ് പേർ പോയാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. ഒറ്റയ്ക്ക് കിട്ടിയപ്പോൾ അവന്റെ പെരുമാറ്റം കണ്ടപ്പോഴാണ് ഈ രീതിയിൽ സിനിമയിൽ വന്നാൽ അടിപൊളിയാകും എന്ന് തോന്നിയത്.

Pranav Mohanlal

ലാലങ്കിളുമായി സാമ്യം തോന്നി. കുറേക്കാര്യത്തിൽ അവൻ അച്ഛനെ പോലെ തന്നെയാണ്. അനുകരണം വരാൻ പാടില്ലെന്ന് വിചാരിച്ച് പല കാര്യങ്ങളും ചെയ്യാതിരിക്കും. പക്ഷെ ഈ സിനിമയിൽ എഴുപതുകളാണ് കാലഘട്ടം. കുറച്ച് എക്സാജറേറ്റഡായി ചെയ്യണം. നേരത്തെ തങ്ങൾക്കൊപ്പം വർക്ക് ചെയ്ത് പരിചയമുള്ളതിനാൽ ഇത്തവണ പ്രണവ് ഫ്ലെക്സിബിളായി ചെയ്തെന്നും വിനീത് പറഞ്ഞു. പ്രണവ് ഡയലോ​ഗ് പഠിച്ചിട്ടാണ് ഷൂട്ടിന് വരാറെന്നും വിനീത് പറയുന്നു. അവന്റെ ഡയലോ​ഗ് മാത്രമല്ല, ഫുൾ സ്ക്രിപ്റ്റ് അറിയാം. തിയറ്റർ ചെയ്തിട്ടുള്ള എക്സ്പീരിയൻസുണ്ട്.

തിയറ്ററിൽ ചെയ്ത് പരിചയമുള്ളവർ നേരത്തെ ഡയലോ​ഗ് പഠിക്കും. അവരുടെ ശീലം അതാണെന്നും വിനീത് ചൂണ്ടിക്കാട്ടി. വർഷങ്ങൾക്ക് ശേഷത്തിന്റെ ലൊക്കേഷനിലേക്ക് ഒരിക്കൽ മോഹൻലാൽ വന്നതിനെക്കുറിച്ചും വിനീത് സംസാരിച്ചു. ഒരു സീൻ ലാലങ്കിളിന്റെ വീട്ടിൽ ഷൂട്ട് ചെയ്യണം എന്നുണ്ടായിരുന്നു. ലാലങ്കിൾ വന്നപ്പോൾറൂമിനകത്ത് മൊത്തെ ക്രൂ നിൽക്കുകയാണ്. അകത്തേക്ക് വിളിക്കാനും വിട്ടുപോയെന്ന് വിനീത് ഓർത്തു. വർഷങ്ങൾക്ക് ശേഷത്തിലെ പാട്ട് അയച്ച് കൊടുത്തപ്പോൾ ഇറ്റസ് ബ്യൂട്ടിഫുൾ എന്ന് അദ്ദേഹം മറുപടി നൽകിയെന്നും വിനീത് പറഞ്ഞു.

More from Filmibeat

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X