twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീയും ചൂടും അവഗണിച്ച് ബഹദൂർക്കയെ ദിലീപ് സിംഹക്കൂട്ടിൽ നിന്ന് രക്ഷിച്ചു, പേടിപ്പിക്കുന്ന ഓർമ...

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബഹദൂർ‌. ഇന്ന് പ്രിയപ്പെട്ട താരത്തിന്റെ പത്താം ചരമവാർഷികമാണ്. അനേകം ചിത്രങ്ങളിൽ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്‌റെ അവസാന ചിത്രമായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ. ചിത്രത്തിലെ താരത്തിന്റെ പ്രകടനം പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിരുന്നു.

    ഇപ്പോഴിത അനശ്വര നടൻ ബഹദൂറിന്റെ പത്താം ചരമവാർഷികത്തിൽ ഓർമക്കുറിപ്പുമായി സംവിധായകൻ അരുൺ ഗോപി. സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ പങ്കുവെച്ചു കൊണ്ടായിരുന്നു അരുൺ ഗോപിയുടെ വാക്കുകൾ. ജോക്കർ എന്ന സെറ്റില്‍ വെച്ചുണ്ടായ സംഭവമായിരുന്നു വിനോദ് ഗുരുവായൂർ പങ്കുവെച്ചത്.

    അരുൺ ഗോപിയുടെ കുറിപ്പ്


    ദിലീപ് എന്ന മനുഷ്യൻ... ദിലീപേട്ടൻ എന്ന സുഹൃത്ത് എന്ന ക്യാപ്ഷനോടെയായിരുന്നു സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.ജോക്കർ എന്ന സിനിമയുടെ ലൊക്കേഷൻ..... ഒരു ടെന്റിന്റ കീഴിൽ വച്ചിരിക്കുന്ന ചക്രമുള്ള സിംഹക്കൂട്, അതിനുള്ളിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ ബഹദൂർക്ക, കൂടെ അഭിനയിക്കുന്നത് ദിലീപ്. ടെന്റിനു കുറച്ചകലെ ക്യാമറയുമായി ലോഹിസാറിനൊപ്പം ഞങ്ങളും.എന്റെ നമ്പർ ആയോ എന്ന് ദിലീപിനോട് ചോദിക്കുന്ന സീൻ ആണ് എടുക്കുന്നത്.

     തീ പിടിച്ചു


    പെട്ടന്നാണ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് ടെന്റിനു മുകളിൽ പുക ഉയരുന്നത്. നിമിഷങ്ങൾക്കുള്ളിൽ ടെന്റ് കത്തുന്നു.തീയും പുകയും കാരണം ഞങ്ങൾക്കാർക്കും അവിടേക്കെത്താൻ പറ്റുന്നില്ല. സിംഹക്കൂട്ടിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ബഹദൂർക്കയെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ ഞങ്ങൾ ഭയന്നു. സമയോചിതമായി ദിലീപ് തീയും ചൂടും അവഗണിച്ച് കൂടുതുറന്ന് ചങ്ങല അഴിച് ബഹദൂർക്കയെ പുറത്തേയ്‌ക്കെടുത്തോണ്ടു വരുന്നത് ഇന്നും ഒരു പേടിപ്പിക്കുന്ന ഓർമയായി മനസ്സിൽ ഉണ്ട്.. ഭയന്നു നിൽക്കുന്ന ഞങ്ങളോട് ബഹദൂർക്ക ചിരിച്ചു കൊണ്ട് പറഞ്ഞത് പടച്ചോന്റെ മുൻപിൽ എന്റെ നമ്പർ ആയിട്ടില്ലെന്ന്..ഇന്നു ബഹദൂർക്കയുടെ ഓർമദിനം. വിനോദ് ഗുരുവായൂർ പങ്കുവെച്ച ഓർമ്മക്കുറിപ്പ്. ബഹദൂറിക്കയുടെ ഓർമ്മകളുടെ മുന്നിൽ പ്രണാമം- അരുൺ ഗോപി കുറിച്ചു.

     പേര്  ലഭിച്ചത്

    പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും മകനായി ജനനം. സാമ്പത്തിക പ്രശ്നം മൂലം പഠനം നിര്‍ത്തേണ്ടി വന്ന ബഹദൂര്‍ അഭിനയരംഗത്തേക്ക് എത്തുന്നതിനു മുമ്പ് ബസ്സ് കണ്ടക്ടറായി ജോലി ചെയ്തിരുന്നു. നാടകരംഗത്തു നിന്നാണ് ബഹുദൂര്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാ-നാടക നടനായ തിക്കുറിശ്ശിയുമായുള്ള പരിചയമാണ് സിനിമയിലേക്ക് എത്തിച്ചത്. തിക്കുറിശ്ശിയാണ് ബഹദൂര്‍ എന്ന പേരു നല്‍കുന്നത്.

    മരണം


    ഒരു ചെറിയ വേഷത്തിൽ ആദ്യ സിനിമയായ അവകാശിയിൽ (1954) അഭിനയിച്ചു. അക്കാലത്ത് ആകാശവാണിയിൽ നാടകങ്ങളിലും അദ്ദേഹം ശബ്ദം കൊടുത്തിരുന്നു. പിന്നീട് പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്. പിന്നീട് അദ്ദേഹത്തിന് ഒരു പാട് സിനിമകൾ ലഭിച്ചു. അടൂർ ഭാസിയുമായി ചേർന്ന് സിനിമയിൽ ഒരു ഹാസ്യ തരം‌ഗം തന്നെ ബഹദൂർ സൃഷ്ടിച്ചിരുന്നു. 2000 മേയ് 22നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം ഉച്ചക്ക് 3:00 മണിയോടെ തലച്ചോറിൽ രക്തസ്രാവം മൂലം സംഭവിക്കുകയായിരുന്നു.

    Read more about: dileep ദിലീപ്
    English summary
    Vinod Guruvayoor Reveals An Unknown Incident Happened On The Sets Of Joker
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X