വിവാഹം അച്ഛനെയും അമ്മയെയും ഏറെ വേദനിപ്പിച്ചു, പിന്നീടവർ ക്ഷമിച്ചു, പക്ഷെ...; ദേവയാനി പറയുന്നു
തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ദേവയാനി. സൂപ്പർഹിറ്റ് സിനിമകളിലൂടെ ശ്രദ്ധ നേടിയ ദേവയാനി ടെലിഷൻ രംഗത്തും പിന്നീട് സാന്നിധ്യം അറിയിച്ചു. മലയാളത്തിലും ദേവയാനി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. സംവിധായകൻ രാജകുമാരനാണ് ദേവയാനിയുടെ ഭർത്താവ്. സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒളിച്ചോടി പോയി വിവാഹം ചെയ്യുകയായിരുന്നു നടി. വിവാഹ ശേഷം കുറച്ച് കാലം ദേവയാനിയും വീട്ടുകാരും അകൽച്ചയിലായിരുന്നു.
അച്ഛനും അമ്മയും തന്റെ ജീവിതത്തിലെ വലിയ സ്വാധീനമായിരുന്നെന്ന് ദേവയാനി പറയുന്നു. പിന്നീടിവർ അകൽച്ച മറന്ന് ദേവയാനിയെയും ഭർത്താവിനെയും സ്വീകരിച്ചു. അന്തരിച്ച മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയാണ് ദേവയാനിയിപ്പോൾ. അച്ഛനോട് എനിക്കൊന്നും പറയാനില്ല. എല്ലാം അദ്ദേഹത്തിന് അറിയാം. അച്ഛനും അമ്മയ്ക്കും എന്നിൽ എപ്പോഴും ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. അവൾ വ്യത്യസ്തയാണ്, ജീവിതത്തിൽ എന്തെങ്കിലും നേടുമെന്നുള്ള ആത്മവിശ്വാസം. ആ ആത്മവിശ്വാസം എന്നും നിലനിർത്തണം.

അവർ ഇപ്പോഴില്ല. എങ്കിലും അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും ദേവയാനി വ്യക്തമാക്കി. അച്ഛനും അമ്മയും ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് കരുതുന്നു. അവരുടെ അനുഹ്രഹമില്ലായിരുന്നെങ്കിൽ തനിക്ക് സിനിമ സംവിധാനം ചെയ്യാൻ പറ്റില്ലായിരുന്നെന്നും ദേവയാനി പറഞ്ഞു.
മാതാപിതാക്കളുടെ ഒരുപാട് ആൽബം എന്റെയടുത്തുണ്ട്. അവരുടേത് മാത്രമല്ല. രണ്ട് ജനറേഷൻ മുമ്പുള്ളവരുടെ ഫോട്ടോകളുൾപ്പെടെ ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അമ്മ പൂജ ചെയ്തിരുന്ന ശിൽപ്പങ്ങളുൾപ്പെടെ എല്ലാം സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും ദേവയാനി വ്യക്തമാക്കി. മാതാപിതാക്കളെ വേദനിപ്പിച്ച തന്റെ പ്രവൃത്തി വിവാഹമാണെന്നും ദേവയാനി തുറന്ന് പറഞ്ഞു. അവരറിയാതെ ഞാൻ വിവാഹം ചെയ്തു. അവരുടെ അനുവാദമില്ലാതെ ചെയ്ത ഒരേയൊരു കാര്യം അതാണ്.

പിന്നീട് അവരെന്നോട് ക്ഷമിച്ചു. എന്റെ കൂടെ സന്തോഷമായി കഴിഞ്ഞു. പക്ഷെ തീർച്ചയായും തന്റെ തീരുമാനം അവരെ വേദനിപ്പിച്ചിരുന്നെന്നും ദേവയാനി തുറന്ന് സമ്മതിച്ചു. സംവിധാന രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് ദേവയാനി. സംവിധാനം ചെയ്ത കൈകുട്ടെയ് റാണി എന്ന ഷോർട്ട് ഫിലിമിന് കഴിഞ്ഞ ദിവസം ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കുട്ടികൾക്കുള്ള മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം നേടി.
ദേവയാനിയുമായി അകന്നതിനെക്കുറിച്ച് സഹോദരൻ നടൻ നകുൽ നേരത്തെ സംസാരിച്ചിരുന്നു. തുടക്കത്തില് ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. അന്ന് എനിക്കും പക്വതയില്ല. ചെറിയ പയ്യനാണ്. ജീവിതാനുഭവങ്ങൾ ഇല്ല. എല്ലാം ഷോക്കായിരുന്നു. എങ്ങനെ പ്രതികരണമെന്ന് അറിയില്ല. പക്ഷെ ഇപ്പോൾ മനസിലാക്കുന്നു. വ്യക്തി വൈരാഗ്യം മനസിൽ ഇരിക്കുന്ന ആളല്ല ഞാൻ.
സംഭവിക്കാനുള്ളത് സംഭവിച്ചു. എല്ലാം സംഭവിക്കുന്നതിന് ഒരു കാരണമുണ്ടെന്ന് പറയും. അത് കൊണ്ട് കുഴപ്പമില്ല. അവർ സന്തോഷമായിരിക്കുന്നു. ചേച്ചിയുടെ ഭർത്താവ് നല്ല വ്യക്തിയാണ്. കാണുമ്പോൾ നന്നായി സംസാരിക്കും. ഭാര്യയും ഭർത്താവുമെന്ന നിലയിൽ അവർ സന്തുഷ്ടരാണ് തനിക്കത് മതിയെന്നും നകുൽ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











