മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
നേരത്തെയും സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും പ്രണവിന്റെ അഭിനയവും വേഷവും ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടത് വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെയാണ്. ഇപ്പോഴിതാ ഹൃദയത്തിന് ശേഷം പ്രണവ് വീണ്ടും അഭിനയിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലാണ്. ഇപ്പോഴിതാ പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുക്കുമോ എന്ന് തന്നെ ഉറപ്പില്ലായിരുന്നു എന്ന് പറയുകയാണ് വിനീതും പ്രോഡ്യൂസറായ വിശാഖും.
പ്രണവ് തേടിയിരുന്നത് നെഗറ്റീവ് ഷെയ്ഡുള്ള കാരക്ടര്‍ ആണ്. മാത്രമല്ല, പ്രണവ് അച്ഛനായ മോഹന്‍ലാലിന്റെ അധികം സിനിമകള്‍ ഒന്നും കണ്ടിട്ടില്ല. മോഹന്‍ലാലിനെ പോലെയിരിക്കുന്നു എന്ന് പറയുന്നത് പ്രണവിന്റെ ഉള്ളില്‍ സ്വാഭാവികമായും ഉള്ളതാണെന്നും വിനീതും വിശാഖും ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'ഹൃദയം കഴിഞ്ഞിട്ട് പ്രണവ് കുറേ സ്‌ക്രിപ്റ്റുകള്‍ കേട്ടിരുന്നു. ഒരു 15 ഓളം സ്‌ക്രിപ്റ്റുകള്‍ കേട്ടിട്ടുണ്ട്. ഇവന്‍ എല്ലാം റിജക്ട് ചെയ്യുന്നത് കൊണ്ട് ഇതും എടുക്കുമോ എന്ന് പേടിയുണ്ടായിരുന്നു. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ പ്രണവ് ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് കഥ പറയാന്‍ ചെല്ലുന്നത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ തന്നെ അപ്പു ഓക്കെ പറഞ്ഞു,' വിശാഖ് പറയുന്നു.
അപ്പുവിന് ഹൃദയം കഴിഞ്ഞിട്ട് നെഗറ്റീവ് ഷെയ്ഡ് ഉള്ള ഒരു കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു. ഹൃദയത്തില്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന കാരക്ടര്‍ അല്ലേ. അതില്‍ നിന്ന് മുഴുവന്‍ ആയിട്ടും മാറിയ ഒരു കാരക്ടര്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഇത് അത്രയും നെഗറ്റീവ് കാരക്ടര്‍ അല്ല, നമുക്ക് അത്രയും നെഗറ്റീവ് പറ്റുകയും ഇല്ല എന്നാണ് വിശാഖ് കഥ പറയാന്‍ പോവുമ്പോള്‍ പ്രണവിനെ ഓര്‍ത്ത് പറഞ്ഞതെന്ന് വിനീത് പറയുന്നു.
പ്രമോഷന് വരില്ലെന്ന് പ്രണവ് ഹൃദയത്തിന്റെ സമയത്തേ പറഞ്ഞതാണ്. അതുകൊണ്ട് പിന്നെയും ചോദിക്കാന്‍ നിന്നില്ലെന്നും വിശാഖ് പറയുന്നു. അതുപോലെ പ്രണവിനെ കാണാന്‍ മോഹന്‍ലാലിനെ പോലെ ഉണ്ട് എന്നത് നാച്ചുറലാണ്. നമുക്കെല്ലാം അച്ഛന്മാരുടെ ഷെയ്ഡ് വരുമല്ലോ. ഈ സിനിമയില്‍ നമ്മള്‍ അത് കണ്ട്രോള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. വരുന്നത് മുഴുവന്‍ ഇങ്ങ് എടുക്കുകയായിരുന്നുവെന്ന് വിനീതും പറഞ്ഞു.

ഇതിന്റെ ഫസ്റ്റ് ഹാഫ് കഥ കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ എപ്പോഴാ തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടത് എന്നാണ് പ്രണവ് ചോദിച്ചത്. അവന്‍ ചെയ്യാന്‍ തീരുമാനിച്ചു എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. പ്രണവ് അധികം മോഹന്‍ലാല്‍ സിനിമകള്‍ കണ്ടിട്ടില്ല. അവന് ഭയങ്കര ഇഷ്ടമുള്ള സിനിമ സദയം ആണ്. അതുപോലെ സ്ഫടികം, കിലുക്കം തുടങ്ങി മോഹന്‍ ലാലിന്റെ കുറച്ചു സിനിമകള്‍ ഒക്കെ കണ്ടിട്ടുണ്ടെന്നും വിനീത് പറയുന്നു.
സിനിമ തുടങ്ങുന്നതിന് മുമ്പ് ഞാന്‍ കുറച്ച് സിനിമകള്‍ ഒക്കെ കാണാന്‍ പറഞ്ഞിരുന്നു. പക്ഷെ അവന്‍ കാണുന്നില്ല എന്ന് പറഞ്ഞു. കണ്ടാല്‍ ചിലപ്പോള്‍ അതില്‍ മനപൂര്‍വ്വം ചില ഇമിറ്റേഷന്‍ വരും എന്ന് പറഞ്ഞു. പക്ഷെ അവന്റെ ശരീരത്തില്‍ ആ ഇമിറ്റേഷന്‍ അല്ലെങ്കിലും ഉണ്ട്. അതുകൊണ്ടാണ് പാട്ട് കാണുമ്പോള്‍ അതുപോലെ തന്നെ നമുക്ക് തോന്നുന്നതെന്നും വിനീത് പറഞ്ഞു.


Click it and Unblock the Notifications