ഞാൻ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞു; എന്നിട്ടും കേട്ടത് അത്രയും മോശം കാര്യങ്ങള്‍, മനസ് തുറന്ന് ഭാവന

നടി ഭാവനയോടുള്ള സ്‌നേഹം എന്നും മലയാളികളുടെ മനസിലുണ്ട്. വിവാഹത്തോടെ കന്നട സിനിമയിലേക്ക് പോയ ഭാവന ശക്തമായി തിരിച്ച് വരണമെന്നാണ് കേരളത്തിലുള്ള ആരാധകര്‍ പോലും ആവശ്യപ്പെടുന്നത്. അങ്ങനെ പുത്തന്‍ സിനിമയുമായി മലയാളി പ്രേക്ഷകരിലേക്ക് എത്തുകയാണ് നടിയിപ്പോള്‍.

ജീവിതത്തിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തിലേക്ക് ഇനിയില്ലെന്ന് താന്‍ തീരുമാനിച്ചതായി പറയുകയാണ് ഭാവനയിപ്പോള്‍. തിരിച്ച് വരവിന് കാരണമെന്താണെന്നും ഈ കാലയളവില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് ഭാവന വിവരിച്ചത്.

എന്നെ കുറിച്ച് മോശം കമന്റിടുന്നത് ചിലരുടെ തൊഴിലായി മാറി

സത്യമെന്താണെന്ന് ബോധ്യമായതിന് ശേഷവും എന്നെ കുറിച്ച് മോശം കമന്റിടുന്നത് ചിലരുടെ തൊഴിലായി മാറിയെന്നാണ് ഭാവന പറയുന്നത്. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ പോയപ്പോള്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് വന്ന കമന്റുകള്‍ തന്നെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും മൗനം പാലിക്കുകയാണ്. അത് മനസമാധാനം ഉണ്ടാവാനാണ്. എങ്കിലും ചിലപ്പോഴൊക്കെ പ്രതികരിച്ച് പോവാറുണ്ടെന്നും നടി പറയുന്നു.

 എന്നെ പരിചയമില്ലാത്ത ആളുകളാണ് എന്റെ ഫോട്ടോയുടെ താഴെ വന്ന് തെറിവിളിക്കുന്നത്

'സോഷ്യല്‍ മീഡിയയില്‍ എനിക്കും അക്കൗണ്ടുണ്ട്. എന്നാല്‍ ചിലര്‍ മറ്റുള്ളവരെ തകര്‍ക്കുക എന്ന ലക്ഷ്യത്തോട് കടി പ്രവര്‍ത്തിക്കുന്നതായി ഇടയ്ക്ക് തോന്നിയിട്ടുണ്ട്. എല്ലാവരും അങ്ങനെയാണെന്നല്ല ഞാന്‍ പറയുന്നത്.

നൂറാളെയെടുക്കുമ്പോള്‍ അതില്‍ മൂന്നോ നാലോ പേരായിരിക്കും മോശം കമന്റുകളുമായി ആക്രമിക്കാന്‍ വരുന്നത്. എന്നെ പരിചയമില്ലാത്ത ആളുകളാണ് എന്റെ ഫോട്ടോയുടെ താഴെ വന്ന് തെറിവിളിക്കുന്നതെന്ന്', ഭാവന പറയുന്നു.

പ്രതികരച്ച് കഴിഞ്ഞാല്‍ അവര്‍ക്കൊക്കെ അര്‍ഹിക്കാത്ത അറ്റന്‍ഷന്‍ ലഭിക്കും

'അവര്‍ക്ക് എന്നെ കുറിച്ചൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, എന്നേ ഞാന്‍ കരുതാറുള്ളു. ചിലപ്പോള്‍ പരിചയമില്ലാത്തവര്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നുകയും അവരോട് അമര്‍ഷം തോന്നുകയും ചെയ്യറുണ്ട്. ഞാന്‍ ആരുടെയും വീട്ടില്‍ പോയി പ്രശ്‌നമൊന്നും ഉണ്ടാക്കിയിട്ടില്ല. അഭിനയിച്ച വേഷങ്ങളിലൂടെ മാത്രം എന്നെ അറിയുന്നവരാണ് ഇങ്ങനെ വേട്ടയാടുന്നത്.

എന്റെ സ്വഭാവം, കുടുംബം, ഒന്നുമറിയാത്തവരാണ് കമന്റുമായി എത്തുന്നത്. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ പ്രതികരച്ച് കഴിഞ്ഞാല്‍ അവര്‍ക്കൊക്കെ അര്‍ഹിക്കാത്ത അറ്റന്‍ഷന്‍ ലഭിക്കുമെന്നും' നടി സൂചിപ്പിച്ചു.

 ആ കുട്ടി ഉടുപ്പിട്ടിട്ടുണ്ടല്ലോ എന്ന് ഒരുപാട് പേര്‍ പറയുന്നുണ്ട്

ഗോള്‍ഡന്‍ വിസ വാങ്ങാന്‍ പോയപ്പോള്‍ ഞാന്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ചിലര്‍ സംഘം ചേര്‍ന്ന് എന്നെ ആക്രമിച്ചുവെന്ന് പറയുകയാണ് ഭാവന. 'ഞാന്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് കാണുന്നവര്‍ക്കെല്ലാം മനസിലാവും. എന്നിട്ടും കമന്റുകള്‍ പടച്ച് വിടുകയായിരുന്നു ചിലര്‍.

ആ കുട്ടി ഉടുപ്പിട്ടിട്ടുണ്ടല്ലോ എന്ന് ഒരുപാട് പേര്‍ പറയുന്നുണ്ട്. അതൊന്നും കാണാത്തതായി നടിച്ച് ചിലര്‍ എന്നെ കുറിച്ച് പിന്നെയും മോശം കമന്റുകള്‍ എഴുതി.

ആ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ചിരുന്നു. അതിന്റെ ആവശ്യമെന്താണെന്നാണ് സുഹൃത്തുക്കളൊക്കെ ചോദിച്ചത്. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും പിന്നെയും മോശമായി ചിത്രീകരിക്കാന്‍ നില്‍ക്കുന്നവരോട് സംസാരിക്കാന്‍ നില്‍ക്കരുതെന്നാണ് അവരൊക്കെ പറഞ്ഞതെന്നും', നടി കൂട്ടിച്ചേര്‍ക്കുന്നു.

സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണെന്ന് ഭാവന

'സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണെന്നാണ് ഭാവന പറയുന്നത്. ചിലര്‍ ആളുകളെ വാടകയ്ക്ക് എടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ്. ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, എന്നിങ്ങനെ ചട്ടം കെട്ടി പം നല്‍കി ആളുകളെ ഇറക്കി വിടുകയാണ്. കാശ് വാങ്ങുന്നവര്‍ അതിന് അനുസരിച്ചുള്ള പണി എടുക്കുന്നുമുണ്ടെന്ന്', ഭാവന പറയുന്നു.

More from Filmibeat

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X