വിവാഹം കഴിക്കാത്തതിന് കാരണം; അമ്മയ്ക്ക് കൺഫ്യൂഷനായി; ഇപ്പോൾ ആലോചിക്കുന്നുണ്ട്; ജിപി

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ​ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. നിരവധി ഷോകളിൽ അവതാരകനായി എത്തിയ ജിപി ഒരുപിടി സിനിമകളിലും അഭിനയിച്ചു. ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെട്ട താരമായിട്ടും സിനിമാ മോഹം ഉണ്ടായിട്ടും ​ജിപിയെ മലയാളം സിനിമകളിൽ അധികം കണ്ടിട്ടില്ല. പ്രേതം എന്ന സിനിമ കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കിപ്പുറമാണ് നീരജ എന്ന പുതിയ സിനിമയിലൂടെ നടൻ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

മലയാളത്തിൽ നിന്ന് ഇടവേള വന്നെങ്കിലും നടൻ തെലുങ്ക് സിനിമാ രം​ഗത്ത് സജീവമാണ്. നിരവധി തെലുങ്ക് സിനിമകളിൽ ഇതിനോടകം ജിപി അഭിനയിച്ചു. ശ്രുതി രാമചന്ദ്രൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നീരജ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. മലയാള സിനിമാ രം​ഗത്ത് നിന്ന് വന്ന ഇടവേളയെക്കുറിച്ചും തന്റെ വിവാഹം വൈകുന്നതിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ജിപി. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

Govind Padmasoorya

പ്രേതത്തിന് ശേഷം ചെയ്തത് തെലുങ്ക് സിനിമകളാണ്. അതിന് കാരണം ആ​ഗ്രഹിച്ച മലയാള സിനിമകൾ വരാഞ്ഞതും ആ​ഗ്രഹിച്ചതിനേക്കാൾ നല്ല തെലുങ്ക് സിനിമകൾ വന്നതുമാണ്. അല്ലു അർജുൻ, നാ​ഗാർജുന, നാനി പോലുള്ള താരങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളിൽ ലീഡ് റോൾ ചെയ്യുന്ന സ്പേസിലേക്ക് ഇപ്പോൾ തെലുങ്കിൽ എത്തി. മലയാളത്തിൽ ചെയ്യുമ്പോൾ നായകനായോ വലിയ സിനിമയുടെ ഭാ​ഗമാവാനോ ആണ് ആ​ഗ്രഹിച്ചിരുന്നതെന്നും ജിപി പറയുന്നു.

തന്റെ കല്യാണം കഴിഞ്ഞെന്ന വ്യാജ വാർത്തകൾ അടുത്തിടെ വന്നെന്ന് ജിപി പറയുന്നു. മഹിമ നമ്പ്യാറും ദിവ്യ പിള്ളയുമായിട്ട് കല്യാണം കഴിഞ്ഞെന്നായിരുന്നു വാർത്ത. ഫോട്ടോഷൂട്ടിലെയും ചാനൽ ഷോയിലെയും ഫോട്ടോകളാണ് പ്രചരിച്ചത്. അതിൽ രണ്ടിലും മാലയിടലുണ്ടായിരുന്നു. വീട്ടിലേക്ക് വിളിച്ച് മോന്റെ കല്യാണം ആയില്ലേയെന്ന് ചോദിച്ച് വിളിക്കുമ്പോൾ ഇതിലാരാണെന്ന കൺഫ്യൂഷനാണ് അമ്മയ്ക്ക്.

കല്യാണത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നു. ഇത്രയും കാലം അതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. പ്രയോരിറ്റി എന്നും കരിയറിനായിരുന്നു. ഒന്നിലേറെ കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് അതിന്റെ തിരക്കുകളിലായിരുന്നു. ഞാൻ റിലേഷൻഷിപ്പിലല്ല. പ്രണയിച്ചിരുന്നെങ്കിൽ കുറച്ച് കൂടി ഈസിയായിരുന്നു. വീട്ടിലെപ്പോഴും പറയാറുണ്ട്. ​ഗോസിപ്പ് വന്നവരെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ജിപി പറഞ്ഞു. 'ഒരുപാട് സുഹൃത്തുക്കളുള്ളതിനാൽ ഒരിക്കലും അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ സെറ്റിൽഡ് ആവാനായെന്ന് തോന്നുന്നു. വീട്ടിൽ നിന്നും സമ്മർദ്ദമുണ്ട്,' ജിപി പറഞ്ഞു.

Govind Padmasoorya

നേരത്തെ പേളി മാണി, മിയ ജോർജ് തുടങ്ങിയവരുമായി ജിപി പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇവർ ജിപിയുടെ അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ പേളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ജിപി സംസാരിച്ചിരുന്നു. ​ഗർഭിണിയായിരുന്നപ്പോൾ കാണാൻ പോവാഞ്ഞതിന് പേളി നമ്പർ ബ്ലോക്ക് ചെയ്തു. ആദ്യം എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. നിലയെ കാണാൻ വേണ്ടി വിളിച്ചപ്പോഴും തിരക്ക് പറഞ്ഞ് ഒഴിവായി.

അപ്പോഴും കാര്യം മനസ്സിലായില്ല. പിന്നെയാണ് ഞാൻ കാണാൻ ചെല്ലാത്തതിലുള്ള പിണക്കമാണെന്ന് മനസ്സിലായത്. പിണങ്ങിയത് മറന്ന് ചിലപ്പോൾ അവൾ കുറേ നേരം സംസാരിക്കും. പിന്നീടാണ് പിണക്കത്തിലാണെന്ന് പേളി ഓർക്കുകയെന്ന് ജിപി പറഞ്ഞു. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജിപിയും പേളിയും തമ്മിലുള്ള സൗഹൃദം ഉടലെടുക്കുന്നത്. ഷോയിലെ ഹിറ്റ് കോംബോയായിരുന്നു ഇരുവരും.

മിയയുമായും അടുത്ത സൗഹൃദം ജിപിക്കുണ്ട്. കല്യാണക്കാര്യം പറയുമ്പോൾ ജിപി ഒഴിഞ്ഞ് മാറുകയാണെന്നും പലരും ജിപിയുടെ വിവാഹം നടക്കാത്തതിനെക്കുറിച്ച് ചോദിക്കാറുണ്ടെന്ന് മിയ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. മലയാളത്തിൽ ജിപിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X