For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരെ കാണുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരമാണ്; ഇതൊക്കെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണെന്ന് നടിയും

  |

  മലയാളത്തിലെ സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുന്ന ഏകനടി മഞ്ജു വാര്യര്‍ ആണെന്ന് പറയാം. പണ്ട് മുതലുള്ള പല നടിമാരും ഹിറ്റ് സിനിമകള്‍ സമ്മാനിച്ചെങ്കിലും സൂപ്പര്‍സ്റ്റാര്‍ പട്ടം മഞ്ജുവിന് തന്നെയാണ് അന്നും ഇന്നും. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തന്നെ മഞ്ജു തിരിച്ച് വന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു ആയിരുന്നു തിരിച്ച് വരവിലെ ആദ്യ ചിത്രം.

  സൂഫിയുടെ സ്വന്തം സുജാത, നടി അദിതി റാവു ഹൈദരയിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

  വര്‍ഷങ്ങള്‍ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസിനൊപ്പം പ്രതി പൂവന്‍ക്കോഴി എന്നൊരു സിനിമയും മഞ്ജു ചെയ്തിരുന്നു. ബസിനുള്ളില്‍ നിന്നും മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന മാധുരി എന്ന പെണ്‍കുട്ടിയെ കടന്ന് പിടിക്കുന്ന ആന്റണിയായി റോഷന്‍ ആന്‍ഡ്രൂസും അഭിനയിച്ചു. ഈ സിനിമ യഥാര്‍ഥത്തില്‍ നമ്മുടെ സമൂഹത്തിലെ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നം തന്നെയാണെന്നാണ് മഞ്ജു പറയുന്നത്.

  ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷനില്‍ പങ്കെടുത്ത് സംസാരിക്കവേ ഇതേ കുറിച്ച് മഞ്ജു വാര്യര്‍ തുറന്ന് പറഞ്ഞിരുന്നു. അഭിനയ ജീവിതവും ഇപ്പോഴുള്ള സിനിമകളും താന്‍ പ്ലാന്‍ ചെയ്തിട്ട് നടക്കുന്നതല്ലെന്നാണ് മഞ്ജു പറയുന്നത്. എന്നാല്‍ നടിയുടെ വാക്കുകള്‍ക്ക് താഴെ പലവിധ അഭിപ്രായങ്ങളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ പ്രസക്ത ഭാഗം വായിക്കാം...

  മറീനയുടെ ചിത്രം എവിടെ പോയി, യഥാർഥത്തിൽ സംഭവിച്ചതിനെ കുറിച്ച് 'പിടികിട്ടാപ്പുള്ളി' സംവിധായകൻ ജിഷ്ണു

  ''പല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അതിനെ എല്ലാം തരണം ചെയ്ത് മഞ്ജു വാര്യര്‍ നല്ല അഭിനയം കാഴ്ച വെക്കുകയാണ്. നിങ്ങളുടെ ജീവിതവും സിനിമയുമായി വല്ലോ ബന്ധവും ഉണ്ടോ എന്നായിരുന്നു മഞ്ജുവിനോട് വന്ന ഒരു ചോദ്യം. ''അങ്ങനെ ഇല്ലെന്നാണ് നടി പറഞ്ഞത്. പക്ഷേ എനിക്ക് പരിചയമുള്ള ഒരുപാട് സ്ത്രീകള്‍ ഇതേ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു സ്ത്രീ ആണെങ്കില്‍ അവര്‍ക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സിനിമയിലെ പോലൊരു സിറ്റുവേഷന്‍ ഉണ്ടായിട്ടുണ്ടാവും. ഇനിയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതുമാണ്. അതാണ് ഈ സിനിമയ്ക്ക് ഇന്നത്തെ കാലത്തുള്ള പ്രസക്തി.

  പക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സമൂഹംവേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്നതാണ് സത്യം. സിനിമ കണ്ടതിന് ശേഷം എനിക്ക് വന്ന മെസേജുകളെല്ലാം സമാനമായ അനുഭവങ്ങള്‍ ഉള്ള സ്ത്രീകളുടെയാണ്. വര്‍ഷമെത്ര കഴിഞ്ഞാലും അതൊരു ഞെട്ടലായി മനസില്‍ കിടക്കുകയാണെന്നാണ് അവര്‍ പറയുന്നത്. നമ്മുടെ നാട്ടില്‍ അത്രയും സാധാരണമായി നടക്കുന്ന സംഭവമാണിതെന്നും മഞ്ജു വാര്യര്‍ പറയുന്നു.''

  സിനിമയിലെ മാധുരി പറയുന്നത് പോലെ എന്റെ ശരീരത്തില്‍ തൊടണമെന്ന് ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അല്ലാതെ പറ്റില്ലെന്ന് പറയുന്ന ഒരുപാട് പെണ്‍കുട്ടികളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒത്തിരി കൂടി വരുന്നുണ്ട്. എല്ലാവരും പ്രതികരിച്ച് തുടങ്ങി. ഒന്നും പ്ലാന്‍ ചെയ്തതല്ല തന്റെ ജീവിതത്തില്‍ നടക്കുന്നതെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. തിരിച്ച് വരണമെന്ന് ആഗ്രഹിച്ചതല്ല. ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നുണ്ട്, നാളെ അഭിനയിക്കുമോ, അതോ നിര്‍ത്തുമോ, എത്ര വര്‍ഷം അഭിനയിക്കും എന്നൊന്നും അറിയില്ലെന്നും'' മഞ്ജു വാര്യര്‍ സൂചിപ്പിച്ചു.

  Manju Warrier's new look viral | FilmiBeat Malayalam

  അതേ സമയം മഞ്ജുവിനെ കാണുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരമാണെന്നാണ് ആരാധകര്‍ പറയുന്നത്. കാലിടറാതെ മുന്നോട്ട് സഞ്ചരിക്കാന്‍ എല്ലാ നന്മയും അനുഗ്രഹവും എന്നും മഞ്ജുവിന് ഉണ്ടാകണേ എന്നു പ്രാര്‍ത്ഥിക്കുന്നു. പഴയതിനെക്കാളും ഇപ്പോള്‍ മഞ്ജുവിനെ ഒരുപാടിഷ്ടമാണ്. മഞ്ജു എന്നാ കലാകാരിയെ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ ലോഹിതദാസ് തന്നെ വേണ്ടി വന്നു. ഇപ്പോള്‍ സൂപ്പര്‍സ്റ്റാറാക്കാന്‍ മറ്റ് നിരവധി ആളുകളും. എന്തൊരു പക്വമായാണ് അവര്‍ സംസാരിക്കുന്നത്. ഇത്രയും വിനയമുള്ള നടിയാണ് മഞ്ജുവെന്ന് കരുതിയില്ല, എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് മഞ്ജുവിന് ലഭിക്കുന്നത്.

  English summary
  Viral: Actress Manju Warrier Opens Up The Common Struggles Facing By Womens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X