ഊന്നുവടി മൈക്ക് ആക്കി വിനീത് ശ്രീനിവാസൻ മകൻ വിഹാൻ, അച്ഛന്റേയും മകന്റേയും തകർപ്പൻ ഗാനം വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. താരപുത്രനായി സിനിമയിൽ എത്തി പിന്നീട് വളരെ പെട്ടെന്ന് തന്നെ മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര താരം പതിപ്പിക്കുകയായിരുന്നു. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് വിനീത് ശ്രീനിവാസൻ.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിനീതിന്റേയും മകൻ വിഹാന്റയും രസകരമായ ക്രിസ്തുമസ് ആഘോഷമാണ്. വിനീത് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ഗാനമാണ് ക്രിസ്തുമസ് സ്പെഷ്യലായി അച്ഛനും മകനും ആലപിച്ചിരിക്കുന്നത്. വീഡിയോയിലെ കുഞ്ഞ് വിഹാന്റെ മൈക്കാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. ഊന്നുവടിയാണ് വിഹാൻ മൈക്കായി ഉപയോഗിച്ചിരിക്കുന്നത്. വിനീതിന്റേയും മകന്റേയും ക്രിസ്മസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, പ്രിയപ്പെട്ട ഗായകനും കുടുംബാംഗങ്ങൾക്കും ക്രിസ്മസ് ആശംസിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ബീറ്റിൽസ് ഗാനമാണ് വിഹാൻ ആലപിക്കുന്നത്.
വിനീത് ദിവ്യ ദമ്പതികളുടെ മൂത്ത മകനാണ് വിഹാൻ. ഷാനയ എന്നൊരു മകളും കൂടി ഇവർക്കുണ്ട്. ദിവസങ്ങൾക്ക് മുൻപ് കുടുംബത്തോടൊപ്പമുള്ള ഒരു യാത്രാ ചിത്രം വിനീത് പങ്കുവെച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷമുള്ള യാത്ര എന്ന് കുറിച്ച് കൊണ്ടായിരുന്നു വിനീത് ചിത്രം പങ്കുവെച്ചത്. ഭാര്യ ദിവ്യയുടേയും മക്കളുടേയും ചിത്രം വിനീത് പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ വിനീത് വീട്ടിലെ രസകരമായ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കൂടുതലും മക്കളുടെ വിശേഷങ്ങളാണ് നടൻ പങ്കുവെയ്ക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ഹൃദയം. വിനീതിന്റെ അഞ്ചാമത്തെ ചിത്രമായ ഹൃദയത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യമാണ് നിർമ്മിക്കുന്നത്. പ്രണവിനെയും കല്യാണിയെയും കൂടാതെ 'സീ യു സൂൺ' സിനിമയിലൂടെ ശ്രദ്ധേയയായ ദർശനാ രാജേന്ദ്രനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മോഹൻലാലിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രം കാണാം


Click it and Unblock the Notifications











