വിഹാന്‍റെ കുഞ്ഞനിയത്തി! ദിവ്യയ്ക്കും മോള്‍ക്കുമൊപ്പം വിനീത് ശ്രീനിവാസന്‍! ചിത്രം വൈറല്‍!

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ സന്തോഷം പങ്കുവെച്ചും വിനീത് ശ്രീനിവാസന്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇത്തരത്തിലുള്ള വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. മകനെക്കുറിച്ച് മാത്രമല്ല അടുത്തിടെ എത്തിയ മകളെക്കുറിച്ചും അദ്ദേഹം വാചാലനാവാറുണ്ട്. കുടുംബസമേതമുള്ള പുതിയ ചിത്രമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. കുഞ്ഞനിയത്തിയെ താലോലിക്കുന്ന വിഹാനെയും എടുത്ത് നില്‍ക്കുന്ന വിനീതിനെയാണ് ചിത്രത്തില്‍ കാണുന്നത്. വിനീത് മക്കളെയാണ് നോക്കുന്നതെങ്കില്‍ ദിവ്യ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതാണ് ഞങ്ങള്‍, ഞങ്ങളുടെ എല്ലാം ഇവരാണെന്നും വിനീത് കുറിച്ചിട്ടുണ്ട്. ആര്‍ ജെമാത്തുക്കുട്ടിയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. നേരത്തെ കുഞ്ഞുമാലാഖയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് എത്തിയിരുന്നു. മകളേയും എടുത്ത് നില്‍ക്കുന്ന ദിവ്യയുടെ ചിത്രമായിരുന്നു അന്ന് വിനീത് പോസ്റ്റ് ചെയ്തത്. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തിന് തന്നെ മിസ്സ് ചെയ്യാതിരിക്കാന്‍ നോക്കാറുണ്ടെന്നും വിനീത് പറഞ്ഞിരുന്നു.

Vineeth Sreenivasan

ഗായകനായാണ് സിനിമയില്‍ അരങ്ങേറിയതെങ്കിലും പിന്നീട് അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായും മാറുകയായിരുന്നു. ഏത് റോളിലും താന്‍ തിളങ്ങുമെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ഹൃദയത്തിന്റെ തിരക്കുകളിലാണ് താനെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കരിയറില്‍ അഞ്ചാമത്തെ സിനിമയുമായാണ് വിനീത് എത്തുന്നത്. പ്രണവിന്റെ നാലാമത്തെ സിനിമയാണ് ഹൃദയം. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X