തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു; അച്ഛനും അമ്മയും അറിയിക്കുന്നത് വരെ കാത്തിരുന്നു; നിക്കിയെക്കുറിച്ച് ആദി

മലയാളത്തിൽ ഭാ​ഗ്യനായികയായി അറിയപ്പെട്ട നടിയാണ് നിക്കി ​ഗൽറാണി. 1983, വെള്ളിമൂങ്ങ തുടങ്ങിയവ നിക്കിയുടെ സൂപ്പർഹിറ്റ് മലയാള സിനിമകളാണ്. ന‌ടി ആദി പിനിസെ‌ട്ടിയെയാണ് നിക്കി വിവാഹം ചെയ്തത്. 2022 ലായിരുന്നു വിവാഹം. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന് അധികം പരസ്യമായിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് പുതിയ അഭിമുഖത്തിൽ ആദി പിനിസെട്ടി. പ്രണയം രഹസ്യമാക്കി വെച്ചത് ബോധപൂർവമെടുത്ത തീരുമാനമാണെന്ന് ആദി പറയുന്നു.

ഞാൻ വളരെ പ്രെെവറ്റായ വ്യക്തിയാണ്. മാതാപിതാക്കൾ അനൗൺസ് ചെയ്യുന്നത് വരെ റിലേഷൻഷിപ്പ് പബ്ലിക് ആക്കരുതെന്ന് എനിക്ക് വളരെ നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് ഒരുപാ‌ട് പേർ ഞങ്ങൾ പ്രണയത്തിലാണെന്ന് എഴുതി. നിക്കിയും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാമുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതേക്കുറിച്ച് ആർട്ടിക്കിളുകൾ വന്നു. എന്നാൽ ഞങ്ങൾ പ്രതികരിച്ചില്ല. എൻ​ഗേജ്മെന്റിന് ഒരു ദിവസം മുമ്പാണ് ഔദ്യോ​ഗികമായി ഞങ്ങൾ അനൗൺസ് ചെയ്തത്. അത് ബുദ്ധിമുട്ടായിരുന്നു. ഏഴെട്ട് വർഷം ബന്ധം പുറത്തറിയാതെ കൊണ്ട് പോയി. അതും രണ്ട് ആക്ടേർസ്.

Aadhi Pinisetty  Nikki Galrani

സഹപ്രവർത്തകരായ ഞങ്ങൾ സൗഹൃദത്തിലൂടെയാണ് അടുക്കുന്നത്. 'യാ​ഗവരിയം നാ കാക്ക' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് കാണുന്നത്. സെറ്റിൽ രണ്ട് പേരും വളരെ ഫോർമലായിരുന്നു. ആദിക്ക് മറ്റൊരു നായികയെയായിരുന്നു ആ സിനിമയിൽ വേണ്ടതെന്ന് നിക്കി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അതിന് കാരണമുണ്ട്. എന്റെ ചേട്ടന്റെ ആദ്യ സിനിമയാണത്. എനിക്ക് വലിയ മാർക്കറ്റില്ല. നടിക്ക് മാർക്കറ്റ് കൊണ്ട് വരാനാകും, അത് സഹോദരന് ​ഗുണം ചെയ്യുമെന്ന് കരുതി പറഞ്ഞതാണ്. അല്ലാതെ ഞാൻ കാസ്റ്റിം​ഗിൽ ഇടപെടാറില്ല.

സിനിമ കഴിഞ്ഞ് പ്രൊമോഷൻ സമയത്താണ് ഞങ്ങൾ സംസാരിച്ച് തുടങ്ങിയത്. അത് സൗഹൃദത്തിലെത്തി. നിക്കിക്ക് ഐഡിയ ഉണ്ടായിരുന്നു. അവൾ എന്റെ സുഹൃത്തുക്കളുമായും വീട്ടുകാരുമായും കണക്ട് ആയി. അത് കാണുന്നത് കംഫർട്ടബിൾ ആയിരുന്നു. ഒരു പ്രഷറുമില്ലാതെ അവൾ അവളായി നിന്നു. അത് വീട്ടുകാർക്ക് ഇഷ്ടമായി. അത് പോലെ തിരിച്ചും.

Aadhi Pinisetty  Nikki Galrani

നിക്കിയും ഞാനും തീർത്തും വ്യത്യസ്തരാണ്. ഞങ്ങൾ ഒരു റൂമിലുണ്ടെങ്കിൽ ഞാൻ നിശബ്ദനായിരിക്കും. നിക്കി സംസാരിച്ച് കൊണ്ടിരിക്കും. അത് ഞങ്ങൾക്ക് ഇഷ്ട‌പ്പെ‌ടാൻ തു‌ടങ്ങി. ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. തു‌ടക്കത്തിൽ ഞങ്ങൾ ഫോർമലായതിന് കാരണവും അതാണ്. എന്താണ് ഈ പെൺകു‌ട്ടി സംസാരിച്ച് കൊണ്ടേയിരിക്കുന്നതെന്ന് തോന്നി.

പക്ഷെ അവളെ അടുത്തറിഞ്ഞപ്പോൾ എനിക്കവളുടെ ലോകം മനസിലാക്കാനായി. എന്റെ ശാന്തമായ ലോകം അവളും മനസിലാക്കി. ആ ബാലൻസ് വന്നെന്നും ആദി വ്യക്തമാക്കി. താനും ഭാര്യയും വഴക്കിടുന്നതിനെക്കുറിച്ചും ആദി സംസാരിച്ചു. അവൾ തെറ്റ് ചെയ്തിട്ട് വഴക്കുണ്ടായാൽ ദേഷ്യം പിടിച്ചിരുന്നാലും കാര്യമാക്കില്ല. സോറി പറഞ്ഞ് ശരിയാക്കാനും പറ്റില്ല. കുറച്ച് ദിവസം ദേഷ്യം പിടിച്ചിരിക്കട്ടെയെന്ന് കരുതുമെന്നും ആദി വ്യക്തമാക്കി. അഭിനയ രം​ഗത്ത് സജീവമാണ് ആദി.

More from Filmibeat

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X