ഒരു സപ്പോര്‍ട്ടുമില്ലാതെയാണ് ലാലേട്ടന്‍ എന്നെ തോളില്‍ എടുത്ത് ഡോറീന്ന് ഇറങ്ങി വന്നതെന്ന് വിനു മോഹന്‍

നിവേദ്യത്തിലൂടെ നായകനായിട്ടെത്തിയ വിനു മോഹന്‍ സഹനടനായും വില്ലനായിട്ടുമെല്ലാം അഭിനയിച്ച് കൊണ്ടേ ഇരിക്കുകയാണ്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ അനിയന്റെ വേഷത്തിലും എത്തിയിരുന്നു. ഇപ്പോഴിതാ പുലിമുരുകനിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗത്തെ കുറിച്ച് പറയുകയാണ് താരം. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവിലാണ് താരം മനസ് തുറന്നത്.

പുലിമുരുകന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ എന്നോട് പറഞ്ഞിട്ടുള്ള സ്വീക്വന്‍സുണ്ട്. അതില്‍ ചേട്ടാ എന്ന് വിളിക്കുന്നൊരു സീനുണ്ട്. സിനിമയുടെ ഡിസ്‌കഷന്‍ നടക്കുന്ന സമയത്ത് തന്നെ ഈ ഫൈറ്റ് സ്വീകന്‍സിനെ കുറിച്ച് വൈശാഖേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. കാരണം ഒരു ചേട്ടന്‍ അനുജനെ പ്രൊട്ടക്ട് ചെയ്ത് നിറുത്തിയിട്ടും അവനൊരു ഇഷ്യൂവില്‍ പെടുകയും അവിടെ നിന്നും രക്ഷപ്പെടുത്തി കൊണ്ട് വരുന്നതുമാണ്.

 vinu-mohan

പ്രത്യേകിച്ച് ലാലേട്ടന്‍ ചെയ്യുമ്പോള്‍ അതിന്റെ ഒരു എക്‌സ്ട്രീം വേറെ ലെവല്‍ ആയിരിക്കും. വളരെ റിസ്‌കി ഫൈറ്റായിരുന്നു അത്. നാല് ദിവസത്തെ ഷൂട്ട് വേണ്ടി വന്നു. ഫസ്റ്റ് ഡോറീന്ന് ഇറങ്ങി വരുന്നത് ലാലേട്ടന്‍ ഒരു സപ്പോര്‍ട്ടുമില്ലാതെ 100% തോളില്‍ എടുത്തിട്ടാണ് ചെയ്തത്. രണ്ടു പേര്‍ക്കും റിസ്‌കായിരുന്നു.

ലാലേട്ടന്‍ അത്രയും റിസ്‌ക് എടുത്തിട്ടും ഇടയ്ക്കിടെ എന്നോട് ചോദിക്കും. മോനെ നീ കംഫര്‍ട്ടാണല്ലോ എന്ന്. അത്രയും കെയര്‍ ചെയ്തിട്ടുണ്ടായിരുന്നു. ആ നാല് ദിവസവും ഞാന്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഷൂട്ടൊക്കെ കഴിഞ്ഞ് വൈകുന്നേരമാണ് കുറച്ച് വെള്ളമൊക്കെ കുടിക്കുന്നത്. തലകീഴായി തന്നെ കിടക്കേണ്ടി വരുന്നത് കൊണ്ട് വൊമിറ്റിംഗ് ടെന്റന്‍സി വരുമായിരുന്നു. അത് കൊണ്ടാണ് അങ്ങനെ ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X