തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം, 'ഹൃദയ’ത്തിന് പാക്കപ്പ് ദൃശ്യം വൈറലാകുന്നു
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ഹൃദയം. 2016 ൽ റിലീസ് ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മികച്ച ഒരുപിടി ചിത്രങ്ങൾ നൽകിയ വിനീതിന്റെ ഹൃദയത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിത ഹൃദയത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. വിനീത് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്.

കൂടാതെ ചിത്രത്തിന്റെ റിലീസിനെ കുറിച്ചും നടൻ വ്യക്തമാക്കിയിട്ടുണ്ട്. തിയേറ്ററിൽ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നാണ് നടൻ പറയുന്നത്. പ്രണവ് മോഹൻലാലിനും നിർമ്മാതാവ് വൈശാഖ് സുബ്രമണ്യത്തിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഹൃദയത്തിന്റെ ചിത്രീകരണം പൂർത്തിയായതിനെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
'എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം', ചിത്രത്തിനോടൊപ്പം വിനീത് കുറിച്ചു.
പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയത്തിൽ കല്യാണി പ്രിയദർശനും ദര്‍ശന രാജേന്ദ്രനും നായികയായി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്ത് വന്നിരുന്നു.പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിവസം മോഹൻലാൽ ആണ് ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടത്. ക്യാമറയുമായി നിൽക്കുന്ന ചിത്രമായിരുന്നു പ്രണവിന്റേത്. സിനിമയിൽ 15 പാട്ടുകളാണുള്ളത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.
പുറത്ത് ഇറങ്ങിയ പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഹൃദയം ഒരുപാട് പ്രതീക്ഷ നൽകുന്നുണ്ട്. പ്രണവിന്റെ രണ്ടാം വരവാണ് വിനീതിന്റെ ഹൃദയം എന്ന് വേണമെങ്കിൽ പറയാം.


Click it and Unblock the Notifications