അതൊക്കെ മനസ്സിൽ വെച്ച് ഉർവശി ചേച്ചിക്കൊപ്പം അഭിനയിച്ചാൽ പണി പാളും, വിനീത് പറയുന്നു

മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഉർവശി. മലയാള പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് താരം. ബാലതാരമായി സിനിമയിൽ എത്തിയ ഉർവശി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 13ാം വയസ്സിൽ നായികയായി ചുവട് വെച്ച താരം ഇന്നും സിനിമയിൽ സജീവമാണ് താരങ്ങൾക്കിടയിൽ പോലും ഉർവശിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉർവശിയെ കുറിച്ച് നടനും ഗായകനും അഭിനേതാവുമായ വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

vineeth-urvashi

ഉർവശിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ സംഭവമാണ് വിനീത് പങ്കുവെയ്ക്കുന്നത്. ടെൻഷനായിരുന്നില്ല മറിച്ച് ത്രില്ലായിരുന്നുവെന്നാണ് താരം പറയുന്നത്.
. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഉർവശിയെ കുറിച്ചുള്ള വിനീതിന്റെ വാക്കുകൾ ഇങ്ങനെ...

ലോക സിനിമയില്‍ തന്നെ ഉര്‍വശിയെ പോലെ ടൈംമിംഗ് ഉള്ള ഒരു നടിയെ കണ്ടെത്താന്‍ കഴിയുക എന്നത് പ്രയാസമാണ്. തനിക്ക് ഉര്‍വശിയുമായി സ്‌ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചപ്പോള്‍ ടെന്‍ഷനല്ല തോന്നിയതെന്നും, മറിച്ചു ത്രില്‍ ആയിരുന്നു.ഉര്‍വശി ചേച്ചിക്കൊപ്പം അഭിനയിക്കാന്‍ നിന്നാല്‍ നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മനസ്സില്‍ കരുതി വച്ചിരുന്നാല്‍ പണി പാളും. അതൊക്കെ അങ്ങ് മായ്ച്ചു കളഞ്ഞേക്കണം, എന്നിട്ട് ഉര്‍വശി ചേച്ചി ഒരു സാധനം അങ്ങോട്ട് ഇടും. അതിന്റെ ബലത്തില്‍ ആയിരിക്കും പിന്നീട് നമ്മുടെ പ്രകടനം. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഇത്രയും ടൈമിംഗുള്ള ആര്‍ട്ടിസ്റ്റ് വേറെയില്ല.

ലോക സിനിമയില്‍ പോലും ഇങ്ങനെയുള്ള അഭിനേതാക്കാളുണ്ടോ? എന്ന കാര്യത്തില്‍ സംശയമാണ്. 'അരവിന്ദന്റെ അതിഥികള്‍' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉര്‍വശി ചേച്ചിയുടെ ആ സ്‌റ്റൈല്‍ ഞാന്‍ എന്‍ജോയ് ചെയ്യാന്‍ തുടങ്ങി. മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു. വല്ലാത്ത ത്രില്‍ ആയിരുന്നു. എനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് ഉര്‍വശി ചേച്ചിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞത്'. വിനീത് പറയുന്നു.

Read more about: vineeth sreenivasan urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X