ഒരു കണ്ടീഷൻ കാരണമാണ് മുടി പോയത്; ഞാൻ സ്വീകരിക്കുമോ എന്ന ഭയമുണ്ടായിരുന്നു; ഭർത്താവിനെക്കുറിച്ച് മധു

ചുരുങ്ങിയ കാലം കൊണ്ട് സിനിമാ രം​ഗത്ത് സെൻസേഷനായി മാറാൻ കഴിഞ്ഞ നടിയാണ് മധുബാല. മണിരത്നത്തിന്റെ റോജ എന്ന സിനിമയിലൂ‌ടെ പ്രേക്ഷക മനസിലിടം പിടിച്ച മധുവിന് നിരവധി ശ്രദ്ധേയ സിനിമകൾ ലഭിച്ചു. അഭിനയിച്ച സിനിമകളിൽ ഭൂരിഭാ​ഗവും ഹിറ്റായതാണ്
മധുവിനെ കരിയറിൽ തുണച്ചത്. മലയാളത്തിൽ നായികയായെത്തിയ യോദ്ധ എന്ന സിനിമ സൂപ്പർഹിറ്റായിരുന്നു. തൊണ്ണൂറുകളിലെ തിരക്കേറിയ നടിയായിരുന്ന മധു 1999 ലാണ് വിവാഹിതയാകുന്നത്. വ്യവസായിയായ ആനന്ദ് ഷായെയാണ് മധു വിവാഹം ചെയ്തത്.

ഇരുവർക്കും രണ്ട് പെൺമക്കളും പിറന്നു. അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്ന മധുവിന് ഇന്ന് സിനിമകളിൽ തിരക്കേറുകയാണ്. ഇതോ‍‌ടൊപ്പം കു‌ടുംബജീവിതത്തിനും മധുബാല ശ്രദ്ധ നൽകുന്നു. ഇപ്പോഴിതാ കു‍‌ടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മധുബാല. ഭർത്താവിന് മുടിയില്ലാത്തത് താനൊരിക്കലും കാര്യമാക്കിയിട്ടില്ലെന്ന് മധുബാല പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

Actress Madhubala

ചെറുപ്രായത്തിൽ ഒരു കണ്ടീഷൻ കാരണം മുടി നഷ്ടപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസമെല്ലാം കുറഞ്ഞിരുന്നു. പ്രൊപ്പോസ് ചെയ്യുമ്പോൾ ഞാൻ നിരസിക്കുമോ എന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. കാരണം ഞാനൊരു ആർട്ടിസ്റ്റാണ്. സുമുഖരായ പുരുഷൻമാരെ കണ്ടിട്ടുണ്ട്. ഞാൻ സ്വീകരിക്കുമോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. പക്ഷെ എന്നെ സംബന്ധിച്ച് ഞാൻ സുന്ദ​രൻമാരായ പുരുഷൻമാരെ കണ്ട് കഴിഞ്ഞു. അവരുടെ പ്രൊപ്പോസലും സ്നേഹവും എല്ലാം കണ്ടതാണ്. ഇനിയെനിക്ക് വേണ്ടിയിരുന്നത് സുസ്ഥിരമായ കുടുബ ജീവിതമാണ്.

ആനന്ദ് സുമുഖനാണ്. മൂക്കും കണ്ണുമെല്ലാം ഭം​ഗിയുള്ളതാണ്. മുടിയില്ലെങ്കിൽ കുഴപ്പമില്ല എനിക്ക് മുടിയുണ്ടല്ലോ എന്ന് ഞാൻ കരുതി. ഞാനും എന്റെ കുടുംബ ജീവിതവുമെല്ലാം പെർഫെക്ട് ആണെന്ന് കരുതരുത്. ഞാൻ പെർഫെക്ട് അല്ല. വഴക്കുകളൊന്നും നടക്കാത്ത വിവാഹ ജീവിതമല്ല എന്റേത്. എല്ലാ വീട്ടിലെയും പോലെ തന്നെയാണ് എന്റെ വീട്ടിലും. എന്റെയും ആനന്ദിന്റെയും കോമൺ ​ഗോൾ അച്ഛനും അമ്മയും മക്കളും കഷ്ടപ്പെടരുത് എന്നാണ്. കൂട്ടുകുടുംബത്തിന് ഞാൻ വലിയ പ്രാധാന്യം നൽകുന്നുണ്ട്.

Actress Madhubala

കാരണം ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചുറ്റുമുള്ളവരാണ് ഞങ്ങളെ കൂട്ടിച്ചേർക്കുന്നത്. വഴക്ക് കൂടുമ്പോൾ പലപ്പോഴും ബന്ധത്തിൽ വിള്ളൽ വീഴാം. അത് ചേർത്ത് വെക്കുന്നത് ബന്ധുക്കളായിരിക്കും. ഞാൻ വിവാഹ ബന്ധത്തിൽ വിശ്വസിക്കുന്നു. എത്ര മോഡേണായാലും വിവാഹത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്നു. എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ‌ പറ്റില്ലെന്ന് തോന്നാം. പക്ഷെ വിവാഹബന്ധം പിരിഞ്ഞ് പോകുന്നതിനെക്കുറിച്ച് രണ്ട് വട്ടം ചിന്തിക്കും. പെട്ടെന്ന് അവസാനിപ്പിക്കാൻ പറ്റുന്നതല്ല വിവാഹബന്ധമെന്നും മധുബാല ചൂണ്ടിക്കാട്ടി.

കരിയറിനെ സ്നേഹിക്കുന്നുണ്ടെങ്കിലും കുടുംബ ജീവിതത്തിനാണ് താൻ വലിയ പ്രാധാന്യം നൽകുന്നതെന്നും മധുബാല പറയുന്നുണ്ട്. സിനിമാ നടിയായി പേരെ‌‌ടുത്ത് വിവാഹശേഷം സാധാരണക്കാരിയായി കുടുംബജീവിതം നയിച്ചതിനെക്കുറിച്ചും മധുബാല സംസാരിച്ചു. ചിലപ്പോൾ കഷ്ടമാണെന്ന് തോന്നും. കാരണം സിനിമാ നടിയായിരിക്കുമ്പോൾ പത്ത് പേർ ചുറ്റിലുമുണ്ടാകും.

എന്നാൽ പിന്നീട് സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോൾ മറ്റ് കുട്ടികളുടെ അച്ഛനമ്മമാരെ പോലെ ക്യൂവിൽ നിൽക്കണം. അപ്പോഴൊക്കെ ഈ​ഗോ വരും. പക്ഷെ ഞാൻ വളരെ പെട്ടെന്ന് ജീവിതത്തിലെ പുതിയ റോളുമായി പൊരുത്തപ്പെ‌ട്ടു. സാധാരണക്കാരാകുന്നതിന്റെ ശക്തി അപ്പോഴാണ് മനസിലാക്കുന്നത്. എല്ലാ കുട്ടികളുടെ അമ്മമാരെ പോലെയും ഞാനൊരു അമ്മയാണ്. താരമല്ലെന്ന് മനസിലാക്കിയെന്നും മധുബാല തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: madhubala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X