ഭാവവ്യത്യാസമൊന്നുമില്ലാതെ നൈസായി ദിലീപേട്ടന്‍ തെറി വിളിച്ചു! രാമലീല അനുഭവത്തെക്കുറിച്ച് നടന്‍!
ദിലീപിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് രാമലീല. വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയുമായി നീങ്ങുന്നതിനിടയിലായിരുന്നു സിനിമ തിയേറ്ററുകളിലേക്കെത്തിയത്. തിയേറ്റര്‍ ഉപരോധവും ബഹിഷ്‌ക്കരണ ഭീഷണിയുമൊക്കെ ഉയര്‍ന്നുവന്നതിനിടയിലായിരുന്നു സിനിമയെത്തിയത്. നല്ല സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്നായിരുന്നു അരുണ്‍ ഗോപി പറഞ്ഞത്. നവാഗത സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. രാമലീലയില്‍ ദിലീപിന്റെ ഡ്രൈവറായി അഭിനയിച്ച വിനോദ് കെടാമംഗലം ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു വിനോദ് വിശേഷങ്ങള്‍ പങ്കുവെച്ചത്. രാമനുണ്ണിയുടെ ഡ്രൈവറുടെ വേഷമായിരുന്നു തന്റേത്. ഇപ്പോഴുള്ള വണ്ടി വാങ്ങി ഡ്രൈവിംഗ് നന്നായി അറിയാമായിരുന്ന സമയത്തായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ഇന്നത്തെ യോഗം നിര്‍ണ്ണായകമാണെന്നും കേരളത്തിന്‍രെ ഗതിനിര്‍ണ്ണയിക്കുന്ന തരത്തിലുള്ള മീറ്റിംഗാണിതെന്നും പറയുന്ന രംഗമുണ്ടായിരുന്നു. യോഗത്തിനായി പോവുന്ന ദിലീപിനെയായിരുന്നു പിന്നീട് കാണിക്കുന്നത്. ഇന്‍ഡിക്ക കാറില്‍ ക്യാമറ വെച്ചായിരുന്നു ചിത്രീകരണം.

സാധാരണ വാഹനങ്ങള്‍ പോകുന്ന തരത്തില്‍ വാഹനമോടിച്ചായിരുന്നു ചിത്രീകരിക്കുന്നത്. തുടക്കത്തില്‍ താന്‍ ആകെ പരിഭ്രാന്തനായിരുന്നു. അതൊന്നും നോക്കേണ്ട, ഫ്രീയായിക്കോ, ടെന്‍ഷനടിക്കേണ്ടയെന്നായിരുന്നു അവരെല്ലാം പറഞ്ഞത്. ക്യാമറയ്ക്ക് അനുസരിച്ച് വാഹനമോടിക്കുകയെന്ന വെല്ലുവിളിയായിരുന്നു. ഈ സീന്‍ കാണുന്നതിനിടയിലാണ് ആരാണ് ചീത്ത വിളിക്കുന്നതെന്ന് എല്ലാവരും ചോദിച്ചത്. ഇടത്തോ വലത്തോ എന്നറിയാ താന്‍ കണ്‍ഫ്യൂഷനായി നില്‍ക്കുമ്പോള്‍ ദിലീപേട്ടനായിരുന്നു നൈസായിട്ട് എടാ ഇടത്തോട്ട് പോവൂ, വലത്തേക്ക് തിരിയൂ , എടാ പൊട്ടാ എന്നൊക്കെ പറഞ്ഞത്. മുഖത്ത് യാതൊരു വ്യത്യാസവുമില്ലായിരുന്നു. രാമനുണ്ണി എന്ന കഥാപാത്രം പോയിട്ടുമില്ല. ചുണ്ടനക്കവും കാണുന്നില്ല ആ തരത്തിലായിരുന്നു ദിലീപേട്ടന്‍ കാര്യങ്ങള്‍ പറഞ്ഞത്. ഹെഡ്‌സെറ്റ് വെച്ചാല്‍ മാത്രമേ ഇക്കാര്യം കേള്‍ക്കൂവെന്നും വിനോദ് പറയുന്നു.


Click it and Unblock the Notifications











