16 വയസുള്ള മകനാണ്, അവനിന്ന് പരീക്ഷയായിരുന്നു...; രവിയുടെ ആരോപണത്തിനെ പിന്നാലെ ഭാര്യാമാതാവ്

ഭാര്യ ആരതി രവിക്കെതിരെ നടൻ ജയം രവി ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി ആരതിയുടെ അമ്മ സുജാത വിജയകുമാർ. കോടതിയിലിരിക്കുന്ന വിഷയമാണിത്. അത് പത്രസമ്മേളനത്തിൽ പറഞ്ഞു. ഒന്നര വർഷം മുമ്പ് ഇതേ പോലെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു. കോടതിയിലുള്ള കാര്യമായതിനാൽ ഞാൻ ഒന്നും പറയുന്നില്ല. കാരണം കോടതിയലക്ഷ്യമാകും. രവിക്ക് എന്താണ് പ്രശ്നമെന്ന് അറിയില്ല. ഇന്ന് വളരെ ഇമോഷണലായി സംസാരിച്ചു. ഞാൻ കരയുകയോ ഇമോഷണലാകുകയോ ഇല്ല. കാരണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമോപദേശമില്ലാതെ ഈ വിഷയത്തിൽ സംസാരിക്കാൻ പറ്റില്ല.

ഞാനും റോമയും കാറിൽ, ആൾക്കൂട്ടത്തിലേക്കിറങ്ങിയ ഞങ്ങൾ നേരിട്ടത്; ഷട്ടർ ഇടേണ്ടി വന്നു: രഞ്ജിനി ഹരിദാസ്
ഞാനും റോമയും കാറിൽ, ആൾക്കൂട്ടത്തിലേക്കിറങ്ങിയ ഞങ്ങൾ നേരിട്ടത്; ഷട്ടർ ഇടേണ്ടി വന്നു: രഞ്ജിനി ഹരിദാസ്

ഒരു കാര്യം പറയാം. 16 വയസുള്ള മകനാണ്. അവനിന്ന് പബ്ലിക് എക്സാം ആണ്. എന്റെ പേരക്കുട്ടിയാണത്. ഇന്ന് അവന്റെ മാനസികാവസ്ഥ എന്തായിരിക്കുെമെന്ന് ആലോചിച്ച് നോക്കൂ. പരീക്ഷയെഴുതി വന്ന് എന്ത് മനോവിഷമത്തിലായിരിക്കും. ആ മക്കൾ കാണാൻ പാടില്ലാത്തത് കാണുകയും കേൾക്കാൻ പാടില്ലാത്തത് കേൾക്കുകയും ചെയ്തു. വളരെ വിഷമത്തിലാണ്. ഉന്നയിച്ച തെറ്റായ ആരോപണങ്ങൾക്കെല്ലാം ആരോപണം നേരിട്ടവർ മറുപടി നൽകും. എനിക്ക് നേരെ വന്ന ആരോപണത്തിൽ ഞാനും മറുപടി നൽകും.

Jayam Ravi

കല്യാണം കഴിഞ്ഞ് ഭാര്യയും ഭർത്താവുമായ ശേഷം നിന്റെ അക്കൗണ്ട് എന്റെ അക്കൗണ്ട് എന്നൊന്നുണ്ടോ എന്നെനിക്കറിയില്ല. ഒരു കുടുംബമായിരിക്കുമ്പോൾ എ‍ല്ലാം ഒന്ന് തന്നെയാണ്. ഇക്കഴിഞ്ഞ രണ്ട് വർഷത്തിൽ രണ്ട് തവണയാണ് രവിയെ കണ്ടതെന്നും സുജാത വിജയകുമാർ പറഞ്ഞു.മക്കളെ കാണാൻ തന്നെ അനുവ​ദിക്കുന്നില്ലെന്നാണ് രവി പറയുന്നത്. ഇന്ന് ഞാൻ കടത്തിലാണ്. ആരതിക്ക് എല്ലാം വിട്ട് നൽകി. എന്നാൽ അവർ എനിക്ക് സമാധാനം തരുന്നില്ല. ഞാനിന്ന് സ്വയം മുറിവേൽപ്പിക്കുന്ന അവസ്ഥയിലാണ്. ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് എന്നെ വിവാഹം ചെയ്തത്. താൻ ഇനി വിവാഹമോചനം ലഭിക്കുന്നത് വരെയും സിനിമകളിൽ അഭിനയിക്കുന്നില്ലെന്നും ജയം രവി പറയുന്നു.

പത്രസമ്മേളനത്തിൽ നടി ഖുശ്ബുവിനെതിരെ ജയം രവി പരോക്ഷമായി സംസാരിച്ചി‌ട്ടുണ്ട്. മൂന്നക്ഷരമുള്ള പേരുള്ള ഒരു നടിയുണ്ട്. അവരുടെ പേര് പറഞ്ഞാൽ കേസ് ആണ്. ഇഡ്ഡലി നടി എന്ന് പറയാം. മൂന്ന് വലിയ നായക നടൻമാർ പറഞ്ഞത് കുടുംബത്തെ തകർക്കാൻ നോക്കിയ ആളാണെന്നാണ്. വളരെ മോശമായി ആ നടിയെക്കുറിച്ച് സംസാരിച്ചു. മൂന്ന് പേരുടെ ജീവിതം നശിപ്പിക്കാൻ നോക്കിയ ആ നടിയാണ് എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ വേറെ എന്തെങ്കിലും പ്രശ്നം വന്നാൽ ഫെമിനിസ്റ്റാകും. എന്ത് ഡ്രാമയാണ്. എന്നെക്കുറിച്ച് പറയാൻ എന്തെങ്കിലും യോ​ഗ്യതയുണ്ടോ അവർക്കെന്ന് രവി ചോദിക്കുന്നു.

45 വയസിലാണോ ഞാൻ ഭം​ഗി നോക്കി പോകുന്നത്. സുന്ദരികളായ നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അന്ന് പിറകെ പോകാത്ത ഞാൻ ഇന്ന് പോകുമോ. എല്ലാം ഞാനവൾക്ക് കൊടുത്തു. കാരണം ഞാനവളെ വിശ്വസിച്ചു. എന്റെ പേരിൽ ഒരു അക്കൗണ്ട് പോലുമില്ല. എന്തിന് കാർഡ് ഉപയോ​ഗിച്ചാലും ഉടനെ എന്തിനെന്ന് ചോദ്യം വരും. ആ വീട്ടിൽ ഒരുപാട് അന്യായങ്ങൾ നടന്നിട്ടുണ്ട്. മക്കളെ എന്നെ കാണിക്കുന്നില്ല. ഞാൻ എന്നെ മുറിവേൽപ്പിക്കുകയാണിപ്പോൾ എന്നും ആരതിയെ ഉദ്ദേശിച്ച് ജയം രവി പറഞ്ഞു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X