twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫ്യൂഷന്‍ മ്യൂസിക്കിനെ ഇഷ്ടപ്പെട്ട സംഗീത പ്രതിഭ! വിടപറഞ്ഞത് വയലിനില്‍ വിസ്മയം തീര്‍ത്ത കലാകാരന്‍!!

    By Midhun Raj
    |

    വയലിനില്‍ വിസ്മയം തീര്‍ത്ത ബാലഭാസ്‌ക്കറിന്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടം തന്നെയാണ്. സ്‌റ്റേജ് ഷോകളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയും സംഗീതാസ്വാദകരുടെ ഇഷ്ടം നേടിയെടുത്ത കലാകാരനായിരുന്നു അദ്ദേഹം. 17ാം വയസില്‍ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തില്‍ സംഗീത സംവിധായകനായതായിരുന്നു ബാലഭാസ്‌ക്കറിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്.

    ലൂസിഫര്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെ! ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മുരളി ഗോപി!ലൂസിഫര്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെ! ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മുരളി ഗോപി!

    കോളേജില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌
    കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍ എന്ന മ്യൂസിക്ക് ബാന്‍ഡ് ബാലഭാസ്‌ക്കര്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഈസ്റ്റ്‌കോസ്റ്റുമായി ചേര്‍ന്ന് ബാലുവിന്റെ ബാന്‍ഡ് പ്രവര്‍ത്തിച്ചു. ഈസ്റ്റ്‌കോസ്റ്റുമായി ചേര്‍ന്നുളള ബാലുവിന്റെ സംഗീത ആല്‍ബങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സംഗീത പ്രേമികള്‍ നല്‍കിയിരുന്നു. നിനയ്ക്കായ്,നീ അറിയാന്‍ തുടങ്ങിയവ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ആല്‍ബങ്ങളായിരുന്നു.

    balabaskar

    ആയിരക്കണക്കിന് വേദികളിലായി ബാലഭാസ്‌ക്കര്‍ സ്‌റ്റേജ് ഷോകള്‍ അവതരിപ്പിച്ചിരുന്നു. സംഗീത ലോകത്തെ പ്രമുഖരായ ഗായകരോടൊപ്പമെല്ലാം വേദി പങ്കിടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഫ്യൂഷന്‍ മ്യൂസിക്കിലൂടെയായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടിയിരുന്നത്. പഴയ പാട്ടുകള്‍ക്ക് പുതിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പുത്തന്‍ രൂപം നല്‍കി ബാലഭാസ്‌ക്കര്‍ അവതരിപ്പിച്ചിരുന്നു.

    balabaskar

    നിനക്കായ് എന്ന ആല്‍ബത്തിലെ നിനക്കായ് തോഴി പുനര്‍ജനിക്കാം പാട്ട് ബാലഭാസ്‌ക്കറിന്റെതായി സംഗീത പ്രേമികള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന ഗാനങ്ങളിലൊന്നാണ്. മംഗല്യപ്പലക്ക് എന്ന ചിത്രത്തിനു പുറമെ പാഞ്ചജന്യം മോക്ഷം,കണ്ണാടിക്കടവത്ത് തുടങ്ങിയ സിനിമകള്‍ക്കും അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നു. നീയറിയാന്‍, മിഴിയിലാരോ, തകധിമിധാ, ഹലോ,നാട്ടിലെ താരം തുടങ്ങിയവ ബാലഭാസ്‌കര്‍ ചെയ്ത ശ്രദ്ധേയ സംഗീത ആല്‍ബങ്ങളായിരുന്നു. കാല്‍നൂറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ അദ്ദേഹം ചെയ്ത വര്ക്കുകളെല്ലാം പ്രേക്ഷക മനസുകളില്‍ നിന്നും മായാത്തവയാണ്.

    ആ കേസില്‍ ദിലീപേട്ടന്റെ പേരു വന്നപ്പോള്‍ വല്ലാത്തൊരു സാഹചര്യമായിരുന്നു! തുറന്ന് പറഞ്ഞ് പ്രയാഗആ കേസില്‍ ദിലീപേട്ടന്റെ പേരു വന്നപ്പോള്‍ വല്ലാത്തൊരു സാഹചര്യമായിരുന്നു! തുറന്ന് പറഞ്ഞ് പ്രയാഗ

    തനുശ്രീയുടെ ലൈംഗികാരോപണം പബ്ലിസിറ്റിക്കു വേണ്ടി! നടിക്കെതിരെ തുറന്നടിച്ച് രാഖി സാവന്ത്‌!!തനുശ്രീയുടെ ലൈംഗികാരോപണം പബ്ലിസിറ്റിക്കു വേണ്ടി! നടിക്കെതിരെ തുറന്നടിച്ച് രാഖി സാവന്ത്‌!!

    English summary
    violinst balabaskar's famous musical works
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X