ബാലഭാസ്കർ ഗുരുവിനോടൊപ്പം!! അത്യപൂർവ വീഡിയോ വൈറൽ
വയലിൻ കൊണ്ട് സംഗീത ലോകത്ത് അത്ഭുതം സൃഷ്ടിട്ട കലാകാരനാണ് ബാലഭാസ്കർ. ഇന്നും ബാലയുടെ വിയോഗം പ്രേക്ഷകർക്കും ബന്ധുക്കൾക്കും ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല. സംഗീത ലോകത്ത് ഇന്നും ആസ്ഥാനം ശൂന്യമായി കിടക്കുകയാണ്. ദിനം പ്രതി ബാലഭാസ്കരനുമായി ചുറ്റിപ്പറ്റിയുളള നിരവധി വീഡിയോകളാണ് പുറത്തു വരുന്നത്. ഇപ്പോഴിത ഗുരുവിനോടൊപ്പം വയലിൻ വായിക്കുന്ന അപൂർവ്വ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

എന്തരോ മഹാനുഭാവലൂ എന്ന് തുടങ്ങുന്ന കീർത്തനമാണ് ഗുരുവിനോടൊപ്പം നിറപുഞ്ചിരിയായി ബാല വായിക്കുന്നത്. കുടംബം ഒന്നടങ്കം ആ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ബാലുവിന്‌റേയും ഗുരിവിന്റെ വയലിൻ സംഗീതത്തിൽ ലയിച്ചിരിക്കുന്ന ബന്ധുക്കളേയും പുറത്തു വന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നു.
ഇതിനു മുൻപും ബാലഭാസ്കറിന്റെ വയലിൻ സംഗീത വീഡിയോകൾ പുറത്തു വന്നിരുന്നു. കോളേജ് കാലത്തുള്ള സുഹൃത്തുകളുമായുള്ള വീഡിയോയും പല കാലത്തുള്ള സംഗീത പ്രോഗ്രാമുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ ഇതിനും മുൻപും പുറത്തു വന്നിരുന്നു. എന്നാൽ കുടുംബവുമായുളള ഇത്തരത്തിലുള്ള വീഡിയോ അപൂർവ്വമാണ്.


Click it and Unblock the Notifications











