കാട്ടിലൂടെ മോഹൻലാൽ നടന്നത് 2 കിലോമീറ്റർ; ശിക്കാർ സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥ പറഞ്ഞ് വിനോദ് ഗുരുവായൂര്‍
നടനവിസ്മയം മോഹന്‍ലാല്‍ തന്റെ അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ താരരാജാവിനുള്ള ജന്മദിന സന്ദേശങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. നിലവില്‍ ചെന്നൈയിലുള്ള താരം കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ആഘോഷിച്ചത്. സുഹൃത്തിനൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം അറുപതാം ജന്മദിനവും കോവിഡ് മാനദണ്ഡങ്ങള്‍ക്കിടയില്‍ വളരെ ലളിതമായിട്ടാണ് താരം ആഘോഷിച്ചത്. ഇത്തവണ മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി മലയാള സിനിമാലോകം ഒന്നടങ്കം താരരാജാവിന് ആശംസകളുമായി എത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ശിക്കാര്‍ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ട സംഭവം വിനോദ് ഗുരുവായൂര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ് വായിക്കാം..
ശിക്കാര്‍ ഷൂട്ട് നടക്കുമ്പോള്‍ ഒരു ദിവസം ലാലേട്ടന്‍ ഒരാഗ്രഹം പറഞ്ഞു, പൂയംകുട്ടി കാടുകളിലാണ് ഷൂട്ട്. നമുക്കൊന്ന് നടന്നാലോ... വളെരെ ചെറിയ ഒരാഗ്രഹം. ഞാനും കൂടെ കൂടി, ഈറ്റ കൊണ്ടുവരുന്ന ചെറിയ വഴിയിലൂടെ കാടിനകത്തേക്കായിരുന്നു നടത്തം. ഒരു കിലോമീറ്ററോളം നടന്നു. പിന്നെയും ഒരു കൊച്ചു കുട്ടിയെ പോലെ ലാലേട്ടന്‍ മുന്നോട്ട് തന്നെ.
പ്രസവശേഷവും ബോഡി ഫിറ്റ്നെസ് നിലനിർത്തി എമി ജാക്സൺ, അതിശയിപ്പിക്കുന്ന നടിയുടെ ഫോട്ടോസ് കാണാം
Recommended Video
ലാലേട്ടന്റെ ഇഷ്ടത്തോടെയുള്ള നടത്തം കണ്ടപ്പോള്‍ ഞാനും നടന്നു കൂടെ. ഏകദേശം രണ്ടു കിലോമീറ്റര്‍ കടന്നു കാണും, കാടിനകത്താണ് ഞങ്ങള്‍. ഞാന്‍ പറഞ്ഞു.. ലാലേട്ടാ തിരിച്ചു നടക്കാം, കുറച്ചു കൂടെ പൂവാം. എന്നായിരുന്നു മറുപടി. പിന്നെ തിരിഞ്ഞു നിന്നു എന്നോടായി, എത്ര കാലമായി നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒന്ന് നടന്നിട്ട്.. കുറെ നേടുമ്പോള്‍ നമുക്ക് ഇഷ്ടമുള്ള കുറെ ഉപേക്ഷിക്കേണ്ടി വരും. പിന്നെയും നടന്നു മുന്നിലേക്ക് കുറച്ചു ദൂരം കൂടെ. ആ മഹാ നടന്റെ കൗതുകത്തോടെയുള്ള നടത്തം. ഇന്നും മനസ്സില്‍ ഉണ്ട്. ജന്മദിനാശംസകള്‍.... വിനോദ് ഗുരുവായൂര്‍.


Click it and Unblock the Notifications