For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടനുമായുള്ള സാമ്യം അവസരങ്ങൾ നഷ്ടപ്പെടുത്തി, തന്നെ മാറ്റി നിർത്താൻ കാരണം അതാണ്, ഷാജു പറയുന്നു

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുളള താരമാണ് ഷാജു ശ്രീധര്‍. നടനെ പോലെ തന്നെ കുടുംബത്തിനും കൈനിറയെ ആരാധകരുണ്ട്. നടി ചാന്ദിനിയാണ് ഷാജുവിന്റെ ഭാര്യ. അച്ഛനും അമ്മയും മാത്രമല്ല മക്കളായ നന്ദനയും നീലാഞ്ജനയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ടിക്ടോക് വീഡിയോകളിലൂടെയാണ് മക്കൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. മികച്ച അഭിപ്രായമാണ് ഇവർക്ക് ലഭിക്കുന്നത്.

  നീന്തല്‍ക്കുളത്തില്‍ നീരാടി അഞ്ജു കുര്യന്‍; അതിസുന്ദര ചിത്രങ്ങള്‍ കാണാം

  സുശീലയുടെ അച്ഛനായിരുന്നു നെടുമുടി വേണുവുമായുള്ള വിവാഹത്തെ എതിർത്തത്, കാരണം രക്തബന്ധം

  വിവാഹശേഷം ചാന്ദിനി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. പ്രണയ വിവാഹമായിരുന്നു താരങ്ങളുടേത്. പല അഭിമുഖങ്ങളിലും പ്രണയത്തെ കുറിച്ചും വിവാഹത്തെപ്പറ്റിയുമെല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഷാജുവിന്‌റെ അഭിമുഖമാണ്. ഒരു പെണ്ണു കാണാൻ പോയതിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയാണ് താരം പറയുന്നത്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു നടന്റെ തുറന്ന് പറച്ചിൽ.

  എംജിയുടെ ആ ബ്ലാക് ഡയമണ്ട് മോതിരം കൈയ്യിലുണ്ടോ എന്ന് ആരാധകർ, ഉഗ്രൻ മറുപടിയുമായി ലേഖ...

  പെണ്ണ് കാണാൻ പോയതിൽ നിന്നാണ് സംസാരിച്ച് തുടങ്ങുന്നത്. പെണ്ണു കാണാൻ പോയിട്ടുണ്ടോ എന്ന എംജി യുടെ ചോദ്യത്തിനായിരുന്നു സംസാരിച്ച് തുടങ്ങുന്നത്. പോയിട്ടുണ്ട് പക്ഷെ എനിക്കല്ല എന്നായിരുന്നു ഷാജുവിന്റെ മറുപടി. മരിച്ചു പോയ നടൻ അബി, അബിക്കയ്ക്ക് വേണ്ടിയായണ് പെണ്ണ് കാണാൻ പോയത്. ഒരു സന്ധ്യാ നേരത്ത് ആണ് ആദ്യമായി പെണ്ണുകാണാൻ അദ്ദേഹത്തിനോടൊപ്പം പോയത്. അദ്ദേഹം വളരെ തിരക്കായ സമയത്താണ് ആ പെണ്ണ് കാണൽ. തനിക്ക് അദ്ദേഹത്തിനോട് ഒരുപാട് ആരാധന ആയിരുന്നു എന്നും ഷാജു പറയുന്നു. അത് ഞാൻ അടുത്തിടെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

  മോഹൻലാലിനെ അനുകരിക്കുന്നു എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ എന്നും എംജി നടനോട് ചോദിക്കുന്നുണ്ട്. ആദ്യമൊക്കെ ആളുകൾ അങ്ങനെ ചോദിക്കുമായിരുന്നു. അങ്ങനെ ഒരുപാട് വേഷങ്ങൾ കൈവിട്ടുപോയിട്ടുണ്ടെന്നും താരം പറഞ്ഞു. സംസാരിക്കുമ്പോൾ മനഃപൂർവ്വം അല്ലാതെ തന്നെ അദ്ദേഹത്തിന്റെ ശബ്ദം വന്നു പോകുമായിരുന്നു. ഇപ്പോൾ കുറെയൊക്കെ മാറി വരുന്നുണ്ട്. ഇപ്പോൾ ഇമിറ്റോറ്റ് ചെയ്താൽ ശബ്ദം കൃത്യമായി വരാറില്ല. പണ്ടൊക്കെ സ്റ്റേജുകളിൽ ഭയങ്കര ഹരമായിരുന്ന സമയത്തും വരുമാന മാർഗ്ഗം ആയതുകൊണ്ടും ആണ് അദ്ദേഹത്തെ അനുകരിച്ചിരുന്നത്. അല്ലാതെ സിനിമയ്ക്ക് അത് ആവശ്യമില്ല. ഒരുപാട് നാളുകൾക്ക് ശേഷവുമാണ് ഇപ്പോൾ മിമിക്രി കാണിക്കുന്നത്- ഷാജു പറഞ്ഞു.

  നടി ചാന്ദിനിയുമായുള്ള വിവാഹത്തെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. വിവാദ വിവാഹമായിരുന്നോ എന്നായിരുന്നു എംജിയുടെ ചോദ്യം. വിവാദ വിവാഹം ആയിരുന്നില്ലെങ്കിലും ഒരു ഓളിച്ചോട്ട വിവാഹമായിരുന്നു എന്നാണ് നടൻ പറഞ്ഞത്. നേരത്തെ നൽകിയ പല അഭിമുഖങ്ങളിലും വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് . ''അന്നത്തെ സിനിമകളിൽ നാല് നായകന്മാർ ഉണ്ടെങ്കിൽ ഒരാൾ താനായിരിക്കും. അങ്ങനെ ചാന്ദിനിയോടൊപ്പം മൂന്ന് സിനിമകളിൽ അഭിനയിച്ചു. ആദ്യം സുഹൃത്തുക്കൾ ആയിരുന്നു പിന്നിട് അത് പ്രണയത്തിലേക്ക് വഴി മാറി. വീട്ടിൽ പറഞ്ഞപ്പോൾ അത് പ്രശ്‌നമായി. ചാന്ദിനിയുടെ വീട്ടിൽ അവൾ എന്നെ വിളിക്കുന്ന ഫോൺ പിടിച്ചു, അങ്ങനെയാണ് ഇറങ്ങി വരുമോ എന്ന് അവളോട് ചോദിക്കുന്നതെന്ന് താരം ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞു.

  വിവാഹ ശേഷം ഞങ്ങളുടെ ആദ്യത്തെ യാത്ര ബോംബെ, ദുബായ് പിന്നെ തിരിച്ചു വന്നു സ്വിറ്റസർലാൻഡ്. ഇതെല്ലാം ഫിക്‌സ് ചെയ്തു വച്ചിട്ടാണ് ഞങ്ങൾ ഒളിച്ചോടിയത് എന്ന് ഷാജു മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ സ്ഥലങ്ങളിൽ ഒക്കെ പ്രോഗ്രാം ആയിരുന്നതുകൊണ്ടാണ് അങ്ങോട്ട് പോയത്. "ഞങ്ങൾ സ്‌പോൺസറോട് പറഞ്ഞു രണ്ട് പേർ ഒളിച്ചോടി വരുന്നുണ്ട്, ഏതെങ്കിലും പ്രോഗ്രാം അറെഞ്ച് ചെയ്യുകയാണെങ്കിൽ ഞങ്ങളും കാണും എന്ന്. അവരും ഹാപ്പിയായി പേയ്മെന്റ് കുറച്ചു കൊടുത്താൽ മതിയല്ലോ, ഒളിച്ചോടി വരുന്നവരല്ലേ. നാട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒളിച്ചോടിയതെന്നും", ഷാജു അഭിമുഖത്തിൽ പറഞ്ഞു.

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  അച്ഛനും അമ്മയ്ക്കും പിന്നാലെ മകൾ നന്ദന ഷാജുവും സിനിമയിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്. STD X-E 99 BATCH എന്നാണ് സിനിമയുടെ പേര്. ഷാജു തന്നെയാണ് മകളുടെ ചുവട് വയ്പ്പ് ആരാധകരുമായി പങ്കുവെച്ചത്. ''എന്റെ മകൾ നന്ദന ഷാജു നായികയാവുന്ന ആദ്യ ചിത്രത്തിന് നാളെ തിരി തെളിയുന്നു.STD X-E 99 BATCH എന്നാണ് സിനിമയുടെ പേര്. എഫ്ബിയിലെ എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥന ഉണ്ടാവണം", എന്നാണ് ഷാജു കുറിച്ചു. ഇളയമകൾ.നീലാഞ്ജനയും സിനിമയിൽ ചുവട് വെച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും സിനിമയില്‍ കോശിയുടെ മക്കളായെത്തിയവരിൽ ഒരാൾ ആയിരുന്നു നീലാഞ്ജന.

  Read more about: shaju
  English summary
  Viral: Actor Shaju Open's Up His Voice Similarity With Mohanlal Affected Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X