For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വാർത്ത കാരണം മമ്മൂട്ടി ചിത്രം നഷ്ടമായി, വണ്ടി അയച്ചില്ല, ആരോടും തെറ്റ് ചെയ്തിട്ടില്ലെന്ന് നടി

  |

  വ്യാജപ്രചരണങ്ങൾ പലപ്പോഴും താരങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താറുണ്ട്. നിരവധി താരങ്ങളുടെ പേരിനോടൊപ്പം അസുഖത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. അതുപോലെ ജീവിച്ചിരിക്കുന്നവരുടെ മരണവാർത്തയും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പലതാരങ്ങളും ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്താറുമുണ്ട്.

  വ്യത്യസ്ത ഗെറ്റപ്പിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി, ചിത്രം കാണൂ

  ഇപ്പോഴിത വ്യാജ പ്രചരണത്തെ തുടർന്ന് അവസരങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ച് അഭിനേത്രി ശാന്താ കുമാരി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാജ പ്രചരണം കാരണം അഞ്ച് വർഷം കഷ്ടപ്പെട്ടു എന്നാണ് നടി പറയുന്നത്. ശാന്തകുമാരിയുടെ വാക്കുകൾ ഇങ്ങനെ...

  നടി പൗളി വിത്സന് നേരിടേണ്ടി വന്നത് പോലെ സമാനമായ സംഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് നടി ശാന്തകുമാരി പറയുന്നത്. ഇതിനെ തുടർന്ന് തനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും നഷ്ടമായെന്നും താരം പറയുന്നു. ആരൊക്കെയോ താൻ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയാണെന്നുളള വ്യാജ വാർത്ത പ്രചരിപ്പിച്ചു. ഇതറിഞ്ഞ പലരും തന്നെ കാണാൻ എത്തി. ഓപ്പറേഷൻ കഴിഞ്ഞെന്നു കരുതി പലരും സൂക്ഷിക്കാനും മരന്നൊക്കെ കഴിക്കണമെന്ന് പറഞ്ഞു. ഇതിനിടെ പല സിനിമകളിൽ നിന്നും അവസരം നഷ്ടപ്പെട്ടു. കൂടാതെ ലഭിച്ച പല അവസരങ്ങളും നഷ്ടപ്പെട്ടുവെന്നും താരം പറയുന്നു.

  മമ്മൂട്ടി ചിത്രമായ തുറുപ്പ് ഗുലാനിൽ 5 ദിവസത്തെ ഷൂട്ടിനായി തന്നെ വിളിച്ചിരുന്നു. എന്നാൽ സർജറി കഴിഞ്ഞ് കിടക്കുകയാണെന്ന് കരുതി തനിക്ക് ഷൂട്ടിങ്ങിന് പോകൻ വാഹനം അയച്ചില്ല. പകരം മരുന്ന് കഴിച്ച് വിശ്രമിക്കാൻ അവർ പറഞ്ഞു. വിളിക്കുന്നവരൊക്കെ തന്നോട് ഇങ്ങനെ പറയാൻ തുടങ്ങി. അങ്ങനെ സിനിമയിലെ പല അവസരങ്ങളും നഷ്ടപ്പെടാൻ തുടങ്ങി. സിനിമയിലെ താരങ്ങളും സിനിമപ്രവർത്തകരുമൊക്കെ തനിക്ക് സാമ്പത്തിക സഹായവുമായി എത്തിയെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

  ജഗതി ചേട്ടൻ സിദ്ധിഖ് ലാൽ സാറൊക്ക സഹായിച്ചിട്ടുണ്ട്. അതുപോലെ മോഹൻലാൽ ആന്റണി പെരുമ്പാവൂരിന്റെ കയ്യിലൊക്കെ പൈസ കൊടുത്ത് വിട്ടിട്ടുണ്ട്. ഒരു അസുഖമില്ലാത്ത തന്നെ കുറിച്ച് എന്തിനാണ് ഇങ്ങനെ പറഞ്ഞ് പരത്തുന്നതെന്നും നടി ചോദിക്കുന്നുണ്ട്. വ്യാജ വാർത്തയുടെ പേരിൽ അഞ്ച് വർഷം കഷ്ടപ്പെട്ടുവെന്നും ശാന്തകുമാരി പറഞ്ഞു. ഇതുവരെ താൻ ഒരു തെറ്റും ആരോടും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല. ആരുടേയെങ്കിലും കാര്യങ്ങൾ അറിയാമെങ്കിൽ തന്നെ ഒന്നും വിളിച്ച് പറഞ്ഞിട്ടില്ല. എന്തിനാണ് ഇങ്ങന ചെയ്തുവെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരുപാട് കഷ്ടപ്പെടുകയും വിഷമിക്കുകയും ചെയ്തതായി നടി അഭിമുഖത്തിൽ പറഞ്ഞു.

  ഏജന്റിലെ മമ്മൂട്ടിയുടെ പ്രതിഫലം ഇത്രയുമോ ? കോടികളുടെ മമ്മൂക്ക | FIlmiBeat Malayalam

  സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് ശാന്തകുമാരി. ഇതിനോടകം തന്നെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ ചുവന്ന വിത്തുകൾഎന്ന ചിത്രത്തിലൂടെയാണ് നടി വെളളിത്തിരയിൽ എത്തുന്നത്. ഈ ചത്രത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത്. സീരിയലുകളിലും സജീവമാണ് ശാന്തകുമാരി. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരിയിലാണ് നിലവിൽ അഭിനയിക്കുന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ചാക്കോയും മേരിയിലും അഭിനയിക്കുന്നുണ്ട്

  Read more about: mohanlal mammootty
  English summary
  Viral: Actress Santhakumari Revealed How She Lost The Chance In Mammootty Movie Thuruppugulan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X