ദൃശ്യത്തെ പനോരമ വിഴുങ്ങിയോ, ഇനി ആശിർവാദിന് റോളില്ലേ?; ആരുടെ നീക്കമാണ് മികച്ചത്

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ ഗ്ലോബൽ റെെറ്റ്സ് ഇപ്പോൾ പനോമരയ്ക്കാണ്. ദൃശ്യത്തിന് മേൽ പനോരമയ്ക്കുണ്ടാകുന്ന അധികാരങ്ങൾ മലയാളികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ റീമേക്കാണ് മലയാളം എന്ന് കരുതുന്നവരുണ്ട്. അതിനിടയിലാണ് പനോരമയ്ക്കുള്ള അധികാരങ്ങളും ആശങ്കയാകുന്നത്.

ദൃശ്യത്തിന്റെ ​ ദൃശ്യം ഫ്രാഞ്ചെെസിയുടെ വേൾഡ‍് വെെഡ് തിയട്രിക്കൽ റെെറ്റ്സ് പനോരമയ്ക്കാണ്. ഒടിടി റിലീസിലെ പൂർണ അധികാരം, എയർബോൺ റെെറ്റ്സ് (വിമാനങ്ങളിലെ ഇൻഫ്ലെെറ്റ് എന്റർടെയിൻമെന്റ് സംവിധാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള അവകാശം), ഇന്ത്യൻ ഭാഷകളിൽ ഒഴികെയുള്ള റീമേക്കുകൾക്കുള്ള അധികാര പരിധി എന്നിവയെല്ലാം പനോരമയ്ക്കാണ്. ഇതിനെല്ലാം പുറമെ മലയാളം പതിപ്പ് ആദ്യം റിലീസ് ചെയ്യണോ ഹിന്ദി പതിപ്പ് ആദ്യം റിലീസ് ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അധികാരം പനോരമയ്ക്കാണ്.

Drishyam 3

അതേസമയം കേരളത്തിലെ വിതരണ ചുമതല ആശിർവാദ് സിനിമാസിന് തന്നെയാണ്. മുഴുവൻ അവകാശങ്ങളും മുൻകൂട്ടി വിറ്റ് പോയതിനാൽ ദൃശ്യം വലിയ ഹിറ്റായാലും അധിക ലാഭത്തിൽ നിർമാതാക്കൾക്ക് പങ്ക് കുറയുകയോ ചിലപ്പോൾ ഒട്ടും തന്നെ കിട്ടാതെ പോകുകയോ ചെയ്തേക്കാം.

അതേസമയം ഇതിന് മറ്റൊരു വശവുമുണ്ട്. ആശിർവാദ് സിനിമാസിനെ സംബന്ധിച്ച്വ പനോരമ ഡീലിലൂടെ വലിയ സാമ്പത്തിക ലാഭം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ദൃശ്യം ഫ്രാഞ്ചെെസിനുള്ള ബ്രാൻഡ് വാല്യു വലുതാണ്. ഇത് കണക്കിലെടുത്ത് വലിയ തുക പനോരമയിൽ നിന്ന് വാങ്ങിയിരിക്കാം. മാത്രവുമല്ല ദൃശ്യം 3 യ്ക്ക് വലിയ ബഡ്ജറ്റ് ആകാനുമിടയില്ല. ജീത്തു ജോസഫ് സിനിമകൾ പൊതുവെ വലിയ ബ‍ഡ്ജറ്റിൽ വരുന്നവയല്ല. മുടക്ക് മുതലിനേക്കാൾ എത്രയോ ഇരട്ടി ആശിർവാദ് സിനിമാസിന് പനോമര നൽകിയിട്ടുണ്ടെന്നാണ് സൂചന.

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ജീത്തു ജോസഫ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സിനിമ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് അവർ വന്ന് മുഴുവൻ സിനിമയും വാങ്ങിച്ചു. തിയറ്റർ റെെറ്റ്സ്. ആന്റണിയെ ഞെട്ടിക്കുന്ന ഓഫർ വന്നു. എന്നോട് വന്ന് പറഞ്ഞു. ഇത് എല്ലാവർക്കും കിട്ടുന്ന ഭാ​ഗ്യമല്ല, തീർച്ചയായും ചെയ്തോ എന്ന് ഞാൻ പറഞ്ഞെന്നും ജീത്തു ജോസഫ് അന്ന് വ്യക്തമാക്കി.

ഹിന്ദി, മലയാളം സ്ക്രിപ്റ്റുകളിൽ ചില മാറ്റങ്ങളുണ്ടെന്നും ജീത്തു ജോസഫ് അന്ന് പറഞ്ഞു. അവർ ഞങ്ങളുടെ സ്ക്രിപ്റ്റ് വായിച്ചു. അവർ ചെയ്ത് വന്ന രീതിയുണ്ട്. ഞങ്ങൾ ചെയ്ത് വന്ന രീതിയുമുണ്ട്. നമ്മുടെയും അവരു‌ടെയും സാമൂഹ്യ രീതിയും പ്രേക്ഷകരുടെ ടേസ്റ്റും തമ്മിൽ വ്യത്യാസമുണ്ട്. ഞങ്ങൾ ചെയ്ത ചില കാര്യങ്ങൾ അവർക്കവിടെ സെറ്റാകുന്നില്ല.

ദൃശ്യം ഒന്നാം ഭാ​ഗത്തിലും രണ്ടാം ഭാ​ഗത്തിലുമെല്ലാം അവർ അതിനനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യം പനോരമ ഒന്നിച്ച് റിലീസ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ നമ്മളും അതിന്റെ തടസങ്ങൾ പറഞ്ഞു. സ്ക്രിപ്റ്റിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ കൊള്ളാമെന്നുണ്ടെന്ന് അവർ പറഞ്ഞു. തങ്ങളതിന് സമ്മതിച്ചെന്നും ജീത്തു ജോസഫ് അന്ന് പറഞ്ഞു. മെയ് 21 നാണ് ദൃശ്യം 3 റിലീസ് ചെയ്യുന്നത്. ഇതിന് ശേഷമായിരിക്കും ഹിന്ദി പതിപ്പിന്റെ റിലീസ്. അജയ് ദേവ്​ഗണാണ് ഹിന്ദിയിൽ നായകൻ.

Read more about: drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X