twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടൻ ദിലീപിന്റെ പേരിൽ ചെറിയ മാറ്റം, സിഐഡി മൂസയുടെ ടൈറ്റിലിൽ നടന്റെ പേര് ഇങ്ങനെ...

    |

    കുടുംബ പ്രേക്ഷകരുടേയും കുട്ടികളുടേയും പ്രിയപ്പെട്ട താരമാണ് ദിലീപ്. ജനങ്ങളുടെ പൾസ് മനസ്സിലാക്കുന്ന അഭിനേതാവായത് കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളെല്ലാം വൻ വിജയമാകാറുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ നടന് നന്നായി അറിയാം വർഷങ്ങൾ കഴിഞ്ഞാലും നടന്റെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.സിഐഡി മൂസ.. സല്ലാപം, പാണ്ടിപ്പട, സൗണ്ട് തോമ, .കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട്, തിളക്കം, കല്യാണരാമൻ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ഇന്നും പുതുമ നഷ്ടപ്പെട്ട് പോകാതെ പ്രേക്ഷകരുടെ ഇടയിലുണ്ട്.

    dileep

    മിമിക്രിയിൽനിന്ന് സിനിമയിൽ എത്തിയപ്പോഴാണ് ദിലീപ് എന്ന പേര് സ്വീകരിച്ചത്. ഗോപാലകൃഷ്ണൻ എന്നായിരുന്നു താരത്തിന്റെ യഥാർഥ പേര്. ഈ പേരിലൂടെനിരവധി സിനിമ ഭാഗ്യം നടനെ തേടി എത്തുകയായിരുന്നു. സല്ലാപത്തിന് ശേഷം പുറത്ത് വന്ന നടന്റെ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. പടിപ്പടിയായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ദിലീപിന് സാധിച്ചു, ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരം, വിജയ ചിത്രങ്ങളുടെ തോഴനായതോടെതാരമൂല്യം കുതിച്ചുയരുകയായിരുന്നു.

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് സിഐഡി മൂസയുടെ അനിമേഷൻ പാർട്ട്. 2003 ൽ ജോണി ആന്റണി സംവിധാനം ചെയ്ത വിജയ ചിത്രത്തിന്റെ അനിമേഷൻപാർട്ട് 17 വർഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ദിലീപ് തന്നയാണ് ഈ സന്തോഷ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ലോക അനിമേഷൻ ദിനത്തിലായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം. പ്രമോയും പുറത്തു വിട്ടിരുന്നു. സിഐഡി മൂസയുടെ രണ്ടാം വരവ് ആഘോഷമാക്കിയ പ്രേക്ഷകരുടെ കണ്ണ് ഉടക്കിയത് ടൈറ്റിലിൽ എഴുതിയിരിക്കുന്ന ദിലീപിന്റെ പേരിലായിരുന്നു.

    Recommended Video

    ഭാവന-ദിലീപ് ചിത്രം: എല്ലാം ദിലീപിൻറെ ബുദ്ധി | filmibeat Malayalam

    ഇഗ്ലീഷിൽ 'DILEEP' എന്ന പേരിൽ അധികമായി ഒരു 'I' ആണ് പുതുതായി ചേർത്തിരിക്കുന്നത്. അതായത് 'DILIEEP' എന്നാണ് പുതിയ മാറ്റം. പേരിലെ മാറ്റം ദിലീപിന് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ദിലീപിന്റെ പേരിലെ വ്യത്യാസം നേരത്തെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണൃസിബി കെ. തോമസാണ്.
    ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയ വലിയ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടായേക്കാമെന്ന് സംവിധായകൻ ജോണി ആന്റണിയും പറഞ്ഞിരുന്നു.

    Read more about: dileep
    English summary
    Viral: Actor Dileep Changed His Name To Dilieep,Dileep,Dileep Changed His Name,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X