കാല് നേരെ വെക്കടീയെന്ന് പറഞ്ഞ് അടിയായിരുന്നു! നാടകവേദിയില്‍ നിന്നും അടി കിട്ടിയതിന്റെ കാരണം പറഞ്ഞ് രശ്മി

നാടകത്തിലൂടെ കരിയര്‍ തുടങ്ങി പില്‍ക്കാലത്ത് സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി മാറുന്ന നിരവധി പേരുണ്ട്. കെപിഎസിയുടെ നാടകത്തിലൂടെ ശ്രദ്ധേയായി ഇപ്പോള്‍ പ്രശസ്തിയിലേക്ക് എത്തിയ നടിയാണ് രശ്മി അനില്‍. തുടക്കത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നെങ്കിലും നാടകത്തില്‍ അഭിനയിക്കാന്‍ പോയതിനെ കുറിച്ച് രശ്മി മനസ് തുറന്ന് സംസാരിച്ചിരുന്നു.

അന്ന് നിര്‍ബന്ധം പിടിച്ച് നാടകത്തില്‍ അഭിനയിക്കാന്‍ പോയി. കെപിഎസി യില്‍ അഭിനയിക്കുമ്പോള്‍ തല്ല് കിട്ടുമായിരുന്നു. കാലിനിട്ടൊക്കെ തല്ല് കിട്ടിയാണ് അന്ന് അഭിനയം പഠിച്ചതെന്നും പിന്നീട് അത് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഗുണമായെന്നും കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രശ്മി വ്യക്തമാക്കുന്നു.

നാടകത്തിന് പോയാല്‍ നല്ല കല്യാണമൊന്നും വരില്ലെന്ന് പറഞ്ഞ് അച്ഛന്‍ സമ്മതിച്ചിരുന്നില്ല

കെപിഎസിയ്ക്ക് കമ്യൂണിസ്റ്റുമായി ബന്ധമുള്ളത് കൊണ്ടും അച്ഛന്‍ കമ്യൂണിസ്റ്റ് അനുഭാവി ആയതും കൊണ്ടാണ് തന്നെ നാടകത്തില്‍ അഭിനയിക്കാന്‍ വിട്ടതെന്നാണ് രശ്മി പറയുന്നത്. ഭാസി സാറിന്റെ നാടകത്തില്‍ അഭിനയിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അച്ഛന്‍ ഒരു തരത്തിലും സമ്മതിച്ചില്ല. ആ സമയത്ത് കല്യാണാലോചനകളൊക്കെ വന്ന് തുടങ്ങിയിരുന്നു. നാടകത്തിന് പോയാല്‍ നല്ല കല്യാണമൊന്നും വരില്ലെന്ന് പറഞ്ഞ് അച്ഛന്‍ സമ്മതിച്ചിരുന്നില്ല.

ഇരുന്നൂറ്റ് അമ്പതോളം സ്‌റ്റേജില്‍ തനിക്ക് നാടകം ചെയ്യാന്‍ കഴിഞ്ഞെന്ന് നടി

എന്തായാലും ഞാന്‍ നാടകത്തില്‍ അഭിനയിക്കാന്‍ പോയി. ഇനി അതേ ആളുകള്‍ പറയുകയുള്ളു. ഒരു വര്‍ഷമേ പോയിട്ടുള്ളു എന്നൊന്നും പറയില്ലല്ലോ. ഇതും കൂടി പോകാമെന്ന് പറഞ്ഞാണ് താന്‍ വീണ്ടും നാടകത്തിലേക്ക് പോയതെന്ന് രശ്മി പറയുന്നു. അങ്ങനെ മുടിയനായ പുത്രന്‍, അശ്വമേധം തുടങ്ങിയ നാടകങ്ങളിലും അഭിനയിക്കാന്‍ സാധിച്ചു. ഇരുന്നൂറ്റ് അമ്പതോളം സ്‌റ്റേജില്‍ തനിക്ക് നാടകം ചെയ്യാന്‍ കഴിഞ്ഞെന്നും നടി വ്യക്തമാക്കുന്നു.

അദ്ദേഹം വലിയ വടി വച്ച് കാല് നേരെ വെക്കടീ എന്ന് പറഞ്ഞ് തല്ലും

ഇതിനിടയില്‍ നാടകവേദിയില്‍ നിന്നും തല്ല് കിട്ടിയ കഥയും നടി പങ്കുവെച്ചിരുന്നു. കെപിഎസിയാണ് എന്റെ നാടകകളരി. അവിടെ ആദ്യമായി പോയപ്പോള്‍ സ്‌റ്റേജില്‍ എങ്ങനെയാണ് നില്‍ക്കേണ്ടതെന്ന് പോലും അറിയില്ല.

അത്രയും കാലം പഠിച്ചതൊന്നും ഒന്നുമല്ലെന്ന് മനസിലായത് അവിടെ എത്തിയപ്പോഴാണ്. കാലിനിട്ട് നല്ല അടി കിട്ടിയിട്ടുണ്ട്. ഒത്തിരി സീനിയറായ നാടകക്കാരന്‍ ജോണ്‍സന്‍മാഷ് എന്നൊരാളുണ്ട്. പ്രായമുള്ള ആളാണ്. അദ്ദേഹം വലിയ വടി വച്ച് കാല് നേരെ വെക്കടീ എന്ന് പറഞ്ഞ് തല്ലും.

അവിടെ നിന്നും കിട്ടിയ അഭിനയമാണ് ഇപ്പോഴുള്ളതെന്ന് രശ്മി

നമ്മളെങ്ങനെ നില്‍ക്കുന്നു, പൊസിഷന്‍ എങ്ങനെയാണ്, ഭാവങ്ങള്‍, ശബ്ദം ഇതെല്ലാം ശ്രദ്ധിക്കപ്പെടും. നാടകം ചെയ്യുന്ന ആളുകള്‍ വളരെ ബാസ് ഇട്ട് സംസാരിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ കെപിഎസിയുടെ നാടകങ്ങള്‍ അങ്ങനെയായിരുന്നില്ല. നമ്മള്‍ എങ്ങനെ സംസാരിക്കുന്നു അതാണ് സ്റ്റേജിലും കാണാന്‍ സാധിക്കുക. അതുകൊണ്ട് ഇപ്പോള്‍ സ്‌കിറ്റ് ചെയ്താലും സിനിമ ചെയ്താലും അതിഭാവുകത്വം നമുക്ക് വരികയില്ല. അന്ന് അവിടെ നിന്നും കിട്ടിയ അഭിനയമാണ് ഇപ്പോഴുള്ളതെന്ന് രശ്മി പറയുന്നു.

 നാടകത്തിലങ്ങനെ അഭിനയിച്ചതിന് ശേഷമാണ് ഞാന്‍ കല്യാണം കഴിക്കുന്നത്

നാടകത്തിലങ്ങനെ അഭിനയിച്ചതിന് ശേഷമാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. 2006 ലാണ് വിവാഹം. നാടകം തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഭര്‍ത്താവിനോട് പറഞ്ഞില്ല. വീട്ടില്‍ ആലോചന വന്നിട്ട് നടത്തിയ കല്യാണമാണ്. ആറ് മാസത്തോളം സമയം കിട്ടിയത് കൊണ്ട് ഭയങ്കരമായി പ്രണയിക്കാന്‍ സാധിച്ചു. അക്കാലത്ത് ചേച്ചിയുടെ മകളെ കാണണമെന്ന് പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങും. എന്നിട്ട് പുള്ളിയെ കാണാന്‍ പോകുമെന്നും നടി വ്യക്തമാക്കുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X