എന്റെ കൂടെയേ കിടക്കു, ഉറങ്ങുമ്പോള്‍ അവള്‍ക്ക് എന്റെ മണം വേണം; മകളെ കുറിച്ച് നടി മഞ്ജു പിള്ള
മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ മഞ്ജു തുടക്കത്തില്‍ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചത്. പിന്നീട് അഭിനയ പ്രധാന്യമുള്ളതും തമാശ വേഷങ്ങളുമൊക്കെ ചെയ്ത് തുടങ്ങി. നിലവില്‍ മിന്നുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മഞ്ജു.
ഏറ്റവുമൊടുവില്‍ റിലീസിനെത്തിയ ഹോം, കോളാമ്പി, ജയ ജയ ജയ ഹേ തുടങ്ങിയ സിനിമകൡലെ പ്രകടനത്തിലൂടെ മഞ്ജു പ്രേക്ഷകരുടെ പ്രീതിയ്ക്ക് കാരണമായി. ഇനിയും കൈനിറയെ സിനിമകളുമായി വരികയാണ് നടി.

മഞ്ജുവും മകള്‍ ദയയും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നത്. അമ്മയെ പോലെ വളര്‍ന്ന് സുന്ദരിയായി മാറിയിരിക്കുകയാണ് ദയ സുജിത്തും. അടുത്തിടെ താരമാതാവും താരപുത്രിയും ഒരുമിച്ചുള്ള ചില കിടിലന്‍ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വലയി രീതിയില്‍ വൈറലായി മാറിയിരുന്നു. മാത്രമല്ല മകളെ കുറിച്ച് പല അഭിമുഖങ്ങളിലൂടെയും നടി പറയുകയും ചെയ്തിരുന്നു.

തന്റെ മണം കിട്ടാതെ ഉറങ്ങാന്‍ പോലും കഴിയാത്ത കുട്ടിയായിരുന്നു മകള്‍ ദയയെന്ന് പറയുന്ന മഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോഴാണ് മകളെ കുറിച്ചും ബാല്യകാലത്തുള്ള ചില അനുഭവങ്ങളും പറഞ്ഞത്.

മകളെ കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പറയുന്നതിങ്ങനെയാണ്... 'ഇന്‍ഡിപെന്‍ഡന്റ് ആയിട്ടുള്ള കുട്ടിയാണ്. ചെറുപ്പത്തിലെ തന്നെ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് വളര്‍ന്നത്. ഞാന്‍ തിരുവനന്തപുരം വിട്ട് ജോലിയ്ക്ക് പോകുന്നത് വളരെ പ്രശ്നമാണ്. എവിടെ പോയാലും രാത്രി വീട്ടില്‍ വരണമെന്നാണ് പറയാറുള്ളത്. എന്റെ കൂടെയേ കിടക്കു. ഉറങ്ങുമ്പോള്‍ അവള്‍ക്ക് എന്റെ മണം വേണം. അത്രയ്ക്കും ഞാനുമായിട്ടും അടുപ്പമാണ് അവള്‍ക്ക്. വേറെ ആരില്ലെങ്കിലും അവള്‍ക്കത് കുഴപ്പമില്ല'.

ഒരു രണ്ട് ദിവസമൊക്കെ ഞാന്‍ വീട്ടില്‍ നിന്നും മാറി കഴിഞ്ഞാല്‍ 'അമ്മേ, എപ്പോഴാ വരിക', എന്ന് വിളിച്ച് ചോദിച്ച് കൊണ്ടേയിരിക്കും. പിന്നെ അതൊരു അലറാം പോലെയാണ്. അതുകൊണ്ട് പൊതുവേ തിരുവനന്തപുരം വിട്ട് ജോലിയ്ക്ക് പോകാന്‍ ഞാനും ശ്രമിക്കാറില്ലെന്ന് മഞ്ജു പറയുന്നു.
ഇപ്പോള്‍ കുറച്ച് ആയിട്ടാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് എത്തി ജോലി ചെയ്തതെന്ന് മഞ്ജു പറയുന്നു. പെണ്‍കുട്ടി കൂടി ആയത് കൊണ്ട് ഇനിയാണ് അവള്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടത്. പ്രത്യേകിച്ച് അമ്മമാരില്‍ നിന്നുള്ള ശ്രദ്ധ കൊടുക്കേണ്ട സമയമാണെന്നും നടി സൂചിപ്പിച്ചു.

തന്റെ ബാല്യകാലത്തെ കുറിച്ച് പറഞ്ഞ മഞ്ജു അപ്പൂപ്പനെ കുറിച്ചും സൂചിപ്പിച്ചു. മുന്‍ നടന്‍ എസ് പി പിള്ള എന്റെ അപ്പൂപ്പനാണ്. ഏറ്റുമാനൂരിലാണ് ഞാന്‍ ജനിച്ചത്. എന്ത് ആഘോഷമുണ്ടെങ്കിലും എല്ലാ കുടുംബാംഗങ്ങളും അപ്പുപ്പന്റെ വീട്ടിലേക്കായിരുന്നു വന്നിരുന്നത്. ഞങ്ങളൊക്കെ ഏറ്റുമാനൂരപ്പന്റെ ദാസികളാണെന്നും കുടുംബവുമായി അത്രത്തോളം അടുപ്പമാണുള്ളതെന്നും മഞ്ജു പറയുന്നു.

മലയാള സിനിമയിലെ ആദ്യകാലത്തുള്ള ഹാസ്യ നടന്മാരില്‍ ഒരാളായിരുന്നു എസ് പി പിള്ള. നാടകത്തില്‍ സജീവമായിരുന്ന പിള്ള പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. 1940 ലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. മഞ്ജു പിള്ളയുടെ അമ്മയുടെ പിതാവാണ് എസ് പി പിള്ള.


Click it and Unblock the Notifications











