മമ്മൂട്ടിയുടെ ആ ചോദ്യം ശരിക്കും ഞെട്ടിച്ചു! കണ്ണുനിറഞ്ഞുപോയെന്നും വിനോദ് കോവൂര്‍!

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് വിനോദ് കോവൂര്‍. പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേക കഴിവാണ് അദ്ദേഹത്തിന്. സിനിമയിലും ഹാസ്യപരമ്പരകളിലുമൊക്കെയായി സജീവമാണ് അദ്ദേഹം. മമ്മൂട്ടിയെ പരിചയപ്പെട്ടതിനെക്കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിഎം വിനുവായിരുന്നു വിനോദിന് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം നല്‍കിയത്.

അതിഥിയായി മാത്രമല്ല അവതാരകനായും വിനോദ് കോവൂര്‍ വേദികളിലേക്ക് എത്താറുണ്ട്. വിഎം വിനു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത് വിനോദായിരുന്നു. കോഴിക്കോട് തന്നെയുള്ള സംവിധായകനാണെങ്കിലും അദ്ദേഹത്തെ കൂടുതലായി പരിചയപ്പെടാന്‍ വിനോദിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ കണ്ടിരുന്നുവെങ്കിലും താന്‍ ചെന്ന സസമയത്തൊക്കെ അദ്ദേഹം തിരക്കിലായിരുന്നുവെന്നും വിനോദ് കോവൂര്‍ പറയുന്നു. അതിനിടയിലാണ് അദ്ദേഹത്തെ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചത്. ആ അവസരം കൃത്യമായി വിനിയോഗിക്കുകയായിരുന്നു. അതിന് മറുവശത്തൊരു ട്വിസ്റ്റുണ്ട്. ആ സംഭവത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

 മലയാള സിനിമ ഉപയോഗപ്പെടുത്തുന്നില്ല

മലയാള സിനിമ ഉപയോഗപ്പെടുത്തുന്നില്ല

തന്നിലെ കലാകാരനെ കൃത്യമായി അദ്ദേഹത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുള്ള നിരാശ വിനോദ് കോവൂരിന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ വിഎം വിനു അദ്ദേഹത്തെ ഞെട്ടിക്കുകയായിരുന്നു. തന്നെ സ്‌റ്റേജിലേക്ക് ക്ഷണിച്ച വിനോദിനെക്കുറിച്ച് വാചാലനാവുകയായിരുന്നു അദ്ദേഹം. കുറേനേരമായി താന്‍ ഇവന്റെ കാലപ്രകടനങ്ങള്‍ വീക്ഷിക്കുകയാണെന്നും ഗംഭീരനടനാണ് ഇവെന്നും അദ്ദേഹം പറഞ്ഞിരുന്നു. നല്ല കാലിബറുള്ളയാളാണ്. ടൈമിംഗുമുണ്ട്. മലയാള സിനിമ ഇവനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നില്ല.

മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടി പറഞ്ഞത്

താനിപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നോട് പറഞ്ഞത് മമ്മൂട്ടിയാണ്. ഇതാരാണ് പറഞ്ഞതെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് പറഞ്ഞതിന് പിന്നാലെയായാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതിനിടയില്‍ സദസ്സിലുള്ളവരും ഒന്നടങ്കം കൈയ്യടിക്കുകയായിരുന്നു. ഇതുകൂടി കേട്ടപ്പോള്‍ മനസ്സും കണ്ണും ഒരുപോലെ നിറയുകയായിരുന്നു. കഥ പറയാനായി മമ്മൂട്ടിക്കരികിലേക്ക് പോയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

ഡേറ്റ് തരണം

ഡേറ്റ് തരണം

മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായാണ് അദ്ദേഹം തനിക്കൊരു ഡേറ്റ് തരണമെന്ന് വിനോദിനോട് ആവശ്യപ്പെട്ടത്. ഈ സംഭവം കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ താന്‍ സംശയനിവാരണത്തിനായി വീണ്ടും സംവിധായകന് അരികിലേക്ക് പോയെന്നും വിനോദ് കോവൂര്‍ പറയുന്നു. ശരിക്കും മമ്മൂട്ടി അങ്ങനെ പറഞ്ഞോയെന്നായിരുന്നു സംശയം. അതേ വിനോദേ, അദ്ദേഹം പറഞ്ഞതാണ്. താന്‍ സ്റ്റേജില്‍ കയറി കള്ളം പറയുമെന്ന് തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം

മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം

മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നത് വലിയ മോഹമായിരുന്നു അതിനിടയിലാണ് അത്തരത്തിലൊരു അവസരം ലഭിച്ചത്. കള്ളുകുടിയനായ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. തനിക്ക് മദ്യക്കുപ്പി തുറക്കാനറിയില്ലെന്ന് പറഞ്ഞപ്പോള്‍ സംവിധായകന്‍ അമ്പരപ്പെട്ടിരുന്നു. അപ്പോള്‍ ഈ രംഗം ചെയ്താല്‍ ശരിയാവുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. കാണിച്ച് തന്നാല്‍ ചെയ്യാമെന്ന് പറഞ്ഞ് അഭിനയിക്കുകയായിരുന്നു. ആ രംഗം കണ്ട് മമ്മൂക്കയും തന്നെ അഭിനന്ദിച്ചിരുന്നതായും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X