ഭാര്യയുടെ നിറവയര്‍ ചിത്രവുമായി വിനീത് ശ്രീനിവാസന്‍! കുഞ്ഞതിഥിയെ കാത്ത് താരകുടുംബം, ആശംസാ പ്രവാഹം
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയില്‍ വിനീത് ശ്രീനിവാസനെ വിശേഷപ്പിക്കണമെങ്കില്‍ ഒരുപാട് കാര്യം പറയാനുണ്ടാവും. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച് തിളങ്ങി നില്‍ക്കുകയാണ് താരപുത്രന്‍. സിനിമയിലും ജീവിതത്തിലും സന്തോഷകരമായ നിമിഷത്തിലൂടെയാണ ്‌വിനീത് കടന്ന് പോവുന്നത്.
അടുത്തിടെയാണ് താന്‍ രണ്ടാമതും അച്ഛനാവാന്‍ പോവുന്ന കാര്യം വിനീത് പുറത്ത് വിട്ടത്. മകന്റെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഭാര്യ ദിവ്യയും മകനും നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തങ്ങളുടെ കുടുംബത്തിലേക്ക് മറ്റൊരാള്‍ കൂടി വരുന്നുവെന്ന സന്തോഷ വാര്‍ത്ത താരം എല്ലാവരെയും അറിയിച്ചത്. പോസ്റ്റ് കണ്ടതോടെ വിനീതിനും കുടുംബത്തിനും ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തി.

ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഭാര്യയുടെ നിറവയറില്‍ കൈചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പുറത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്. കുഞ്ഞതിഥിയെ കാണാന്‍ തങ്ങളും കാത്തിരിക്കുയാണെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.
2012 ലായിരുന്നു വിനീത് ശ്രീനിവാസനും ദിവ്യ നാരായണനും വിവാഹിതരാവുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ഒടുവില്‍ എട്ട് വര്‍ഷത്തെ പ്രണയം വിവാഹത്തിലൂടെ സഫലമായി. 2017 ലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. വിഹാന്‍ എന്ന് പേരിട്ടിരിക്കുന്ന മകനൊപ്പമുള്ള ചിത്രങ്ങള്‍ വിനീത് പുറത്ത് വിടാറുണ്ട്. പുതിയ ചിത്രത്തില്‍ വിഹാനെ കാണാത്തതില്‍ ആരാധകരും പരിഭവം പറഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications