മമ്മൂക്കയുടെ പേര് സേവ് ചെയ്ത് വെച്ചത് പടച്ചോന്‍ എന്നാണ്, മനസുതുറന്ന് വിനോദ് കോവൂര്‍

By Midhun Raj

മലയാളത്തില്‍ വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മമ്മൂക്ക അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ തന്നെ കുറവാണ്. മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച താരം നിരവധി ശ്രദ്ധേയ സിനിമകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്.

സിനിമകളിലൂടെ നിരവധി പുതിയ താരങ്ങളെയും സംവിധായകരെയുമെല്ലാം മമ്മൂക്ക മോളിവുഡില്‍ കൊണ്ടുവന്നിരുന്നു. മെഗാസ്റ്റാര്‍ ചിത്രത്തിലൂടെ മോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ച താരമാണ് വിനോദ് കോവൂര്‍. മമ്മൂക്കയ്‌ക്കൊപ്പം വര്‍ഷം എന്ന ചിത്രത്തിലായിരുന്നു നടന്‍ അഭിനയിച്ചത്. ആ സിനിമയ്ക്ക് ശേഷം മമ്മൂക്കയുടെ പേര് സേവ് ചെയ്ത് വെച്ചിരിക്കുന്നത് പടച്ചോന്‍ എന്നാണെന്ന് വിനോദ് പറയുന്നു. ഞാന്‍ കുട്ടിക്കാലം മുതല്‍ സ്വപ്‌നം കാണുന്ന ഒരു താരമാണ് മമ്മൂക്ക...

കുട്ടിക്കാലം മുതലുളള ആഗ്രഹമായിരുന്നു

കുട്ടിക്കാലം മുതലുളള ആഗ്രഹമായിരുന്നു മമ്മൂക്കയുടെ കൂടെ ഒന്ന് അഭിനയിക്കുക അല്ലെങ്കില്‍ ഒരു സൗഹൃദമുണ്ടാക്കുക എന്നത്. ഒരുപാട് സ്വപ്‌നം കണ്ടാല്‍ നമുക്കൊക്കെ എത് സാധ്യമാകുമെന്ന് എനിക്ക് മനസിലായി. അങ്ങനെ എന്റെ സ്വപ്‌നം പൂവണിഞ്ഞു. കുറെ വൈകിയാണെങ്കിലും മമ്മൂക്കയുടെ കൂടെ നാല് സിനിമകളില്‍ കൊച്ചുവേഷങ്ങളില്‍ അഭിനയിക്കാനുളള ഒരു ഭാഗ്യമുണ്ടായി. പക്ഷേ അതെനിക്ക് വലിയ ഒരു ഭാഗ്യമാണ്.

കാരണം നമ്മള്

കാരണം നമ്മള് ഓരോ സിനിമയില്‍ അഭിനയിക്കുമ്പോഴും നമ്മുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ മമ്മൂക്ക തരുന്നൊരു മോട്ടിവേഷന്‍, ഇക്കയുടെ ചില നല്ല വാക്കുകള്‍ നമുക്ക് ഒരുപാട് സന്തോഷമുണ്ടാക്കുന്നുണ്ട്. പിന്നെ പല സംവിധായകരോടും മമ്മൂക്ക എന്നെ കുറിച്ച് സംസാരിക്കുന്നു. എനിക്ക് വേഷം കൊടുക്കണമെന്നൊക്കെ മമ്മൂക്ക പറഞ്ഞപ്പോഴുളള ഒരു സന്തോഷം ഉണ്ട്.

അതില് എറ്റവും വലിയ സന്തോഷം

അതില് എറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് എനിക്ക് ഒരു ഷോര്‍ട്ട് ഫിലിമില് ദേശീയ അംഗീകാരം കിട്ടിയപ്പോ എന്നെ വിളിച്ച് അഭിനന്ദിച്ച മമ്മൂക്ക, ഞാനൊരിക്കലും മറക്കില്ല. അത് പോലെ എന്റെ വെബ്‌സൈറ്റ് എനിക്ക് ലോഞ്ച് ചെയ്ത് തന്നത് മമ്മൂക്കയാണ്. ഞാന്‍ ആദ്യമായിട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ആകസ്മികം എന്ന സിനിമ കാണുന്നതും, അതിനെ കുറിച്ച് അഭിപ്രായം പറയുന്നതും, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതും മമ്മൂക്കയാണ്.

അങ്ങനെ രീതിയിലും ഒരു ആത്മബന്ധം

അങ്ങനെ എല്ലാ രീതിയിലും ഒരു ആത്മബന്ധം എനിക്ക് ഈ ചുരുങ്ങിയ സമയം കൊണ്ട് മമ്മൂക്കയുമായി ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല ഉപദേശങ്ങള്‍ ചിത്രീകരണത്തിനിടെയൊക്കെ മമ്മൂക്ക തരാറുണ്ട്. അതെല്ലാം ഞാന്‍ അക്ഷരംപ്രതി അനുസരിക്കുന്നുമുണ്ട്. എറ്റവും വലിയ സന്തോഷം വര്‍ഷം എന്ന സിനിമയില് ഞാന്‍ മമ്മൂക്കയുമായി അഭിനയിക്കുമ്പോ മമ്മൂക്ക തന്നൊരു ക്യാരക്ടറുണ്ട് എനിക്ക്.

Recommended Video

Mammootty's new photo goes viral | FilmiBeat Malayalam
എന്നോട് കോമഡി ക്യാരക്ടറ്

എന്നോട് കോമഡി ക്യാരക്ടറ് മാത്രമല്ല നീ സീരിയസ് ക്യാരക്ടറും ചെയ്യണമെന്ന് പറഞ്ഞത് മമ്മൂക്കയാണ്. അങ്ങനെ മമ്മൂക്കയുടെ കൂടെ അസ്ലം എന്ന കഥാപാത്രം വര്‍ഷത്തില്‍ ചെയ്തപ്പോ ആ സിനിമയില് ഞാന്‍ മമ്മൂക്കയോട് സംസാരിക്കുന്ന ഒരു ഡയലോഗുണ്ട്. നീങ്ങളെന്റെ പടച്ചോനാണെന്ന്. ആ സിനിമയ്ക്ക് ശേഷം ഞാന്‍ എന്റെ ഫോണില്‍ മമ്മൂക്കയുടെ പേര്‌ ടൈപ്പ് ചെയ്ത് വെച്ചേക്കുന്നത് പടച്ചോന്‍ എന്നാണ്. അത്രയും വലിയ ഇഷ്ടമാണ് മമ്മൂക്കയോട്. ഇഷ്ടം മാത്രമല്ല ആരാധനയാണ്, ബഹുമാനമാണ്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X