For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുമിച്ചു ജോലി ചെയ്തിട്ടും തനിക്കു മനസ്സിലായിട്ടില്ല, പ്രണവിന്റെ സ്വഭാവത്തെ കുറിച്ച് വിനീത്

  |

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. ജനുവരി 21 ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.. 2016 ൽ പുറത്ത് ഇറങ്ങിയ ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പ്രതീക്ഷ തെറ്റിക്കാതെയായിരുന്നു ഹൃദയവും തിയേറ്ററുകളിൽ എത്തിയത്. ചിത്രം പ്രേക്ഷകരെ അൽപം പോലും നിരാശപ്പെടുത്തിയിട്ടില്ല. റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

  വിവാഹമോചനത്തന് ശേഷം ഐശ്വര്യയും ധനുഷും എവിടെയാണ്, താരങ്ങളുടെ ഇപ്പോഴത്തെ ജീവിതം...

  വിനീത് ശ്രീനിവാസൻ ചിത്രം എന്നതിൽ ഉപരി ഒരു പ്രണവ് മോഹൻലാലിന്‌റെ രണ്ടാം വരവ് കൂടിയാണ് ഹൃദയം. മുമ്പത്തെ സിനിമകളിൽ കണ്ട പ്രണവിനെ ആയിരുന്നില്ല ഹൃദയത്തിൽ കണ്ടത്. കൈയടക്കത്തോടെയായിരുന്നു അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്ത അവതരിപ്പിച്ചത്. ഇത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് വിമർശിച്ചവർ ഇന്ന് പ്രണവിന അഭിനന്ദിക്കുകയാണ്.

  തൊണ്ടിമുതലിൽ ഫഹദിനെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചത്, മറ്റൊരു താരത്തെ, ദിലീഷ് പോത്തൻ പറയുന്നു

  ഇപ്പാഴിത പ്രണവ് മോഹൻലാൽ എന്ന നടനെ കുറിച്ച് സംവിധായകൻ വിനീത് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. പ്രണവിന്റെ ഉള്ളിലെന്താണെന്ന് ആർക്കും മനസ്സിലാവില്ലെന്നാണ് വിനീത് പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ഒരുമിച്ച് ജോലി ചെയ്തിട്ടും പ്രണവിന് തനിക്ക് മനസിലായിട്ടില്ലെന്നും വിനീത് കൂട്ടിച്ചേർത്തു. ഒപ്പം ചിത്രത്തിലേയ്ക്ക് പ്രണവ് മോഹൻലാലിനെ തിരഞ്ഞെടുത്തതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്.

  വിനീതിന്റെ വാക്കുകൾ ഇങ്ങനെ... ''പ്രണവിന്റെ ഉള്ളിലെന്താണെന്ന് ആർക്കും മനസ്സിലാകില്ല. എപ്പോഴും പ്രസന്നമായൊരു ചിരിയുണ്ടാകും. ഒരുമിച്ചു ജോലി ചെയ്തിട്ടും പ്രണവിനെ എനിക്കു മനസ്സിലായിട്ടില്ല. സിനിമയിലൂടെ മാത്രമേ ഞാനും പ്രണവിനെ കണ്ടിട്ടുള്ളു. അങ്ങനെയല്ലാതെ ഞാൻ പ്രണവിനെ അടുത്തു കണ്ടിട്ടുള്ളത് രണ്ടോ മൂന്നോ തവണയാണ്. ലാലങ്കിളിന്റെ ബർത്ഡേയ്ക്കും താരസംഘടനയായ അമ്മയുടെ ഒരു ഷോയ്ക്കും. പ്രണവിന്റെ നടത്തം, പ്രത്യേക രീതിയിലുള്ള തലയാട്ടൽ, വെറുതെ ഇരിക്കുമ്പോഴുള്ള മാനറിസങ്ങൾ, സംസാരിക്കുമ്പോഴുള്ള പ്രത്യേക രീതി എല്ലാറ്റിനുമപ്പുറം വളരെ ക്യൂട്ടായ ലുക്. അതാണ് എന്നെ പ്രണവിലേക്ക് എത്തിച്ചത്. അതെല്ലാം ഈ സിനിമയിൽ പ്രണവ് കൊണ്ടുവരികയും ചെയ്തിട്ടുണ്ടെന്നും വിനീത് പറയുന്നു,

  കല്യാണിയെ കുറിച്ചും പറയുന്നുണ്ട്. കല്യാണിയെ നേരത്തെ അറിയാമെന്നായിരുന്നു,പണ്ടു ചെന്നൈയിൽ ഒരേ ഫ്ളാറ്റിലാണ് അച്ഛനും പ്രിയനങ്കിളും താമസിച്ചിരുന്നത്. അന്നു കാണുമായിരുന്നെന്നും വിനീത് പറയുന്നു. കല്യാണി ഹൃദയത്തിന്റെ ഭാഗമായതിനെ കുറിച്ചും വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്.ക്യാംപസ് സിനിമ ചെയ്യാത്ത നല്ല ഫ്രഷ് ആയവരെക്കൊണ്ടു ചെയ്യിക്കാമെന്നുണ്ടായിരുന്നു എന്നും അങ്ങനെയാണ് കല്യാണിയും പ്രണവും ചിത്രത്തിൽ എത്തുന്നതെന്നും വിനീത് പറയുന്നു. ''പ്രണവ് ഇതുവരെ ചെയ്തതു ആക്‌ഷനും ഗൗരവമേറിയ സിനിമകളുമാണ്. അതൊന്നുമില്ലാതെ ഒരു വലിയ കുട്ടിയായി പ്രണവിനെ അവതരിപ്പിക്കാൻ തോന്നി. തട്ടത്തിൽ മറയത്തിൽ വന്നത് അതുവരെ കണ്ട കലിപ്പുള്ള നിവിൻ പോളി അല്ലായിരുന്നല്ലോ. സിനിമകളിലൂടെയാണ് ദർശനയെയും ഞാൻ കണ്ടതും ഈ സിനിമയിൽ വേണമെന്നു തോന്നിയതും. ദർശനയുടെ മുഖം ഭയങ്കര എക്സ്പ്രസീവാണെന്നും താര കൂട്ടിച്ചേർത്തു.

  Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam

  മറ്റൊരു അഭിമുഖത്തിൽ ദർശനയെ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തതിനെ കുറിച്ച് വിനീത് പറയുന്നു. ഹൃദയത്തിന്റെ കഥ എഴുതുന്നതിന് മുന്‍പ് തന്നെ ദര്‍ശനയോട് കാര്യം പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് കഥയിലെ ഏറ്റവും പ്രാധാന്യമുള്ള റോളാണ്. ഒരു കാസ്റ്റിങ് ശരിയായിലെങ്കില്‍ മറ്റെല്ലാ കാസ്റ്റിങും വീണും പോകും എന്ന് പറയില്ലേ. അത് പോലൊരു കഥാപാത്രമാണ് ദര്‍ശനയുടേത്.ദര്‍ശന ഓകെ പറഞ്ഞപ്പോള്‍ പ്രണവിനോട് സംസാരിച്ചു. ഏറ്റവും ഒടുവിലാണ് കല്യാണിയെ സമീപിച്ചത്. അന്ന് കല്യാണി മലയാളത്തില്‍ വേറെ സിനിമകള്‍ ഒന്നും കമ്മിറ്റ് ചെയ്തിരുന്നില്ല. നല്ലൊരു ക്രൂ ആണ് സിനിമുയുടേത്. വര്‍ക്ക് ചെയ്യാന്‍ ഏറ്റവും സുഖമുള്ള ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്നും വിനീത് അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ ഞാന്‍ മനസ്സില്‍ കണ്ട അഭിനേതാക്കളെ തന്നെ കാസ്റ്റ് ചെയ്യാന്‍ സാധിച്ചു എന്നും വിനീത് കൂട്ടിച്ചേർത്തു

  English summary
  Vineeth sreenivasan Opens Up about Pranav mohanlal Character, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X