മുരളി ഗോപിയുമായിട്ടുള്ള ലിപ്‌ലോക് ആദ്യം പറഞ്ഞിരുന്നില്ല; അത് പ്രൊമോട്ട് ചെയ്തത് വേദനിപ്പിച്ചെന്ന് ഹണി റോസ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്ന നടി എന്ന പേരിലാണ് ഹണി റോസ് ഇപ്പോള്‍ അറിയപ്പെടുന്നത്. അടുത്തിടെയായി നിരവധി സ്ഥലങ്ങളില്‍ ഉദ്ഘാടനത്തിനായി ഹണി എത്തിയതോടെയാണ് ഇത്തരം കളിയാക്കലുകള്‍ നേരിടേണ്ടതായി വന്നത്. അതേ സമയം സിനിമയിലും പുറത്തും ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും നിരന്തരം നേരിടേണ്ടി വരുന്നതിനെ പറ്റി മനസ് തുറക്കുകയാണ് നടിയിപ്പോള്‍.

വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ മുരളി ഗോപിയുടെ കൂടെ ലിപ്‌ലോക് രംഗത്തില്‍ അഭിനയിച്ചതിനെ പറ്റിയും ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഹണി പറഞ്ഞിരുന്നു. ആകെ ഒരു സിനിമയിലെ അങ്ങനൊരു രംഗം ചെയ്തിട്ടുള്ളു. എന്നാല്‍ അതിനെ മാര്‍ക്കറ്റ് ചെയ്തതാണ് വിവാദമായി മാറിയതെന്നാണ് നടി പറയുന്നത്.

ലിപ്‌ലോക്ക് സീന്‍ ഞാന്‍ ആ ഒരു സിനിമയില്‍ മാത്രമേ ചെയ്തിട്ടുള്ളൂ

'ലിപ്‌ലോക്ക് സീന്‍ ഞാന്‍ ആ ഒരു സിനിമയില്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ സിനിമയില്‍ അങ്ങനെ ഒരു രംഗം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളതായി എന്നോട് പറഞ്ഞിട്ടുമില്ല. വളരെ ആഴത്തില്‍ ഇമോഷണലായിട്ടുള്ളതാണ് ഞാന്‍ ചെയ്ത കഥാപാത്രവും എനിക്ക് ചുറ്റുമുണ്ടായിരുന്നവരും. ആ രംഗം എടുക്കുന്നതിന്റെ തലേ ദിവസമാണ് സംവിധായകന്‍ എന്നെ മാറ്റി നിര്‍ത്തി ആ രംഗത്തെ കുറിച്ച് പറഞ്ഞത്. അത്രയധികം ഇന്റന്‍സ് ആയിട്ടുള്ള കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്'.

ആ ഒരു രംഗത്ത് അവരുടെ പ്രണയം കാണിക്കാന്‍ അതിലും മികച്ച രംഗമില്ല

'ആ ഒരു രംഗത്ത് അവരുടെ പ്രണയം കാണിക്കാന്‍ അതിലും മികച്ച രംഗമില്ല എന്നൊക്കെ സംവിധായകന്‍ പറഞ്ഞു. അവരുടെ സംസാരത്തില്‍ ഞാന്‍ കണ്‍വിന്‍സിങ് ആയി. അതുകൊണ്ടാണ് ആ രംഗം ചെയ്തത്. ആ സന്ദര്‍ഭത്തിന് ലവ് മേക്കിങ് എന്നേ ഉദ്ദേശിച്ചിരുന്നുള്ളു. എന്നാല്‍ പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗത്ത് നിന്നാണ് അങ്ങനൊരു പ്രവൃത്തി വരുന്നത്.

സിനിമയില്‍ ലിപ്‌ലോക്കും ഉണ്ടെന്ന തരത്തില്‍ പോസ്റ്ററിലൊക്കെ അച്ചടിച്ചു

ഈ സിനിമയില്‍ ലിപ്‌ലോക്കും ഉണ്ടെന്ന തരത്തില്‍ പോസ്റ്ററിലൊക്കെ അച്ചടിച്ച് അത്തരത്തില്‍ സിനിമയെ പ്രാമോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഞാനത് കണ്ട് ശരിക്കും ഷോക്ക് ആയി. ഞാന്‍ മനസിലാക്കിയ സിനിമയോ എനിക്ക് പറഞ്ഞ് തന്ന സിനിമയോ അല്ല. തീര്‍ത്തും വ്യത്യസ്തമായിരുന്നു അതോടെ എനിക്ക് ഭയങ്കര വിഷമമായി'.

 ട്രിവാന്‍ട്രം ലോഡ്ജ് എന്ന ചിത്രത്തില്‍ അശ്ലീല ഭാഷ ഉപയോഗിച്ചു

ട്രിവാന്‍ട്രം ലോഡ്ജ് എന്ന ചിത്രത്തില്‍ അശ്ലീല ഭാഷ ഉപയോഗിച്ചു എന്ന് പറഞ്ഞ് തന്റെ പേരിലുണ്ടായ വിവാദത്തെ പറ്റിയും അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞിരുന്നു. 'ആ സിനിമയുടെ കഥയും എനിക്ക് വണ്‍ ലൈനായി പറഞ്ഞ് തരികയായിരുന്നു. ഡയലോഗുകള്‍ കേട്ടപ്പോഴോ അഭിനയിക്കുമ്പോഴോ അത് തെറ്റായ വാക്കുകളാണെന്ന തോന്നല്‍ എനിക്ക് ഉണ്ടായിട്ടില്ല. സാധാരണ ജീവിതത്തില്‍ എവിടെയെങ്കിലും എപ്പോഴെങ്കിലും ഒക്കെ കേട്ട വാക്കുകള്‍ തന്നെയായിരുന്നു അവയെന്ന്', ഹണി പറയുന്നു.

സാധാരണ ജീവിതത്തില്‍ എന്തും പറയുകയോ പ്രവര്‍ത്തിക്കുയോ ചെയ്യാം

'പക്ഷേ സിനിമ റിലീസ് ചെയ്തതോട് കൂടി അത് വലിയ വിവാദമായി മാറി. സാധാരണ ജീവിതത്തില്‍ എന്തും പറയുകയോ പ്രവര്‍ത്തിക്കുയോ ചെയ്യാം. പക്ഷെ സിനിമയില്‍ അത് പാടില്ലെന്നത് എന്തൊരു വിരോധാഭാസമാണെന്ന് ഹണി ചോദിക്കുന്നു. നമ്മുടെ സമൂഹത്തില്‍ ഉള്ളതും പറയുന്നതുമായ കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ കാണിക്കുന്നത്. അത് സിനിമയില്‍ വരുമ്പോള്‍ എന്തുകൊണ്ടാണ് തെറ്റാവുന്നതെന്നാണ്', ഹണി റോസ് ചോദിക്കുന്നത്.

തെലുങ്ക് സിനിമയില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് ഹണി റോസ്

നിലവില്‍ തെലുങ്ക് സിനിമയില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് ഹണി റോസ്. ബാലയ്യ എന്ന് വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ നായകനായിട്ടെത്തിയ വീര സിംഹ റെഡ്ഡി എന്ന സിനിമയിലാണ് ഹണിയും അഭിനയിച്ചത്. ബാലയ്യയുടെ കൂടെയുള്ള നടിയുടെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X