For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലിസബത്ത് നല്ല വ്യക്തിയാണ്; ഞാന്‍ നല്ലവനോ ചീത്തയോ എന്ന് പറയേണ്ടത് താനല്ലെന്ന് നടന്‍ ബാല

  |

  നടന്‍ ബാലയുടെ രണ്ടാമത്തെ വിവാഹ ജീവിതവും പരാജയപ്പെട്ടെന്ന തരത്തിലുള്ള വിവരങ്ങളാണ് അടുത്തിടെ പുറത്ത് വന്നത്. പല അഭിമുഖങ്ങൡലൂടെയും ബാല തന്നെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. ശേഷം ഫേസ്ബുക്ക് വീഡിയോയിലൂടെ ആദ്യ വിവാഹം പോലെ രണ്ടാമത്തേതും പരാജയപ്പെട്ടുവെന്നും പറഞ്ഞിരുന്നു.

  Also Read: ഭാര്യയുടെ കാലാണ് ആ വീട്ടിലെ ഡെക്കറേഷന്‍; യമുനയെ വീട്ടുകാരിയെന്ന് വിളിക്കാന്‍ പറ്റില്ല, സമ്മാനവുമായി ഭര്‍ത്താവ്

  യഥാര്‍ഥത്തില്‍ നടന്റെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന കാര്യം വ്യക്തമല്ല. എങ്കിലും ബാലയുടെ ചില തുറന്ന് പറച്ചിലുകള്‍ വീണ്ടും വാര്‍ത്തകള്‍ക്ക് കാരണമാവുകയാണ്. ഏറ്റവും പുതിയതായി വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചടക്കം പറയുകയാണ് ബാല.

  ഞാന്‍ നല്ലവനാണോ ചീത്തയാണോ എന്ന് പറയേണ്ടത് ഞാനല്ല, അത് നിങ്ങളാണ്. ഇതിനിടയില്‍ ചാരിറ്റി ചെയ്യുന്നതിനെ കുറിച്ചും നടന്‍ പറഞ്ഞു. ആത്മാര്‍ഥമായി പറയുകയാണ്, എത്ര വേദന ഉണ്ടായാലും ഞാന്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യും. അതെന്റെ മരണം വരെ അങ്ങനെയായിരിക്കും. ഒരു പക്ഷേ മരണം വന്നാലും അതിന് ശേഷവും ഇത് തുടര്‍ന്ന് പോവും. അതിന്റെ അടിസ്ഥാനമൊക്കെ നേരത്തെ തന്നെ ചെയ്തിട്ടുണ്ടെന്ന് ബാല പറയുന്നു.

  Also Read: എന്റെ പേര് നായകനൊപ്പം വെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; പ്രശ്‌നമുണ്ടാക്കാനല്ല ഇത് പറയുന്നതെന്ന് ഐശ്വര്യ ലക്ഷ്മി

  ദൈവം എന്റെ കൈ ദാനം ചെയ്യാനാണ് വെച്ചിരിക്കുന്നത്. അല്ലാതെ കൈ നീട്ടി വാങ്ങിക്കാനല്ല. ഭിക്ഷ ചോദിക്കേണ്ട അവസ്ഥയില്‍ എന്നെ എത്തിച്ചില്ല. എന്റെ ആശുപത്രി, സ്‌കൂള്‍, ആശ്രമം എല്ലാം ഞാന്‍ മരിച്ചാലും നല്ല രീതിയില്‍ പ്രവൃത്തിക്കും. എല്ലാവരും ഒരുപാട് കാലമൊന്നും ജീവിക്കില്ല.

  ഞാന്‍ മരിക്കുമ്പോള്‍ ഇതൊന്നും കൂടെ കൊണ്ടു പോകുന്നില്ല. എല്ലാം വിതച്ചിട്ട് പോകുന്നു. അത് വളര്‍ന്ന് തണലാവും. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. അതില്‍ ഞാന്‍ നല്ലവനോ ചീത്തയോ ആണെന്ന് തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് പറയാം. എന്റെ കമ്മിറ്റ്മെന്റ് ദൈവത്തോട് മാത്രമാണ്. അല്ലാതെ മനുഷ്യനോടല്ല. ബാല ഈ ചെയ്യുന്നത് തെറ്റാണെന്ന് ദൈവം പറയുകയട്ടെ. എന്റെ മനസാക്ഷിയാണ് എന്റെ കോടതി. മനസാക്ഷിയ്ക്ക് നിരക്കാത്തത് ഞാന്‍ ചെയ്തിട്ടില്ലെന്ന് ബാല പറയുന്നു.

  നടനായ ബാലയുടെ ജീവിതത്തില്‍ താഴ്ചയും ഉയര്‍ച്ചയും ഉണ്ടായിട്ടുണ്ട്. തകര്‍ന്നിരിക്കുന്ന സമയത്ത് കുറച്ച് പേര്‍ എന്നെ സഹായിച്ചിട്ടുണ്ടെന്ന് ബാല പറഞ്ഞു. ഇതേ ചോദ്യത്തിന് തന്നെ എലിസബത്ത് നല്ലൊരു വ്യക്തിയാണെന്നാണ് നടന്‍ പറയുന്നത്. അവര്‍ നന്നായിരിക്കട്ടേ എന്ന് പ്രാര്‍ഥിക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും. അതല്ലാതെ ഒന്നും ചോദിക്കരുതെന്നും ബാല കൂട്ടിച്ചേര്‍ത്തു.

  ഒരു കാലത്ത് സിനിമ വേണ്ടെന്ന് ഞാന്‍ തന്നെ തീരുമാനിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. അന്നത്തെ പ്രായമതാണ്. പെട്ടെന്ന് ജീവിതത്തില്‍ ഒരു ഷോക്ക് വന്നു. ഇങ്ങനൊരു തെറ്റ് സംഭവിച്ചെന്ന് എല്ലാവരോടും ഞാന്‍ പറഞ്ഞു. പക്ഷേ ആര്‍ക്കും വിശ്വസിക്കാന്‍ താല്‍പര്യമില്ലായിരുന്നു. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ വലിയ ഇഷ്ടമാണെന്നും ബാല പറയുന്നു.

  ഗായിക അമൃത സുരേഷുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ഡോക്ടറായ എലിസബത്തായിരുന്നു വധു. ഇരുവരും സന്തോഷത്തോടെ ദാമ്പത്യം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ വന്നതായിട്ടാണ് വിവരം. എന്തായാലും താരദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.

  Read more about: bala ബാല
  English summary
  Viral: Actor Bala Opens Up About His Second Wife Elizabath, Says She Is A Good Person. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X