അച്ഛന്റെ നീലക്കണ്ണുകളും അമ്മയുടെ സൗന്ദര്യവും; ശ്രദ്ധ നേടി മകൾ; മാധവി തിരിച്ച് വരാത്തതിന് കാരണം

ആകാശദൂത് എന്ന സിനിമയിലൂടെയാണ് നടി മാധവിയെ ഇന്നും മലയാളി പ്രേക്ഷകർ ഓർക്കുന്നത്. 1993 ലിറങ്ങിയ ഈ സിനിമ ഇന്നും പ്രേക്ഷകരെ കരയിപ്പിക്കുന്നു. ആന്ധ്രപ്രദേശുകാരിയായി മാധവി വളരെ പെട്ടെന്നാണ് മലയാളികൾക്ക് പ്രിയങ്കരിയായത്. മറുഭാഷകളിലും തിരക്കുള്ള നടി ആയിരുന്നെങ്കിലും മലയാളത്തിലാണ് ശ്രദ്ധേയമായ സിനിമകൾ മാധവിക്ക് ലഭിച്ചത്. വളർത്ത് മൃ​ഗങ്ങൾ, ഓർമ്മക്കുയിൽ, ഒരു വടക്കൻ വീര​ഗാഥ എന്നീ സിനിമകളിലെ മാധവിയുടെ പ്രകടനം ഏറെ പ്രശംസ നേടി.

അഴകും അഭിനയമികവും ഒരുപോലെ ലഭിച്ച മാധവിക്ക് മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, രജിനികാന്ത്. ചിരഞ്ജീവി തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെ താരങ്ങളുടെ നായികയായി. 1990 ൽ അ​ഗ്നിപാത് എന്ന ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചനൊപ്പവും മാധവി അഭിനയിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുന്ന സമയത്തായിരുന്നു മാധവിയുടെ വിവാ​ഹം.

Actress Madhavi

1996 ലാണ് ഫാർമസ്യൂട്ടിക്കൽ ബിസിനസ് ചെയ്യുന്ന റാൾഫ് ശർമ്മയെ മാധവി വിവാഹം ചെയ്യുന്നത്. ശേഷം ഇന്ത്യ വിട്ട താരം ന്യൂ ജേഴ്സിയിലേക്ക് താമസം മാറി. രണ്ട് പേരുടെയും ആത്മീയ​ ഗുരുവായ സ്വാമി രാമയാണ് ഇവരെ പരിചയപ്പെടുത്തുന്നത്.

വിവാഹശേഷം സിനിമാ ലോകത്ത് നിന്നും പൂർണമായും മാധവി മാറി നിന്നു. കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്ത താരത്തിന് മൂന്ന് മക്കളും പിറന്നു. ഇപ്പോഴിതാ മാധവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് പങ്കുവെച്ച ഫോട്ടോയാണിത്. 21 വയസ് പൂർത്തിയായിരിക്കുകയാണ് മാധവിയുടെ മകൾ പ്രിസ്കില്ല അർപ്പനയ്ക്ക്. നീലകണ്ണുള്ള ബേബി എന്നാണ് മാധവി മകളെ വിശേഷിപ്പിച്ചത്.

മകളുടെ ഫോട്ടോ ഇതിനകം വൈറലായിട്ടുണ്ട്. അച്ഛന്റേത് പോലെ നീലക്കണ്ണുകളുള്ള മകൾക്ക് മാധവിയുടെ സൗന്ദര്യമാണ് ലഭിച്ചതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. മാധവിയുടെ മൂന്ന് പെൺകുട്ടികളും സുന്ദരികളാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

Actress Madhavi

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രിസ്കില്ലയെക്കുറിച്ച് മാധവി പങ്കുവെച്ച മറ്റൊരു വാർത്തയും ശ്രദ്ധ നേടിയിരുന്നു. ബിരുദ പഠനത്തിൽ മകൾ ഉന്നത മാർക്ക് കരസ്ഥമാക്കിയ സന്തോഷ വാർത്തയാണ് മാധവി പങ്കുവെച്ചത്.
കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ മാധവി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ആയിരം നാവുള്ള അനന്തൻ എന്ന മലയാള സിനിമയിലാണ് അവസാനമായി മാധവി അഭിനയിച്ചത്. വർഷങ്ങളായി കരിയറിൽ നിന്ന് മാറി നിന്നിട്ടും മാധവിയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ സിനിമയിലേക്ക് തിരിച്ച് വരവ് എന്നാണെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

മുമ്പൊരിക്കൽ പങ്കുവെച്ച കുറിപ്പിൽ ഇതേക്കുറിച്ച് മാധവി പ്രതികരിച്ചിരുന്നു. അഭിനയം എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്നതും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതും എനിക്ക് മിസ് ചെയ്യുന്നു. പക്ഷെ ഇപ്പോൾ എന്റെ പ്രഥമ പരി​ഗണന കുടുംബത്തിനാണ്. എന്റെ കുട്ടികൾ ചെറുപ്പമാണ്. അവർക്കെന്നെ ആവശ്യമാണെന്നും മാധവി കുറിച്ചു.

മാധവി പങ്കുവെക്കുന്ന പഴയ കാല ചിത്രങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മാധവിയുടെ വശ്യതയാണ് ഈ ചിത്രങ്ങളിൽ ആരാധകർ എടുത്ത് പറയുന്ന കാര്യം. മാധവിക്ക് മുമ്പും ശേഷവും മറുഭാഷകളിൽ നിന്നും നിരവധി പേർ മലയാള സിനിമയിലേക്ക് കടന്ന് വന്നിട്ടുണ്ട്. ഇവരിൽ മാധവിയോട് എന്നും മലയാളികൾക്ക് പ്രത്യേക മമതയുണ്ട്.

More from Filmibeat

Read more about: madhavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X