'അറിഞ്ഞപ്പോൾ തന്നെ ഞങ്ങളെത്തി; പാപ്പുവിനെ തിരിച്ച് കൊണ്ടുപോയതിന് കാരണം; ബാല ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നു'

ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നവരാണ് ​ഗായിക അമതൃത സുരേഷും കുടുംബവും. ബാലയുമായുള്ള വിവാഹ മോചനം ​ഗോപി സുന്ദറുമായുള്ള ബന്ധം തുടങ്ങിയവയൊക്കെ അമൃതയെ വ്യാപക സൈബറാക്രമണത്തിനിരയാക്കി. അമൃതയുടെ സഹോദരി അഭിരാമി സുരേഷും ഇതിനിരയായി. തന്റെ കുടുംബത്തിന് നേരെ വരുന്ന ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ അഭിരാമി പ്രതികരിക്കാറുണ്ട്. അടുത്തിടെ അമൃതയുടെ മുൻ ഭർത്താവ് നടൻ ബാല ആരോ​ഗ്യ സ്ഥിതി മോശമായി ആശുപത്രിയിലായപ്പോൾ അമൃതയും മകളും കാണാനെത്തിയിരുന്നു.

അമൃത മകളെ ബാലയെ കാണിക്കുന്നില്ലെന്ന് നേരത്തെ ആരോപണം വന്നിരുന്നു. എന്നാൽ മകൾക്ക് താൽപര്യമില്ലാഞ്ഞിട്ടാണെന്നാണ് ​ഗായികയുടെ കുടുംബം വ്യക്തമാക്കിയത്. ഇപ്പോഴിതാ തന്റെ കുടുംബത്തിന് നേരെ വരുന്ന സൈബറാക്രമണങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഭിരാമി. വെറൈറ്റി മീഡിയയോടാണ് പ്രതികരണം. 'സൈബറാക്രമണങ്ങളിൽ വിഷമം തോന്നാറുണ്ട്. പക്ഷെ അങ്ങനെ വീക്കായി വിഷമിച്ചിരിക്കുന്നതിൽ കാര്യമില്ല'

'അത് ഞാൻ പഠിച്ചത് എന്റെ ചേച്ചിയിൽ നിന്നാണ്. എനിക്ക് വരുന്നത് ബോഡി ഷെയ്മിം​ഗാണ്. അതെനിക്ക് വലിയ പ്രശ്നമല്ല. ചേച്ചിക്കാണ് മൊറാലിറ്റിയെ വരെ ചോദ്യം ചെയ്യുന്ന തരത്തിൽ സൈബറാക്രമണം വന്നത്. ചേച്ചി അത് ഒരുപാട് മുന്നേ തന്നെ അതിജീവിച്ചിരുന്നു. എനിക്ക് വാശിയായിരുന്നു. കാരണം എന്റെ കുടുംബത്തെ നല്ല രീതിയിൽ അത് ബാധിച്ചു'

Abhirami Suresh, Amritha Suresh

'അമ്മയും അച്ഛനും ശരിക്കങ്ങ് പമ്മിപ്പോയി. ഇൻസൈഡ് ദ ഫാമിലി എന്നുണ്ട്. അതിനകത്ത് അവർ ഇമോഷണലി വീക്കാണിപ്പോൾ. അവർക്ക് പ്രായമായും വരികയാണ്. അതിനാൽ തന്നെ എനിക്ക് വാശിയാണ്. എനിക്ക് എവിടെയെങ്കിലുമൊക്കെ എത്തണം,' അഭിരാമി പറഞ്ഞു.

ഞാനും ചേച്ചിയും ഒരു പണിയുമില്ലാതെ ആളുകളെ പറ്റിക്കുന്ന പോലയാണ് ആളുകളുടെ സംസാരം. തൊണ്ട പൊട്ടി പാടിയിട്ടാണ് ചേച്ചി ഇവിടെ വരെ എത്തിയതെന്നും അഭിരാമി സുരേഷ് ചൂണ്ടിക്കാട്ടി. എന്റെ വീട്ടിലുള്ളവർ തന്നെയാണ് എന്റെ റോൾ മോഡലുകൾ. അവരാരെക്കുറിച്ചും കുറ്റം പറയുന്നത് കണ്ടിട്ടില്ല. ദേഷ്യമുള്ള ഒരാളാണെങ്കിൽ പോലും അടുത്ത ദിവസം വീട്ടിൽ വന്നാൽ എന്റെ അമ്മ ഭക്ഷണം കൊടുക്കുമെന്നും അഭിരാമി പറയുന്നു.

ബാലയ്ക്ക് അസുഖം വന്നപ്പോൾ മകളെ കാെണ്ട് പോയി കാണിച്ചതിനെക്കുറിച്ചും അഭിരാമി സംസാരിച്ചു. 'അറിഞ്ഞപ്പോൾ തന്നെ അങ്ങോട്ട് പോവുകയാണുണ്ടായത്. ചേച്ചി അന്ന് വെളുപ്പിന് ദുബായിൽ നിന്ന് വന്നതേയുള്ളൂ. ചേച്ചിയും പാപ്പും അകത്ത് കയറി കണ്ടു. കുറേനേരം സംസാരിച്ചു. രണ്ട് മൂന്ന് വട്ടം കയറിക്കണ്ടു. പിന്നെ അവിടത്തെ ഡോക്ടർമാർ തന്നെ പറഞ്ഞു ഈ ഏരിയയിൽ കൊച്ചിനെയും കൊണ്ട് നിൽക്കേണ്ടെന്ന്. ഞാൻ അവളെയും കൊണ്ട് പോയി'

'ചേച്ചി അവിടെത്തന്നെ ഉണ്ടായിരുന്നു. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ അവിടെത്തന്നെ ഉണ്ടായിരുന്നു. ആർക്കും ഒരു മോശവും വരണമെന്ന് ആ​ഗ്രഹിച്ചവരല്ല ഞങ്ങൾ. ബാലു ചേട്ടന് പെട്ടെന്ന് ഭേദമാവാൻ വേണ്ടി ദൈവത്താണെ പ്രാർത്ഥിക്കുന്നവരാണ്. കഴിഞ്ഞ ദിവസം എലിസബത്ത് ചേച്ചിയുടെ കൂടെ ഒരു വീഡിയോ ഇട്ടിരുന്നു. വിവാഹ വാർഷികത്തിന്. അദ്ദേഹത്തിന് ഭേദമാവുന്നുണ്ട്. എനിക്കതിൽ സന്തോഷമുണ്ട്. അദ്ദേഹം തിരിച്ചു വരണം. അഭിനയിക്കാനുള്ള ആരോ​ഗ്യവും ദൈവം കൊടുക്കട്ടെ,' അഭിരാമി സുരേഷ് പറഞ്ഞു.

Abhirami Suresh, Bala

2010 ലായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ബാല അമൃതയെ കാണുന്നത്. ഇതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. വേർപിരിയലിന് ശേഷം ബാല രണ്ടാം വിവാഹവും ചെയ്തു. അടുത്തിടെ ബാല കരൾ രോ​ഗത്തെത്തുടർന്ന് ആശുപത്രിയിലായത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. നടന്റെ ആരോഗ്യ സ്ഥിതിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് നേരത്തെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നടൻ ഇതേപറ്റി തുറന്ന് പറഞ്ഞിരുന്നില്ല.

Read more about: abhirami suresh bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X