അപ്പോൾ തന്നെ സന്തോഷേട്ടനെ വിളിച്ചു, പ്രോ​ഗ്രാം ഞാൻ കണ്ടിട്ടില്ല; സ്റ്റാർ മാജിക്കിൽ നടന്നതിനെക്കുറിച്ച് നിത്യ

പ്രോ​ഗ്രാമിന് ശേഷം നവ്യ നായർക്കും നിത്യ ദാസിനും നേരെ കടുത്ത വിമർശനങ്ങളും വന്നിരുന്നു.

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഹിറ്റ് പ്രോ​ഗ്രാമാണ് സ്റ്റാർ മാജിക്ക്. ഈ കോമഡി ഷോ പലപ്പോഴും വിവാദങ്ങളിൽ പെടാറുമുണ്ട്. ബോഡിം ഷെയ്മിം​ഗ്, വ്യക്തിത്വത്തെ അധിക്ഷേപിക്കൽ തുടങ്ങിയവയൊക്കെ ഷോയിൽ സ്ഥിരമാണെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.

ഷോയിൽ പങ്കെടുക്കുന്ന നടൻ ബിനു അടിമാലിക്ക് നേരെയാണ് ഇടയ്ക്കിടെ ഇത്തരം വിമർശനങ്ങൾ വരാറ്. എന്നാൽ മുമ്പൊരിക്കൽ നവ്യ നായർ, നിത്യ ദാസ് എന്നിവർക്കെതിരെ വിമർശനം വന്നിരുന്നു. സന്തോഷ് പണ്ഡിറ്റിനെ രണ്ട് പേരും കളിയാക്കിയെന്നായിരുന്നു ആരോപണം.

ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ സന്തോഷ് പണ്ഡിറ്റും വിഷയത്തിൽ പ്രതികരണവുമായെത്തി. തനിക്കെതിരെ മനപ്പൂർവം നടത്തിയ അധിക്ഷേപമാണിതെന്നായിരുന്നു വിമർശനം.

Santhosh Pandit, Nithya Das

നവ്യക്കും നിത്യക്കും അന്ന് സൈബറാക്രമണവും നേരിടേണ്ടി വന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിത്യ ദാസ്. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

അന്നത്തെ സംഭവത്തിൽ വിഷമം തോന്നിയെന്ന് നിത്യ പറയുന്നു. 'ഞാനപ്പോൾ തന്നെ സന്തോഷേട്ടനെ വിളിച്ചു. മനസ്സാ വാചാ കർമ്മണാ അറിഞ്ഞിട്ട് പറഞ്ഞതൊന്നുമല്ല. ആൾക്കാർ പറയുന്നത് കുഴപ്പമല്ല. പക്ഷെ ആൾക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ സോറി ചോദിക്കേണ്ടെ'

Santhosh Pandit, Nithya Das

'ഞാൻ വിളിച്ച് സോറി പറഞ്ഞു. പ്രോ​ഗ്രാം ഞാൻ കണ്ടില്ല. കണ്ടാൽ എനിക്ക് വിഷമമാവില്ലേ,' നിത്യ ദാസ് പറഞ്ഞു. വേണമെന്ന് വെച്ച് ചെയ്തതല്ല. അതൊരു പ്രോ​ഗ്രാമിന്റെ ഭാ​ഗമായിരുന്നെന്നും നടി പറഞ്ഞു.

ഷോയിൽ സന്തോഷ് പ‍ണ്ഡിറ്റിന്റെ പാട്ടുകളെ പാരഡി ​ഗാനങ്ങളായി കളിയാക്കുകയായിരുന്നു നിത്യയും നവ്യയും. അവതാരകയും മറ്റുള്ളവരും ഒപ്പം ചേർന്നതോടെ സന്തോഷ് പണ്ഡിറ്റ് ഒറ്റയ്ക്കായി. വട്ടം ചേർന്ന് കളിയാക്കിയിട്ടും സന്തോഷ് തളർന്നില്ല. ഷോയുടെ ഈ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പള്ളിമണിയാണ് നിത്യ ദാസിന്റെ പുതിയ സിനിമ. തനിക്കിപ്പോൾ അഭിമുഖങ്ങൾ കൊടുക്കാൻ പേടിയാണെന്നും നിത്യ ദാസ് പറയുന്നു. വീട്ടുകാർക്കൊക്കെ പേടിയാണ്. ചോദ്യം ചോദിച്ചാൽ ഞാൻ തുറന്ന് പറയും. ‌ആലോചിക്കണേയെന്നവർ പറയും.

പക്ഷെ പക്ഷെ ചോദിക്കുന്ന സമയത്ത് ചിന്തിക്കാനുള്ള സമയമെനിക്കില്ല. എനിക്കത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ സിനിമയെ സംബന്ധിച്ച് പ്രൊമോഷനെന്നത് അത്യാവശ്യ ഘടകമാണ്. ഭർത്താവിനെക്കുറിച്ച് ഞാൻ മോശമായി പറയുന്നെന്നാണ് ആളുകൾ കരുതുന്നത്.

Nithya Das

ഞാൻ നല്ലതാണ് പറയുന്നത്. പക്ഷെ അത് ആൾക്കാരെടുക്കുന്ന രീതിയാണ്. അദ്ദേഹത്തിന് വൃത്തി കൂടുതലാണാണ്. കുറച്ച് ഒസിഡിയുണ്ട്. ഇപ്പോൾ തനിക്കും ഒസിഡിയുണ്ടെന്നും നിത്യ വ്യക്തമാക്കി. ഹൊറർ സിനിമയിൽ അഭിനയിച്ചെങ്കിലും തനിക്ക് പ്രേതത്തെ പേടിയാണെന്നും നിത്യ പറയുന്നു.

പ്രേത സിനിമകൾ ഞാൻ കാണാറില്ല. ഭൈരവി എന്ന ഞാനഭിനയിച്ച സീരിയൽ പേടി കാരണം ഞാൻ തന്നെ കണ്ടിട്ടില്ല. കണ്ടാൽ എനിക്ക് ഉറക്കം കിട്ടില്ല. എന്റെ മോൾക്കും പേടിയാണ്.

പക്ഷെ അവളിരുന്ന് കാണും. എനിക്ക് പ്രേത സിനിമ കണ്ടാൽ ഒരാഴ്ചത്തേക്ക് ഉറക്കം കിട്ടില്ല, പള്ളി മണി പ്രേത സിനിമയല്ല സൈക്കോ ത്രില്ലറാണെന്നും നടി വ്യക്തമാക്കി. പറക്കും തളിക എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. സിനിമ സൂപ്പർ ഹിറ്റായിരുന്നു. വിവാഹ ശേഷമാണ് നടി സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയ ശേഷം നടി ആദ്യമായി ചെയ്യുന്ന സിനിമയാണ് പള്ളിമണി. നേരത്തെ ചില സീരിയലുകളിൽ നടി അഭിനയിച്ചിരുന്നു.

Read more about: santhosh pandit nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X