9 മാസത്തെ തയ്യാറെടുപ്പ് ഞങ്ങൾക്ക് രണ്ടാഴ്ച കൊണ്ട്, ദത്തെടുക്കാൻ കാത്തിരുന്നതിന് കാരണം: അഭിരാമി

കരിയറിനും കുടുംബ ജീവിതത്തിനും ശ്രദ്ധ കൊടുത്ത് മുന്നോട്ട് നീങ്ങുകയാണ് നടി അഭിരാമി. രാഹുൽ പവനൻ എന്നാണ് അഭിരാമിയുടെ ഭർത്താവിന്റെ പേര്. മകൾ കൽക്കി. ദത്തെടുക്കലിലൂടെയാണ് അഭിരാമിയും രാഹുലും മാതാപിതാക്കളായത്. മകളാണ് ഇന്ന് അഭിരാമിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമിയിപ്പോൾ. ദത്തെടുക്കാനുള്ള കാരണത്തെക്കുറിച്ചും മകളോടൊപ്പമുള്ള ആദ്യ ദിവസങ്ങളെക്കുറിച്ചുമാണ് അഭിരാമി സംസാരിച്ചത്.

എനിക്ക് 11-12 വയസുള്ളപ്പോൾ ആന്റിയും അങ്കിലും കുഞ്ഞിനെ ദത്തെടുത്തു. മീന എന്നാണ് പേര്. കുറച്ച് വർഷം കഴിഞ്ഞ് ഒരു മകനെയും ദത്തെടുത്തു. അത് തന്റെ മനസിലുണ്ടായിരുന്നു. മീനയും ഞാനും വളരെ ക്ലോസാണ്. പണ്ടേ എന്റെ മനസിൽ ദത്തെടുക്കലെന്ന ചിന്തയുണ്ട്. താൻ വിവാഹിതയായ ശേഷം പങ്കാളിയോട് ദത്തെടുക്കലിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹവും സമ്മതിച്ചു. ബന്ധുക്കളുടെ സമ്മതത്തിന് കുറച്ച് വർഷം കാത്തിരുന്നു. എല്ലാവരുടെയും സമ്മതമില്ലാതെ കുഞ്ഞിനെ ദത്തെടുത്താൽ കുഞ്ഞിനെ അത് ബാധിക്കും.

Abhirami

അത് കൊണ്ടാണ് താനും ഭർത്താവും കാത്തിരുന്നതെന്നും അഭിരാമി വ്യക്തമാക്കി. ദത്തെടുക്കലിന് എല്ലാ ന‌ടപടി ക്രമങ്ങളും കഴിഞ്ഞ് അനുമതി ലഭിച്ചാൽ പരമാവധി രണ്ട് ആഴ്ചക്കുള്ളിൽ കുഞ്ഞ് എത്തും.തയ്യാറെടുപ്പിന് 9 മാസം മറ്റുള്ളവർക്ക് ലഭിക്കുമെങ്കിലും ഇവിടെ രണ്ടാഴ്ചക്കുള്ളിൽ എല്ലാ തയ്യാറെടുപ്പും ഞങ്ങളെടുക്കണം. പേര് തെരഞ്ഞെടുക്കുന്നത് മുതൽ എല്ലാം. ഞാനും അമ്മയും തിരക്ക് പിടിച്ച് എല്ലാം വാങ്ങി, തൊട്ടിലും ഡ്രസുകളുമെല്ലാം വാങ്ങി. കുഞ്ഞിനെ എങ്ങനെ പരിചരിക്കണമെന്നെല്ലാം വായിച്ചിരുന്നു. പക്ഷെ അതെല്ലാം മറന്ന് പോകും.

പലരും പല അഭിപ്രായങ്ങളും പറയും. കുഞ്ഞിന് ഇങ്ങനെയാണ് പാല് കൊടുക്കേണ്ടതെന്ന് ഒരാൾ പറയും. അടുത്തയാൾ നേർ വിപരീതമായി പറയും. ഉറക്കമുണ്ടാകില്ല. സോംബിയെ പോലെ സർവെെവ് ചെയ്യുകയായിരിക്കും നമ്മൾ. ആദ്യത്തെ മൂന്ന് മാസം സ്ട്ര​ഗിൾ ആണ്. നമ്മൾ ശരിയായ മാനസികാവസ്ഥയിൽ ആയിരിക്കണം. പോസ്റ്റ് പാർട്ടം ഡിപ്രഷൻ പോലെ തന്നെ പോസ്റ്റ് അഡോപ്ഷൻ ഡിപ്രഷനുണ്ടാകും. ​

Abhirami

ഗർഭിണികൾക്ക് 9 മാസം ഹോർമോണൽ മാറ്റങ്ങൾ ബാധിക്കും. പക്ഷെ അഡോപ്ഷൻ ഡിപ്രഷനിൽ രണ്ട് മൂന്ന് ആഴ്ച കൊണ്ട് ജീവിതം മാറും. നല്ല മാറ്റമാണ്. പക്ഷെ ഒരു ഒഴുക്കിലെത്താൻ കുറച്ച് സമയമെടുക്കുമെന്നും അഭിരാമി പറഞ്ഞു. സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിലാണ് നടി മനസ് തുറന്നത്.

ഇന്ത്യയിലും അമേരിക്കയിലും ജീവിച്ചപ്പോൾ തനിക്ക് തോന്നിയ വ്യത്യാസത്തെക്കുറിച്ചും അഭിരാമി സംസാരിച്ചു. ചെയ്യുന്ന ജോലിക്ക് അർഹമായ അംഗീകാരം ലഭിക്കുന്നത് അമേരിക്കയിലാണ്. ഇന്ത്യയിൽ നെറ്റ്വർക്കിഗ് ആണ് പ്രധാനം. ജെൻഡർ ന്യൂട്രലായ സമൂഹമാണവിടെ. എപ്പോൾ വേണമെങ്കിലും പോയി പഠിക്കാം. പ്രായം അവിടെ പ്രശ്നമല്ല. അതേസമയം നമ്മുടേതായ സമൂഹം ഇന്ത്യയിലേ ലഭിക്കൂ.

അമേരിക്കയിലെ സുഹൃത്ത് എന്റെയടുത്തിരുന്ന് പിസ കഴിച്ചാൽ 'മേ ഐ' എന്ന് ഞാൻ ചോദിക്കണം. അവർക്ക് നോ പറയാം. അത് അവിടെ അപമാനമായി കാണുന്നില്ല. ഇവിടെ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കും. എന്റെ കുഞ്ഞ് ഇന്ത്യയിൽ ജീവിക്കുന്നു. പാതി സമയവും ഏത് അയൽക്കാരുടെ വീട്ടിലാണ് എന്റെ കുട്ടിയുള്ളതെന്ന് എനിക്കറിയില്ല. അത്രത്തോളം അടുപ്പം പരസ്പരമുണ്ടെന്നും അഭിരാമി വ്യക്തമാക്കി.

More from Filmibeat

Read more about: abhirami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X