twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലങ്കിളും അച്ഛനും അതേ വേഷത്തില്‍ റൂമിലേക്ക് വന്നു! തുറന്നുപറച്ചിലുമായി വിനീത് ശ്രീനിവാസന്‍!

    |

    ഗായകന്‍, നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച് മുന്നേറുന്ന താരപുത്രനാണ് വിനീത് ശ്രീനിവാസന്‍. എല്ലാത്തിനേയും തമാശയുമായി സമീപിക്കുന്നയാളാണ് താരമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. എഞ്ചിനീറിങ്ങ് കഴിഞ്ഞതിന് പിന്നാലെയായാണ് വിനീത് സിനിമയിലേക്ക് എത്തിയത്. ഗായകനായാണ് അരങ്ങേറിയത്. താന്‍ സിനിമ സംവിധാനം ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ അച്ഛന് ആദ്യം അമ്പരപ്പായിരുന്നുവെന്നും വിനീത് പറഞ്ഞിരുന്നു. ഏഷ്യാവിലെയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് എത്തിയിരുന്നു.

    സംവിധായകന്‍, നടന്‍ അങ്ങനെ ഏത് രീതിയില്‍ വിശേഷിപ്പിച്ചാലും കുഴപ്പമില്ല. തന്റെ മനസ്സില്‍ ഫിലിം മേക്കറാണ് എന്ന ചിന്തയാണെന്നും അദ്ദേഹം പറയുന്നു. ഹെലന്‍ സിനിമയുടെ കഥയെക്കുറിച്ച് അത് എങ്ങനെയായിരിക്കുമെന്നറിയാനായാണ് അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചത്. അവര്‍ക്ക് പ്രതികരണം അറിയണമായിരുന്നു. ഈ കഥ പകുതി കേള്‍ക്കുന്നതിനിടയിലാണ് ഇത് ഞാന്‍ നിര്‍മ്മിക്കട്ടെയെന്ന് ചോദിച്ചത്. അത് കേട്ടതും അവര്‍ ഞെട്ടിയിരുന്നുവെന്നും വിനീത് പറയുന്നു. അങ്ങനെയാണ് ഹൈലനിലേക്ക് എത്തിയത്. നിലവില്‍ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളില്‍ നിന്നുമൊരു മാറ്റം ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയാണ് ഹെലനെ ഏറ്റെടുത്തതെന്നും അദ്ദേഹം പറയുന്നു.

    അടുത്ത സൗഹൃദം

    ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്‍രെ നിര്‍മ്മാതാവാണ് ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. പെട്ടെന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ ഇവരുടെ കൂടെയാണ് താമസിക്കാറുള്ളത്. ഹെലനില്‍ നോബിള്‍ മാത്രമല്ല ബോണിയും അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമ ചെയ്യുന്നതിനിടയില്‍ നിന്നും മാറി നില്‍ക്കാറുണ്ടെന്ന് താരം പറയുന്നു. തന്റെ സിനിമകള്‍ പരിശോധിക്കുമ്പോള്‍ത്തന്നെ ഇത്തരത്തിലുള്ള ഗ്യാപ്പിനെക്കുറിച്ച് മനസ്സിലാവും.

    എഴുത്തിലേക്ക്

    എഴുതാനായി തീരുമാനിച്ചാല്‍ പിന്നീട് മറ്റെല്ലാ കാര്യങ്ങളും മാറ്റിവെക്കും. കുറ്റ്യാടിയില്‍ വെച്ചാണ് വടക്കന്‍ സെല്‍ഫി എഴുതിയത്. വളരെ മനോഹരമായ സ്ഥലാണ് കുറ്റ്യാടി. പച്ചപ്പിന്റെ നടുക്കുള്ളൊരു സ്ഥലത്തായിരുന്നു താമസിച്ചത്. തങ്ങള്‍ക്ക് റോഡും ആള്‍ക്കാരേയുമൊക്കെ കാണാനാവുമെങ്കിലും അവര്‍ക്ക് ഞങ്ങളെ കാണാനാവില്ല. സിനിമയുടെ ഫസ്റ്റ് ഹാഫ് മുഴുവനും അവിടെ വെച്ചാണ് എഴുതിയത്. സെക്കന്‍ഡ് ഹാഫ് പിന്നീട് വീട്ടില്‍ വെച്ചാണ് എഴുതിയത്.

    കുറേ സമയമെടുക്കും

    എഴുത്തിനായി കുറേ സമയമെടുക്കും. സ്റ്റേജ് ഷോകളൊക്കെ കഴിഞ്ഞ് വരുന്നതിനിടയിലൊക്കെ സിനിമകളെക്കുറിച്ച് ആലോചിക്കാറുണ്ട്. മനസ്സില്‍ വരുന്ന ആശയങ്ങള്‍ അതാത് സമയം റെക്കോര്‍ഡ് ചെയ്തുവെക്കും. ഇത്തരത്തിലുള്ള റെക്കോര്‍ഡിങ്ങുകള്‍ കേട്ടാണ് പിന്നീട് എഴുതുന്നത്. അതിനിടയില്‍ പല സംഭവങ്ങളും മനസ്സിലേക്ക് വരും. പരമാവധി അഭിനയത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് ശ്രമിക്കാറുള്ളത്. സംവിധാനത്തിലേക്കാണ് കൂടുതല്‍ ശ്രദ്ധ.

    കോളേജില്‍ ഷൂട്ട് ചെയ്യാന്‍

    അടുത്ത സിനിമ എന്റെ കോളേജില്‍ ചിത്രീകരിക്കാനുള്ള അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ്. 17 വയസ്സ് മുതല്‍ ഈയൊരു പ്രായം വരെയുള്ള കാലഘട്ടമാണ് ചിത്രത്തില്‍ കാണിക്കുന്നത്. അച്ഛന്റെ കാശ് കളയുന്നതിന് വേണ്ടിയാണോ എഞ്ചിനീയറിംഗിന് പോയതെന്ന് ചോദിച്ചപ്പോള്‍ മെറിറ്റിലാണ് താന്‍ പോയതെന്നുള്ള മറുപടിയായിരുന്നു വിനീത് നല്‍കിയത്. ഹോസ്റ്റല്‍ ഫീസെങ്കിലും അയച്ചില്ലെങ്കില്‍ അച്ഛന്‍ പിന്നെന്ത് അച്ഛനെന്നായിരുന്നു താരത്തിന്റെ ചോദ്യം.

    മേഘത്തിനിടയിലെ സംഭവം

    കുട്ടിക്കാലം മുതലേ താരങ്ങളെ കാണാനും ഷൂട്ടിഗ് കാണാനുമൊക്കെയുള്ള അവസരം വിനീതിന് ലഭിച്ചിരുന്നു. മേഘത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ അച്ഛന്‍ അത് കോസ്റ്റിയൂമില്‍ റൂമിലേക്ക് വരുമായിരുന്നു. കൂളിങ് ഗ്ലാസും വിഗ്ഗുമൊക്കെ വെച്ചായിരുന്നു വരവ്. ഇത് അച്ഛന്‍ തന്നെയാണോ എന്ന് നോക്കി അന്തം വിട്ടിരിക്കുകയായിരുന്നു താന്‍ അന്നെന്നും വിനീത് പറയുന്നു. പട്ടണപ്രവേശത്തിന്‍രെ ഷൂട്ടിങ്ങിനിടയില്‍ ലാലങ്കിളും അച്ഛനും അതേ കോസ്റ്റിയൂമില്‍ റൂമില്‍ വന്നിരുന്നു.

    English summary
    Vineeth Sreenivasan talking about his father.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X