twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകനോടൊപ്പം കുതിര സവാരി, ദിവ്യയും മകൾ ഷനയുമുണ്ട്, കുടംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത്

    |

    യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷടപ്പെടുന്ന താരമാണ് വിനീത് ശ്രീനിവാസൻ. പിന്നണി ഗായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലാൽ സിനിമയുടെ അഭിഭാജ്യഘടകമായി മാറുകയായിരുന്നു താരം. ഗായകൻ, നിർമ്മാതാവ്, അഭിനേതാവ്, തിരക്കഥകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ എല്ലാ മേഖലകളിലും വിനീത് കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു വിനീതിന്റെ വളർച്ച

    നല്ലൊരു സിനിമാക്കാരൻ എന്നതിൽ ഉപരി മികച്ച കുടുംബനാഥൻ കൂടിയാണ് വിനീത്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം ഇരിക്കാൻ വിനീത് സമയം കണ്ടെത്താറുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് വിനീതിന്റേത്.

    വിനീതും കുടുംബവും

    സോഷ്യൽ മീഡിയയിൽ സജീവമാണ് വിനീത് ശ്രീനിവാസൻ. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഭാര്യ ദിവ്യയ്ക്കും മക്കൾക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് വിനീത് അധികവും പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കുടുംബത്തിനോടൊപ്പം നടത്തിയ യാത്ര ചിത്രമാണിത്. വിനീത് പങ്കുവെച്ച ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

    കുടുംബത്തിനോടൊപ്പമുളള യാത്ര

    ഏറെ നാളുകൾക്ക് ശേഷമുളള മനോഹരമായ യാത്ര എന്ന് കുറിച്ചു കൊണ്ടാണ് വിനീത് യാത്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ദിവ്യയ്ക്കും മകൻ വിഹാനും മകൾ ഷനയ്ക്കുമൊപ്പം യാത്ര ആസ്വദിക്കുന്ന ചിത്രങ്ങളായിരുന്നു വിനീത് പങ്കുവെച്ചത്. മകനോടൊപ്പം കുതിര സവാരി നടത്തുന്നതിന്റേയും ഒറ്റയ്ക്കുള്ള മകളുടെ ചിത്രവും വിനീതിന്റെ പോസ്റ്റിലുണ്ട്. താരകുടുംബത്തിന് എല്ലാവിധ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വിനീതിന്റെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

    മകനും  മകളും

    നേരത്തെ മകന്റേയും മകളുടേയും ഒരു രസകരമായ ചിത്രം വിനീത് പങ്കുവെച്ചിരുന്നു. ഒരു പാത്രത്തിൽ നിന്നും ഇരുവരും ഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു ഇത്. നോ ക്യാപ്ഷൻ എന്ന അടിക്കുറിപ്പോടെയാണ് വിനീത് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ രസകരമായ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചേട്ടന്റെ പാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കുന്ന ഷനയായിരുന്നു ആ ചിത്രത്തിന്റെഹൈലൈറ്റ്. ഷനയുടേയും വിവാഹന്റേയും ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളും വിനീത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

    Recommended Video

    32 years of vellanakalude nadu | FilmiBeat Malayalam
    വിനീത് ദിവ്യ  വിവാഹം

    ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ദിവ്യയും വിനീതും വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ 2012 ഒക്ടോബർ 18 ന് ആയിരുന്നു വിവാഹിതരായത്. 2003 ൽ പുറത്തിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെ കസവിന്റെ തട്ടമിട്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് വിനീത് പിന്നണിഗാനരംഗത്ത് ചുവട് വയ്ക്കുന്നത്. ഈ ഗാനം ഇന്നും മലയാളി പ്രേക്ഷകർ പാടി നടക്കുന്നുണ്ട്. പിന്നീട് നിരവധി മികച്ച ഗാനങ്ങൾ വിനീത് പാടിയിരുന്നു. പിന്നീട് സൈക്കിൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും ചുവട് വെച്ച വിനീത് മലയാള സിനിമയുടെ അഭിഭാജ്യഘടകമാകുകയായിരുന്നു. കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ഹൃദയമാണ് വിനീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം

    English summary
    Vineeth Sreenivasan Shares Latest Family Trip Pics
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X