പുതിയ വീട്ടിലെ ആദ്യ ആഘോഷം; പിറന്നാൾ ദിനത്തിൽ വാച്ചിയമ്മയ്ക്കും അമ്മയ്ക്കുമൊപ്പം മേഘ്ന

തന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മേഘ്ന. അമ്മയ്ക്കും അമ്മൂമ്മയയ്ക്കുമൊപ്പമാണ് മേഘന പിറന്നാളോഘിച്ചത്.

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മേഘ്ന വിൻസെന്റ്. ചന്ദനമഴ എന്ന സീരിയിലൂടെയാണ് മേഘ്ന ജനപ്രീതി നേടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലിലെ കേന്ദ്ര കഥാപാത്രത്തെയാണ് മേഘ്ന അവതരിപ്പിച്ചത്. സീരിയൽ വലിയ ഹിറ്റായിരുന്നു. ചന്ദനമഴയുടെ തമിഴ് പതിപ്പിലും മേഘ്ന തന്നെയായിരുന്നു നായിക. ഇന്നും സീരിയലിലൂടെ മേഘ്നയെ ഓർക്കുന്നവർ ഏറെയാണ്. കുറച്ച് വർഷങ്ങൾക്കിപ്പുറം മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലും മേഘ്ന പ്രധാന വേഷത്തിലെത്തി.

യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം മേഘ്ന പങ്കുവെക്കാറുണ്ട്. സീരിയലിനൊപ്പം തന്നെ മേഘ്നയുടെ യൂട്യൂബ് വീഡിയോകൾക്കും പ്രേക്ഷകരേറെയാണ്. തന്റെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും മേഘ്ന ചാനലിലൂടെ പങ്കുവെക്കുന്നു. അടുത്തിടെയാണ് മേഘ്ന തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഏറെനാളായി ചെന്നെെയിൽ താമസിച്ചിരുന്ന മേഘ്ന ഇപ്പോൾ കേരളത്തിലേക്ക് മാറി.

Meghna Vincent

അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമാണ് മേഘ്ന കഴിയുന്നത്. മേഘ്നയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചതെല്ലാം പ്രേക്ഷകർക്ക് അറിയാവുന്നതാണ്. വിവാഹത്തിന് ശേഷമാണ് മേഘ്നയുടെ ജീവിതമാകെ മാറുന്നത്. രണ്ട് വർഷത്തിനുള്ളിൽ വിവാഹ മോചിതയായ മേഘ്നയ്ക്ക് കരിയറിലേക്ക് തിരിച്ച് വരികയെന്നത് ശ്രമകരമായിരുന്നു. തനിക്ക് ആ സമയത്തുണ്ടായ വിഷമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുമെല്ലാം മേഘ്ന നേരത്തെ തുറന്ന് പറഞ്ഞിട്ടിണ്ട്. പ്രശ്നങ്ങളെയെല്ലാം നേരിട്ട മേഘ്ന ഇന്ന് മുമ്പത്തേക്കാൾ‌ സന്തോഷവതിയാണ്.

തന്റെതായ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ് നടി. വിവാഹ മോചനത്തിന് ശേഷം തനിക്കൊരുപാട് പക്വത വന്നെന്ന് മേഘ്ന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മേഘ്ന.

അമ്മയ്ക്കും അമ്മൂമ്മയായ വാച്ചിയമ്മയ്ക്കുമൊപ്പമാണ് മേഘന പിറന്നാളോഘിച്ചത്. നടി പുതിയ വീട്ടിലേക്ക് മാറിയ ശേഷമുള്ള ആദ്യ ആഘോഷവുമാണിത്. കേക്ക് മുറിച്ച ശേഷം അതിരപള്ളിയിലേക്ക് നടിയും കുടുംബവും യാത്രയും പോയി.

Meghna Vincent

മലയാറ്റൂർ വഴിയുള്ള ഫോറസ്റ്റ് വഴിയാണ് മേഘ്ന അതിരപ്പള്ളിയിലേക്ക് പോയത്. യാത്ര മാധ്യേയുള്ള കാഴ്ചകളും നടി ചാനലിൽ കാണിച്ചു. ഇടയ്ക്ക് റോഡിലിറങ്ങിയ മേഘ്ന ഒരു സ്ത്രീയുമായി തന്റെ വിശേഷങ്ങൾ സംസാരിക്കുകയും ചെയ്തു. രസകരമായഒരു ട്രാവൽ വ്ലോ​ഗാണ് പിറന്നാൾ ദിനത്തിൽ മേഘ്നയൊരുക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ നടിക്ക് പിറന്നാൾ ആശംസകളറിയിച്ചു. മിസിസ് ഹിറ്റ്ലർ സീരിയൽ ആരാധകരും കമന്റുമായെത്തി. ‌

മോഹക്കടൽ, ഇന്ദിര, ഓട്ടോ​ഗ്രാഫ് എന്നീ പരമ്പരകൾക്ക് ശേഷമാണ് മേഘ്ന ചന്ദനമഴയിൽ എത്തുന്നത്. കരിയറിലെ വഴിത്തിരിവായി മാറുന്നത് ചന്ദനമഴയാണ്. അമൃത എന്ന കഥാപാത്രത്തെയാണ് മേഘ്ന ഈ സീരയലിൽ അവതരിപ്പിച്ചത്. സീരിയലിൽ നിന്ന് പിന്നീട് മേഘ്ന പിൻമാറി. വിവാഹത്തിന് ശേഷം സീരിയലിൽ നിന്നെല്ലാം മാറി നിൽക്കാനായിരുന്നു മേഘ്നയുടെ തീരുമാനം. വിവാഹ മോചനത്തോടെ നടിക്ക് അഭിനയ രം​ഗത്തേക്ക് തിരിച്ചു വരേണ്ടി വന്നു.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ പുതിയ വീട് കണ്ടപ്പോൾ കരഞ്ഞതിനെക്കുറിച്ച് മേഘ്ന സംസാരിച്ചിരുന്നു. കേരളത്തിൽ ആദ്യമുണ്ടായിരുന്ന വീട് ചില കാരണങ്ങളാൽ വിൽക്കേണ്ടി വന്നു. അന്ന് മുതലുണ്ടായിരുന്ന ആ​ഗ്രഹമാണ് സ്വന്തമായി വീട് വെക്കുകയെന്നത്. വീട് കണ്ടപ്പോൾ സന്തോഷം തോന്നിയതിനാലാണ് കരച്ചിൽ വന്നതെന്നും നടി അന്ന് തുറന്ന് പറഞ്ഞു. നിരവധി ആരാധകരുള്ള മേഘ്ന ഇപ്പോൾ കരിയറിന്റെ മികച്ച സമയത്താണുള്ളത്.

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X