എന്നും കരച്ചിലായിരുന്നു; അഭിനയം നിർത്തിയാലോ എന്ന് ചിന്തിച്ചു; ആ ഷോ പുറത്ത് വന്നതോടെ ഞാൻ നേരിട്ടത്; റെബേക്ക

സീരിയൽ രം​ഗത്തെ നായിക നിരയിൽ ശ്രദ്ധേയയാണ് റെബേക്ക സന്തോഷ്. കണ്ണീർ നായികമാർക്കപ്പുറം ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് റെബേക്കയ്ക്ക് ലഭിച്ചതിൽ കൂടുതലും. കുഞ്ഞിക്കൂനൻ എന്ന സീരിയലിൽ ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന റെബേക്ക പിന്നീട് കസ്തൂരിമാൻ, കളിവീട്, സ്നേഹക്കൂട്, നീർമാതളം തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയ വേഷം റെബേക്കയ്ക്ക് ലഭിച്ചു. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ ഭർത്താവ്.

ഇപ്പോഴിതാ കരിയറിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് റെബേക്ക. ജോഷ് ടോക്സിൽ സംസാരിക്കവെയാണ് റെബേക്ക തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. പാഷൻ കൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. അന്ന് ഇപ്പോൾ കാണുന്ന റെബേക്ക സന്തോഷ് ആയിരുന്നില്ല. നല്ല ഫ്ലോപ്പായിരുന്നു. ആദ്യത്തെ മൂന്ന് നാല് പ്രൊജക്ട് ഫ്ലോപ്പായപ്പോൾ തന്നെ എന്റെ ആത്മവിശ്വാസം താഴ്ന്നു. അഭിനയമൊക്കെ നിർത്തിയേക്കാം, പഠിച്ചിട്ട് ജോലിക്ക് പോകാം എന്ന പ്ലാനിലിരിക്കെ 2017 ൽ എനിക്കൊരു അവസരം വന്നു.

Actress Rebecca Santhosh

അവിടം തൊട്ടിട്ടാണ് സത്യം പറഞ്ഞാൽ എന്റെ ജീവിതം മാറിയത്. അന്ന് എനിക്ക് 17, 18 വയസേ ഉള്ളൂ. പക്ഷെ ഞാൻ ചെയ്ത് കൊണ്ടിരുന്ന ക്യാരക്ടർ 27,28 പ്രായമാണ്. വളരെ പകത്വതയുള്ള കഥാപാത്രം. ആയിടയ്ക്ക് ഒരു ഷോയിൽ ഞാൻ പങ്കെടുത്തു. അന്ന് കുട്ടിക്കളിയാണ്. ശരിക്കുമുള്ള റെബേക്ക എന്താണെന്ന് ആ ഷോയിലൂടെ പുറത്തേക്ക് വന്നു. ഷോ ടെലികാസ്റ്റ് ആയപ്പോൾ അതിനടിയിലെ കമന്റ് ബോക്സ് എനിക്ക് ഓപ്പൺ ചെയ്യാനേ പറ്റുന്നുണ്ടായിരുന്നില്ല.

നമ്മളെ ഇല്ലാതാക്കുന്ന രീതിയിലുള്ള നെ​ഗറ്റീസ് കമന്റുകളായിരുന്നെന്ന് റെബേക്ക ഓർത്തു. എന്റെ ലൈഫിൽ ഞാൻ നല്ല പീക്കിൽ നിൽക്കുന്ന സമയത്താണ് ശരിക്കുമുള്ള എന്നെ ജനങ്ങൾ അറിഞ്ഞത്. അവർക്കാർക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവരുടെ മക്കളോട് വരെ അവർ പറഞ്ഞ് കൊടുത്തിട്ടുണ്ടാവുക കുട്ടികളായാൽ ഇങ്ങനെ വേണം എന്നാണ്. പക്ഷെ എന്നെ ഷോയിൽ കണ്ടപ്പോൾ ഈ കുട്ടിയെന്താ ഇങ്ങനെയെന്ന് പ്രേക്ഷകർക്ക് തോന്നിയെന്നും റെബേക്ക ചൂണ്ടിക്കാട്ടി.

Actress Rebecca Santhosh

നെ​ഗറ്റീവ് കമന്റുകൾ താൻ പോസിറ്റീവ് ആയെടുത്തെന്നും റെബേക്ക വ്യക്തമാക്കി. തന്റെ കഥാപാത്രവും അഭിനയവും അവർക്ക് അത്രയും ഉൾക്കാെള്ളാൻ കഴിഞ്ഞത് കൊണ്ടാണ് നെ​ഗറ്റീവ് കമന്റുകൾ വന്നതെന്നും റെബേക്ക പറയുന്നു. കരിയറിന്റെ തുടക്ക കാലത്ത് വഴക്കുകൾ കേൾക്കേണ്ടി വന്നതിനെക്കുറിച്ചും റെബേക്ക സംസാരിക്കുന്നുണ്ട്. ഇപ്പോഴുള്ള കുട്ടികൾക്ക് പറഞ്ഞ് തരാൻ ഒരാളുണ്ട്. പക്ഷെ എന്റെ കാര്യത്തിലൊക്കെ തെറ്റാണെങ്കിൽ തെറ്റ്.

അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാൻ ആൾക്കാർ ഉണ്ടായിരുന്നില്ല. അഭിനയം നിർത്തി പോയാലോ എന്ന് വിചാരിച്ച കാലഘട്ടം ഉണ്ടായിട്ടുണ്ട്. എന്നും കരച്ചിലായിരുന്നു. പതിനേഴ് വയസിന് മുമ്പേ ആയിരുന്നു അത്. അത്രയും ഇഷ്ടപ്പെട്ട ഫീൽഡ് ഞാൻ വെറുത്ത് പോയി. വഴക്ക് പറയുന്നവരെ കുറ്റം പറയുന്നില്ല. അവർക്കും കുറേ ഫ്രസ്ട്രേഷൻ ഉണ്ട്.

മറ്റാരോടും ഫ്രസ്ട്രേഷൻ കാണിക്കാൻ പറ്റാത്തപ്പോൾ അറിയാതെ നമ്മുടെയടുത്ത് കാണിക്കുന്നതായിരിക്കും, പക്ഷെ ഞാനന്ന് ചെറുതായിരുന്നത് കൊണ്ട് ഓരോ വാക്കുകളും തനിക്ക് ഫീൽ ചെയ്തിട്ടുണ്ടെന്നും റെബേക്ക പറഞ്ഞു. നാൽപത് പേരുള്ള ക്രൂവിൽ ഒരാൾ എന്നെ മാത്രം ചീത്ത പറയുക, ഈ നാൽപത് പേരും എന്നെ മാത്രം നോക്കി നിൽക്കുക. അത് വല്ലാത്ത അവസ്ഥായാണ്, കരയുക മാത്രമാണ് അന്ന് ചെയ്തതെന്നും റെബേക്ക പറയുന്നു. പിന്നീട് ഇവർ തന്നോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും റെബേക്ക വ്യക്തമാക്കി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X