അരുണും ആന്റണിയും സെല്‍വയും പഠിച്ച ക്ലാസ്റൂമില്‍ വിനീതും കൂട്ടരും, പഴയ ചിത്രം പങ്കുവെച്ച് താരം...

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. 2022 ജനുവരി 21 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ഇപ്പോഴും തിയേറ്ററുകളിലും ഹൃദയം മുന്നേറുകയാണ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്തായിരുന്നു ഹൃദയം റിലീസ് ചെയ്യുന്നത്. പല ചിത്രങ്ങളും ഒടിടിയിലേയ്ക്ക് പോകുമ്പോഴായിരുന്നു ഹൃദയം തിയേറ്ററില്‍ എത്തുന്നത്. എന്നാല്‍ പ്രേക്ഷകര്‍ ഇരു കൈളും നീട്ടി ചിത്രത്തെ സ്വീകരിക്കുകയായിരുന്നു. തിയേറ്ററില്‍ വിജയകരമായി മുന്നേറുന്ന ചിത്രം ഫെബ്രുവരി 18 മുതല്‍ ഒടിടിയില്‍ എത്തുകയാണ്. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ഹൃദയത്തിന്റെ പ്രീമിയര്‍.

 hridyam,

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് മറ്റൊരു വിനീത് ശ്രീനീവാസന്‍ ചിത്രം എത്തുന്നത്. വിനീതിന്റെ കോളജ് ജീവിതവുമായി വളരെ അധികം ബന്ധമുള്ള സിനിമയാണ് ഹൃദയം.ഇപ്പോഴിത കോളേജ് കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത്. അരുണ്‍ നീലകണ്ഠന്‍ പഠിച്ചതായി കാണിച്ച ക്ലാസ് റൂമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ...'അരുണും ആന്റണിയും റോണും സെല്‍വയും പഠിച്ച അതേ ക്ലാസ്‌റൂമില്‍.. with Classmates! 2002-2006, Mechanical Dept, KC Tech-! ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എന്റെ കലാലയ ഓര്‍മ്മകള്‍... ഇത് എന്റെ ഹൃദയം,' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രണവിന്റെ കഥാപാത്രമായ അരുണ്‍ പഠിച്ച ക്ലാസ് തന്റെ ക്ലാസ് തന്നെയായിരുന്നുവെന്നും വിനീത് നേരത്തെ പറഞ്ഞിരുന്നു. 'ക്ലാസ് നടക്കുന്ന സമയത്താണ് സിനിമ ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഫ്രീയായിട്ടുള്ള ക്ലാസ് മാത്രമേ ഷൂട്ട് ചെയ്യാന്‍ തരികയുള്ളൂവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു.പക്ഷേ കറക്ടായിട്ട് എന്റെ ക്ലാസ് തന്നെ കിട്ടുകയായിരുന്നു. അതുപോലെ ദര്‍ശന പഠിച്ച ക്ലാസും ഭാര്യയായ ദിവ്യയുടെതാണ്,' എന്നായിരുന്നു വിനീത് പറഞ്ഞത്. പഠനകാലം മുതല്‍ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും വിനീത് ചെലവഴിച്ചത് ചെന്നൈയിലായിരുന്നു. അതിനാല്‍ തന്നെ വിനീതിന് ചെന്നൈയോടുള്ള സ്‌നേഹവും, തന്റെ ജീവിതത്തിലെ തന്നെ ചില അനുഭവങ്ങളും ഹൃദയത്തിലൂടെ പറയുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ ചിത്രം എന്നതില്‍ ഉപരി പ്രണവ് മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. മുന്‍ ചിത്രങ്ങളില്‍ കണ്ട പ്രണവിനെ ആയിരുന്നില്ല അരുണ്‍ നീലകണ്ഠനായി ഹൃദയത്തില്‍ കണ്ടത്. നടന്റെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. വിമര്‍ശിച്ചവരെ കൊണ്ട് തന്നെ തിരുത്തി പറയിപ്പിച്ചിരിക്കുകയാണ് പ്രണവ്. പ്രേക്ഷകര്‍ക്ക് മാത്രമല്ല സഹതാരങ്ങള്‍ക്കും താരപുത്രനെ കുറിച്ച് പറയാന്‍ നൂറ് നാവാണ്.'' അടുത്തറിയു തോറും കൂടുതല്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പ്രണവിന്റേതെന്നാണ് വിനീത് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

2019 ല്‍ ആണ് പ്രണവ് സിനിമയുടെ ഭാഗമാകുന്നത്. നേരിട്ട് പോയാണ് പ്രണവിന് തിരക്കഥ വായിച്ച് കൊടുക്കുന്നത്. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്. ''രണ്ട് ദിവസം കൊണ്ടാണ് തിരക്കഥ വായിച്ച് കൊടുത്തത്. കേട്ടതിന് ശേഷം അപ്പു എന്നോട് ഒരു ദിവസത്തെ സമയം ചോദിച്ചു. ഒന്ന്. രണ്ട് ദിവസത്തിന് ശേഷം തന്നെ വിളിച്ചു. '' എന്റെ ഭാഗത്ത് നിന്ന് ഓക്കെയാണ് പ്രണവിന് എന്നെക്കാള്‍ നല്ല നടന്മാരെ വെച്ച് സിനിമ ചെയ്യണമെങ്കില്‍ ചെയ്തതോളൂ എന്നായിരുന്നു പറഞ്ഞത്. താന്‍ മറ്റൊരു ഓപ്ഷന്‍ ചിന്തിച്ചിട്ടില്ല എന്ന് അപ്പുവിനോട് പറഞ്ഞു അത്രയ്ക്ക് വളരെ സിമ്പിളായി ചിന്തിക്കുന്ന ആളാണ് പ്രണവ് മോഹന്‍ ലാല്‍'' എന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X