ലേഖകനെ രജനികാന്ത് കാറിടിപ്പിച്ച് കൊല്ലാൻ നോക്കി, ദേഷ്യക്കാരനായിരുന്നു, ലാലിനെ ഒന്നും ബാധിക്കില്ല; രവീന്ദ്രൻ
ചടുലമായ നൃത്തച്ചുവടുകളും ചുരുണ്ട മുടിയും ബെല്‍ബോട്ടം പാന്റുമണിഞ്ഞ് ഒരു കാലത്ത് തെനനിന്ത്യൻ സിനിമയില്‍ ആടിത്തിമിര്‍ത്ത താരമായിരുന്നു നടൻ രവീന്ദ്രൻ. രവീന്ദ്രന്‍ എന്ന താരത്തിന്റെ പിറവി ഒരുതലൈ രാഗം എന്ന തമിഴ് സിനിമയിലൂടെയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ ആരാധകരെ സമ്പാദിച്ച താരം എന്നും മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഡിസ്ക്കോ രവീന്ദ്രനാണ്.
നായകനായും വില്ലനായുമെല്ലാം ഒരു സമയത്ത് തിളങ്ങി നിന്നിരുന്ന നടന് തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുമായും നല്ലൊരു സൗഹൃദമുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും സിനിമയുമായി ബന്ധപ്പെ എല്ലായിടങ്ങളിലും ഇപ്പോഴും രവീന്ദ്രന്റെ സാന്നിധ്യമുണ്ട്. ഇപ്പോഴിതാ സിനിമാ ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ രജനികാന്ത്, മോഹൻലാൽ എന്നിവരുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് രവീന്ദ്രൻ.

മോഹൻലാലും രജനികാന്തും ദൈവാനുഗ്രഹമുള്ളവരാണെന്നും പെട്ടന്നൊന്നും താഴെ വീഴില്ലെന്നും രവീന്ദ്രൻ പറയുന്നു. രജനികാന്ത് പണ്ട് മുൻകോപിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ എല്ലാ ട്രാൻസിഷൻസും താൻ കണ്ടിട്ടുണ്ടെന്നും രവീന്ദ്രൻ പറയുന്നു. അടുത്ത വാരിസിൽ പ്രവർത്തിച്ചപ്പോൾ ഞാനും രജനികാന്ത് സാറും ഒരേ മേക്കപ്പ് റൂമിലായിരുന്നു.
ബ്രേക്കിന്റെ ടൈമിൽ പുള്ളി എന്നേയും വിളിച്ച് നടക്കാൻ പോകും. തുടക്കകാലത്ത് പുള്ളിക്ക് പ്രശ്നങ്ങളുടെ മുകളിൽ പ്രശ്നങ്ങൾ ആയിരുന്നു. എല്ലാവരും അവോയ്ഡ് ചെയ്തിരുന്നു അന്നൊക്കെ പുള്ളിയെ. ഒരു എയർപോട്ടിൽ വെച്ച് ദേഷ്യം വന്ന് രജനി സാർ ഗ്ലാസ് ഉടച്ചു. അതിന്റെ പേരിൽ ജയിലിലാക്കിയിട്ടുണ്ട്. ഒരുപാട് തിക്താനുഭവങ്ങൾ പുള്ളിക്ക് ഉണ്ടായിട്ടുണ്ട്. പുള്ളിക്ക് ചുണ്ടിൽ വെള്ളപ്പാണ്ട് ഉണ്ടെന്ന് വരെ അന്നൊക്കെ പലരും എഴുതി പിടിപ്പിച്ചിരുന്നു.
ഒരിക്കൽ തന്നെ കുറിച്ച് ഇല്ലാകഥകൾ എഴുതിയ വ്യക്തിയെ വണ്ടി കയറ്റി കൊല്ലാനൊക്കെ പോയി. അത്രയും ദേഷ്യക്കാരനായിരുന്നു. അത് കഴിഞ്ഞശേഷം രാഘവേന്ദ്ര സ്വാമിയുടെ ഭക്തനായി. ആളാകെ മാറി. പുള്ളിയുടെ എല്ലാ ട്രാൻസിഷനും ഞാൻ കണ്ടിട്ടുണ്ട്. അലാവുദ്ദീനും അത്ഭുത വിളക്കിലും അഭിനയിക്കുന്ന സമയത്ത് കലിയിളകിയിട്ട് പുള്ളി ഫൈറ്ററെ ഇടിക്കുകയൊക്കെ ചെയ്യുമായിരുന്നു.
അവിടെ നിന്നാണ് രജനികാന്ത് സാർ ഭക്തനായി മാറിയത്. ദൈവാനുഗ്രഹമുള്ള മനുഷ്യനാണ്. മോഹൻലാലും അതുപോലെ തന്നെ. ദൈവാനുഗ്രഹം കിട്ടിയ ആളാണ്. അങ്ങനെയൊന്നും താഴെപ്പോവില്ല രജനികാന്ത് പറഞ്ഞു. ക്രിട്ടിസിസത്തെ ഭയക്കാത്തയാളാണ് മോഹൻലാൽ എന്ന് പറഞ്ഞാണ് രവീന്ദ്രൻ സംസാരിച്ച് തുടങ്ങുന്നത്.

നിരന്തരമായി സിനിമകൾ പരാജയപ്പെട്ടതിന്റെ പേരിൽ ഒരുപാട് പരിഹസിക്കപ്പെട്ടിട്ടും എമ്പുരാൻ പോലൊരു മോഹൻലാൽ സിനിമ വന്നപ്പോൾ കാര്യങ്ങൾ അടിമുടി മാറിയില്ലേയെന്നും രവീന്ദ്രൻ ചോദിക്കുന്നു. ക്രിട്ടിസിസം ലാലിന് ബാധിക്കാറില്ല. എത്രത്തോളം വിമർശിക്കപ്പെടുന്നുവോ അതിന് അനുസരിച്ച് ലാൽ വളർന്നുകൊണ്ടിരിക്കും.
ലാലിനെ കുറിച്ച് ജനങ്ങൾക്ക് എപ്പോഴും ആശങ്കയാണ്. ലാൽ തടിവെച്ചാലും താടിയെടുത്തില്ലെങ്കിലും എല്ലാം പ്രശ്നമാണ്. ജനത്തിന് അവർ ആഗ്രഹിക്കുന്നത് പോലെ ലാൽ ജീവിക്കണം. ലാൽ ആണെങ്കിൽ തനിക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല മനസിന്റെ ഉടമ. മോഹൻലാലിന്റെ പവർ എമ്പുരാൻ റിലീസിന് മുമ്പ് തന്നെ സിനിമയ്ക്ക് പ്രീ ബുക്കിങ്ങിലൂടെയും മറ്റും ലഭിച്ച കലക്ഷൻ നോക്കിയാൽ തന്നെ മനസിലാകും. ഒരുപാട് പെയിന്റ് കലക്ഷൻ അദ്ദേഹത്തിനുണ്ട്.
അത് വെച്ച് മ്യൂസിയം തുടങ്ങണമെന്ന ആഗ്രഹമൊക്കെ ലാലിനുണ്ടെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു. സിനിമാ ഫെസ്റ്റുകൾ ഒന്ന് വിടാതെ ഇപ്പോഴും ആസ്വദിക്കാനും പങ്കെടുക്കാനും രവീന്ദ്രൻ സമയം കണ്ടെത്താറുണ്ട്. അവസാനമായി രവീന്ദ്രൻ ഭാഗമായ മലയാള സിനിമ ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖയാണ്. പിന്നീട് ഡിഎൻഎ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. 2015ന് ശേഷം തമിഴിൽ സിനിമകൾ ചെയ്തിട്ടില്ല.


Click it and Unblock the Notifications