ഒരു രൂപ പോലും ആർക്കും കൊടുക്കില്ല, ആരെയും സഹായിക്കില്ല; വടിവേലുവിനെക്കുറിച്ച് തുറന്നടിച്ച് ​ഗഞ്ച കറുപ്പ്

തമിഴ് സിനിമാ ലോകത്ത് കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ​ഗഞ്ച കറുപ്പ്. പിതാമ​ഗൻ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കറുപ്പ് പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു. പരുത്തിവീരൻ, നാടോടികൾ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കരിയറിൽ തിരക്കേറി വരികയാണ് വലിയ തിരിച്ചടി ​ഗഞ്ച കറുപ്പിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. 2014 ൽ വേൽമുരുകൻ ബോരെവെൽസ് എന്ന സിനിമ നിർമ്മിച്ചു.

കോടികൾ മുടക്കി നിർമ്മിച്ച ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. സാമ്പത്തികമായി തകർന്ന ​ഗഞ്ച കറുപ്പിന് സ്വന്തം വീട് വരെ നഷ്‌ടപ്പെട്ടു. സിനിമാ രം​ഗത്ത് ഇപ്പോഴും ​ഗഞ്ച കറുപ്പ് സജീവമാണ്. തനിക്ക് വന്ന സാമ്പത്തിക നഷ്ടം മറക്കാൻ ഇപ്പോഴും ​ഗഞ്ച കറുപ്പിന് കഴിഞ്ഞിട്ടില്ല. ഈ വിഷമം ഇപ്പോഴും നടനുണ്ട്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ​ഗഞ്ച കറുപ്പ്.

Ganja Karuppu, Vadivelu

വേണ്ടിയിരുന്നില്ല എന്ന് പീന്നിട് തോന്നിയ കാര്യങ്ങൾ ജീവിത്തിൽ ചെയ്തി‌ട്ടുണ്ട്. സിനിമാ നിർമാണം തന്നെ സാമ്പത്തികമായി തകർത്തു. അടുത്ത ജന്മത്തിൽ പാമ്പായി ജനിച്ചാൽ പോലും ഞാൻ പടമെടുക്കില്ലെന്ന് ​ഗഞ്ച കറുപ്പ് പറയുന്നു. കടം കുറേശ്ശെ തീർത്തു വരികയാണെന്നും നടൻ വ്യക്തമാക്കി, നടൻ‌ വടിവേലുവിനെക്കുറിച്ചും ​ഗഞ്ച കറുപ്പ് സംസാരിച്ചു.

വടിവേലു ആർക്കും പണം കൊടുക്കില്ല. അതുകൊണ്ടാണ് ഇപ്പോഴും നല്ല രീതിയിൽ ജീവിക്കുന്നത്. നമ്മൾ കൊടുക്കുന്നത് കൊണ്ടാണ് ജീവിതം മോശമായത്. വടിവേലു ആർക്കും ഒരു രൂപ കൊടുക്കില്ല. ചായ കുടിച്ചാൽ പോലും പത്ത് രൂപ കൊടുക്കില്ല. ആരെയും സഹായിക്കില്ല. അങ്ങനെയാെരു മനുഷ്യനാണ് വ‌ടിവേലുവെന്ന് ​ഗഞ്ച കറുപ്പ് തുറന്നടിച്ചു. പാവപ്പെട്ട കുട്ടികൾക്ക് ഇപ്പോഴും സഹായം നൽകുന്ന നടനാണ് ​ഗഞ്ച കറുപ്പ്. ഇതേക്കുറിച്ചും ​ഗഞ്ച കറുപ്പ് സംസാരിച്ചു.

Ganja Karuppu, Vadivelu

ലോകത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്ത് പോകണം. വിശന്നാൽ പണം കഴിക്കാൻ പറ്റില്ല. പണം കൊണ്ട് നാല് പേർക്ക് ഉപകാരം ചെയ്യാനാണ് താനാ​ഗ്രഹിക്കുന്നതെന്നും ​ഗഞ്ച കറുപ്പ് ചൂണ്ടിക്കാട്ടി. ബി​ഗ് ബോസ് തമിഴിന്റെ ഒന്നാം സീസണിൽ ​ഗഞ്ച കറുപ്പ് മത്സരാർത്ഥിയായി എത്തിയിരുന്നു. ഫിസിയോതെറാപിസ്റ്റായ സം​ഗീതയാണ് ​ഗഞ്ച കറുപ്പിന്റെ ഭാര്യ. 2010 ലായിരുന്നു വിവാഹം.

സിനിമാ രം​ഗത്ത് തിളങ്ങി നിന്ന കാലത്ത് രാഷ്ട്രീയത്തിലിറങ്ങാൻ താൽപര്യമുണ്ടെന്നും ​ഗഞ്ച കറുപ്പ് പറഞ്ഞിരുന്നു. വടിവേലുവിനെക്കുറിച്ച് ​ഗഞ്ച കറുപ്പ് നടത്തിയ പരാമർശം ഇതിനകം ചർച്ചയായിട്ടുണ്ട്. ഒന്നിലേറെ ആരോപണങ്ങളും വിമർശനങ്ങളും സിനിമാ രം​ഗത്ത് നിന്ന് വടിവേലുവിനെതിരെ വന്നിട്ടുണ്ട്.

ഏറെക്കാലത്തെ വിലക്കിന് ശേഷം അടുത്ത കാലത്താണ് നടൻ സിനിമാ രം​ഗത്ത് സജീവമായി തുടങ്ങിയത്. നിർമാതാക്കളിൽ നിന്നും വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വടിവേലുവിനെതിരെ വിലക്ക് വന്നത്. രാഷ്ട്രീയ പരാമർശങ്ങളും വടിവേലു വിവാദത്തിലകപ്പെടാൻ കാരണമായിട്ടുണ്ട്. സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് വടിവേലു.

ഈ വർഷം മാമന്നൻ എന്ന സിനിമയിലൂടെ സിനിമാ രം​ഗത്ത് വീണ്ടും ശക്തമായ സാന്നിധ്യം അറിയിക്കാൻ വടിവേലുവിന് കഴിഞ്ഞു. മാരി സെൽവരാജ് സംവിധാനം ചെയ്ത സിനിമയിൽ ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷം ചെയ്തത്.

More from Filmibeat

Read more about: vadivelu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X