മനുഷ്യത്വമുള്ളവർ അങ്ങനെ പറയില്ല; പ്രായം നോക്കേണ്ട; സ്വൽപ്പം സൂക്ഷിച്ചാൽ എന്താണ് കുഴപ്പം; ജ​ഗദീഷ്

വർഷങ്ങൾ നീണ്ട കരിയറിൽ ഓഫ് സ്ക്രീനിലോ ഓൺ സ്ക്രീനിലോ മോശം പദപ്രയോ​ഗങ്ങൾ ജ​ഗദീഷ് നടത്തിയിട്ടില്ല. ഇതേക്കുറിച്ചും നടൻ സംസാരിച്ചു.

ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ജ​ഗദീഷ്. കോമഡി വേഷങ്ങളിലൂടെ ജനമനസ്സിൽ ഇടം പിടിച്ച നടനാണ് ജ​ഗദീഷ്. നിരവധി സിനിമകളിൽ നായകനായി അഭിനയിക്കാനും ജ​ഗദീഷിന് കഴിഞ്ഞു.

അധ്യാപകനായിരുന്ന ജ​ഗദീഷ് ബി​ഗ് സ്ക്രീനിലെ കോമഡി കഥാപാത്രമാണെങ്കിൽ ജ​ഗദീഷ് വ്യക്തി ജീവിതത്തിൽ പക്വതയുള്ള വ്യക്തിയാണ്.കോളേജ് അധ്യാപകനായിരിക്കെയാണ് ജ​ഗദീഷ് സിനിമാ രം​ഗത്ത് തിളങ്ങുന്നത്.

കരിയറിൽ ഇന്ന് മറ്റൊരു ഘട്ടത്തിലാണ് ജ​ഗദീഷുള്ളത്. വ്യത്യസ്തമായി വേഷങ്ങൾ നടനെ തേടിയെത്തുന്നു.റോഷാക്ക്, കാപ്പ തുടങ്ങിയ സിനിമകൾ ഇതിനുദാഹരണാണ്.

പുരുഷപ്രേതമാണ് ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ വർഷമാണ് ജ​ഗദീഷിന്റെ ഭാര്യ ഡോ. പി രമ മരിച്ചത്. ഫോറൻസിക് പ്രൊഫസറായിരുന്നു രമ.

 Jagadish

പൊളിറ്റിക്കൽ കറക്ടനെക്കുറിച്ച് ജ​​ഗദീഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പൊളിറ്റിക്കൽ കറക്ടല്ലാതെ ആളുകൾ സംസാരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുമെന്ന് നടൻ പറയുന്നു. മനോരമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആൾക്കാരെ അവരുടെ രൂപത്തിന്റെ പേരിലും നിറത്തിന്റെ പേരിലും കളിയാക്കുക, വേറൊരാളെ വേദനിപ്പിക്കുന്ന തമാശ തമാശയല്ല. എന്നെ കളിയാക്കാൻ തന്നെ ആവശ്യത്തിന് കാര്യങ്ങളുണ്ടല്ലോ എനിക്ക്, പിന്നെന്തിന് മറ്റൊരാളെ കളിയാക്കണം. ആ ചിന്ത എനിക്കുണ്ട്, ജ​ഗദീഷ് പറയുന്നു.

പണ്ടത്തെ പഴഞ്ചൊല്ലുകളിൽ ജാതീയത വന്നിട്ടുണ്ട്. ഇന്നത് വേണ്ടെന്ന് തീരുമാനിക്കുന്നതിനെ സപ്പോർട്ട് ചെയ്യുക. ഏതെങ്കിലും വിഭാ​ഗത്തെ വിഷമിപ്പിച്ചിട്ട് എന്ത് നേടാനാണെന്നും ജ​ഗദീഷ് ചോദിച്ചു.

 Jagadish

സമൂഹത്തിൽ എല്ലാവർക്കും തുല്യ പരി​ഗണന ഉണ്ടാവണം. അതിന് പ്രായത്തിന്റെ പേരിൽ മാർജിൻ കൊടുക്കേണ്ട കാര്യമില്ല. നമ്മൾ സ്വൽപ്പം സൂക്ഷിച്ചാൽ എന്താണ് കുഴപ്പം. മനുഷ്യത്വമുള്ളവൻ മോശമായ കാര്യങ്ങളോ വേദനിപ്പിക്കുന്ന കാര്യങ്ങളോ പറയില്ലെന്നും ജ​ഗദീഷ് വ്യക്തമാക്കി.

ഇത്തരം പരാമർശങ്ങൾ ചിലരിൽ നിന്ന് വരുന്നതിനുള്ള കാരണവും ജ​ഗദീഷ് ചൂണ്ടിക്കാട്ടി. ഞാനുൾപ്പടെ എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ചെകുത്താനുണ്ട്. അത് നമ്മൾ മാറ്റിയെടുക്കണമെന്നും നടൻ അഭിപ്രായപ്പെട്ടു.

ഭാര്യയുടെ മരണ ശേഷമാണ് ജ​ഗദീഷ് വീണ്ടും സിനിമകളിൽ സജീവമായി തുടങ്ങിയത്. ഭാര്യയുടെ മരണം ജ​ഗദീഷിനെ വല്ലാതെ ബാധിച്ചിരുന്നു. ഇതേപറ്റി നടൻ അടുത്തിടെ സംസാരിച്ചിട്ടുണ്ട്.

വീടിന്റെ ​ഗൃഹനാഥയെന്ന ചുമതല വഹിച്ചിരുന്നത് രമയായിരുന്നെന്നും ഒരു സിനിമാ നടന്റെ ഭാര്യയെന്ന ലേബലിലല്ല രമ അറിയപ്പെട്ടെന്നും ജ​ഗദീഷ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാ​ഗം മേധാവിയായിരുന്നു രമ. പ്രൊഫഷന് പ്രഥമ പരി​ഗണന നൽകിയ വ്യക്തിയായിരുന്നു.

മിക്ക സിനിമാക്കാരെയും പോലെ വീട്ടിലെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല. പക്ഷെ രമ അതിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല.

വീട്ടു ജോലിക്കാരെ പോലും അടുത്ത കാലത്താണ് വെച്ചത്. വീടിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് രമയാണെന്നും ജ​ഗദീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭാര്യയെക്കുറിച്ച് എല്ലായിടത്തും അഭിമാനത്തോടെയാണ് ജ​ഗദീഷ് സംസാരിക്കാറുള്ളത്. ഇക്കാര്യം ആരാധകർ ചൂണ്ടാക്കാട്ടാറുണ്ട്. ആവാസവ്യൂഹം എന്ന സിനിമയ്ക്ക് ശേഷം ക്രിഷാന്ദ് ഒരുക്കുന്ന സിനിമയാണ് പുരുഷ പ്രേതം.

സിനിമ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. ജ​ഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ദർശന രാജേന്ദ്രൻ ആണ് നായിക. ആവാസവ്യൂഹത്തിന് ശേഷം വരുന്ന സിനിമയായതിനാൽ ഏറെ പ്രതീക്ഷ പ്രേക്ഷകർക്ക് ഈ സിനിമയിലുണ്ട്.

More from Filmibeat

Read more about: jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X